സംശയംകശാപ്പ് ശാലയിലേയ്ക്ക്

അറവുമൃഗങ്ങള്‍ പോകുന്ന

നിരയായിരുന്നത്


പരസ്പരം നോക്കാതെ

ഒന്നും മിണ്ടാതെ

അവയുടെ കണ്ണുകളില്‍

മരണഭയം അല്ലായിരുന്നു


സ്വര്‍ ഗ്ഗത്തിലെ കട്ടില്‍ ഉണ്ടാകുമോ

നരകത്തില്‍ ഒരു പായെങ്കിലും

നല്കുമോയെന്ന സം ശയമായിരുന്നു

ആരും ഒന്നും മിണ്ടീല്ലെങ്കിലും !


വണ്ടി പുറപ്പെട്ട്

കുറേ കഴിഞ്ഞപ്പോഴാണ്‌

ചുമ്മാ നോക്കിനില്ക്കുകയായിരുന്ന

എന്നെയെന്തിന്‌ കൊണ്ടുപോകുന്നെന്ന്

സം ശയം !


സ്വര്‍ ഗ്ഗമോ നരകമോ

കട്ടിലോ പായയോ?


പിന്നേം സം ശയം
***
*********ജയേഷ് ************

9 comments:

Bigu said...

Kollam.

Jayesh / ജ യേ ഷ് said...

എന്താ കൊല്ലത്ത് നിര്‍ ത്തിയേ? തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം , കോഴിക്കോട്..പോരട്ടെ...:) ചുമ്മാ

Bigu said...
This comment has been removed by the author.
Bigu said...

:)

Deepa Bijo Alexander said...

:-) ചുമ്മാ അവിടെയിവിടെയുമൊക്കെ നോക്കി നിന്നിട്ടല്ലേ ഇങ്ങനെ പറ്റിയത്..? :-)

ദിനേശന്‍ വരിക്കോളി said...

''സ്വര്‍ ഗ്ഗമോ നരകമോ

കട്ടിലോ പായയോ?


പിന്നേം സം ശയം''

സംശയം വേണ്ട.. ജയേഷ്
നഗരം നരകമാകുമ്പോള്‍
നരകം നഗരമാവുന്നു....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

(`kollam') കൊല്ലം എന്നാവില്ല ഉദ്ദേശിച്ചത്‌ കൊല്ലാം എന്നാവും. :) :)
(കവിതയില്‍ ഒരു ഭീതിയുടെ മൌനം ഉണ്ട്‌ കേട്ടോ. അതു നന്നായി)

മനോഹര്‍ മാണിക്കത്ത് said...

ചെയ്തികള്‍
സംശയങ്ങല്‍ക്ക് ഇടം നല്‍കുന്നു

സലാഹ് said...

സംശയംതന്നെ