മര്‍ണോപന്തന്‍കൊടും വിഷമാര്‍ന്ന്
ഭീകര താണ്ഡവമാടുന്ന
തീവ്രവാദപ്പുരകളില്‍
ഭീതിത ജനപദങ്ങളില്‍ ,
പാതയോരങ്ങളില്‍ ,
പഞ്ചനക്ഷത്ര വഴിയമ്പലങ്ങളില്‍ ,
ആര്‍ജ്ജിതവീരരായ്
അടരാടിയ രണരാജരേ
മരണോപാന്തരം നിങ്ങള്‍ക്കു
കീര്‍ത്തിശൃംഗങ്ങളില്‍
നീട്ടിയ വീരശൃംഖലകള്‍
വിധവകളേറ്റുവാങ്ങുമ്പോഴെന്‍റെ
ഹൃദയത്തിനുള്ളില്‍
പുളകമായി പുതിയൊരു
വീരന്‍ ജനിക്കുന്നു.
സങ്കടത്തിരമാലയില്‍
നിന്നൊരഗ്നേയാസ്ത്രം
തൊടുത്താവിഷവിത്തു
നീക്കുവാനാശിച്ചു
നിര്‍ന്നിമേഷം നിന്നൂ
ഞാനാ രാജവീഥിയില്‍
ഗദ്ഗദമെന്‍റെ
ഗളതലങ്ങളില്‍
വേദനയായി ചുറ്റിലും
വദനങ്ങള്‍ വിറയാര്‍ന്നു
യുദ്ധവീരരെ വാഴുക
നിത്യവും , നിണാളുമെന്‍റെ
ചിന്തയില്‍ ,വീര്യം പകര്‍ന്നു-
വിലസുവിന്‍ നിങ്ങള്‍
വേട്ട്യ്ക്കൊരുങ്ങട്ടെ ഞാന്‍.
*********************
ഭാരതി
**********************

2 comments:

...പകല്‍കിനാവന്‍...daYdreamEr... said...

മരണോപാന്തരം നിങ്ങള്‍ക്കു
കീര്‍ത്തിശൃംഗങ്ങളില്‍
നീട്ടിയ വീരശൃംഖലകള്‍
വിധവകളേറ്റുവാങ്ങുമ്പോഴെന്‍റെ
ഹൃദയത്തിനുള്ളില്‍
പുളകമായി പുതിയൊരു
വീരന്‍ ജനിക്കുന്നു.

നന്നായി.

Sureshkumar Punjhayil said...

:)