കോഴിബിരിയാണിഅയ്യലത്ത് അപ്പയുടെ
കോഴി,
കേശവന്‍ നമ്പൂരിയുടെ
കശുവണ്ടി,
നാണുനമ്പ്യാരുടെ
തേങ്ങ,
ഇതൊക്കെ ആണ്
വെറും മൊയ്തുവിനെ
കള്ളനാക്കിയത്.

അങ്ങനെയൊരു
കര്‍ക്കിടകത്തിലാണ്
കടൂരില്‍ നിന്നുമൊരാള്
കന്നിയായി
കടല്‍ കടന്നത്.

മൊയ്തൂക്ക
ആദ്യം കെട്ടിയത്
മല പോലത്തെ
മതിലാണ്,
പിന്നീട് നാലുകെട്ടി.

ഓലപ്പുര
ഒന്നാം നമ്പര്‍ മാളികയായി
അവതരിച്ചെന്ന്
എത്തിനോട്ടക്കാരാണ്
മനസ്സിലാക്കിയത്.

മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കര്‍ഷകര്‍
വിയര്‍പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്.

മൊയ്തൂക്കയുടെ
കോന്ത്രമ്പല്ലിന്റെ
കോംപ്ലക്സ് കാരണമാണ്
സുന്ദരികളായ
ആയിസുമ്മ,കതീസുമ്മ,
ആമിനുമ്മ,പിന്നെ
പേരറിയാത്തൊരു പെണ്‍കിടാവ്
എന്നിവര്‍ക്ക്
പര്‍ദ്ദയിടേണ്ടി വന്നത്.

മൊയ്തു കോംപ്ലക്സിന്റെ
ഉദ്ഘാടനമാണിന്ന്‌
പറഞ്ഞുനില്ക്കാന്‍ സമയമില്ല,
കോഴിബിരിയാണി
തീര്‍ന്നുപോകും.

--
**********
പ്രമോദ്. കെ. എം
**********

14 comments:

Benny John said...

പ്രമോദിന്റെ കവിത എങ്ങനെ ദിനേശന്‍ വരിക്കോളി സാറിന്റെ പേരില്‍ വരുന്നത്. ആ പേരു കണ്ടാല്‍ തന്നെ ഒരുത്തനും ഈ വഴി തിരിഞ്ഞ് കടക്കൂല്ല. എന്റെ പ്രമോദേ അവനവന്റെ ബ്ളോഗില്‍ ഇട്ടാ പോരാരുന്നോ ?

നല്ലോരു കവിതയുടെ ഗതി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കടൂരിലെ കള്ളന്‍ മൊയ്തു,മൊയ്തുക്കയായ കഥ നന്നായിരിക്കുന്നു

Vinodkumar Thallasseri said...

നാലു കെട്ടും കോംപ്ളെക്സും....

Bigu said...

പ്രമോദ് കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ .

അനാവിശ്യമായ ശപര്‍ദ്ധകള്‍ നമ്മുക്ക് ഒഴിവാക്കാം . പ്രവാസി കവികളുടെ ഒത്തുചേരലാണ്‌ ഇന്ദ്രപ്രസ്ഥത്തിലൂടെ സധ്യമായിരിക്കന്നത്. അതിനായി ദിനേശ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണ്. ദിനേശിന്റെ പേരു കണ്ടാല്‍ ഏത് വഴിക്കും വരുന്ന ചില്ലരെങ്ങിലുമുണ്ട്.

ദിനേശന്‍ വരിക്കോളി said...

പ്രിയമിത്രമെ,
(ബെന്നി ജോണ്‍) ആദ്യമെ നിങ്ങള്‍ക്ക് നന്ദി പറയട്ടെ
ഇന്ദ്രപ്രസ്ഥം കവിത വായിച്ചതിനും
നിങ്ങളുടെ അഭിപ്രായത്തിനും...
നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം തുറന്നു പറയാം..
അതിനുള്ള വേദിതന്നെയാണ് ഇന്ദ്രപ്രസ്ഥം
ഞാന്‍ വളരെ ക്കുറച്ച്മാത്രമെ എഴുതിയിട്ടുള്ളൂ
എഴുതിയതൊന്നും ഇതുവരെ തൃപ്തിതന്നിട്ടുമില്ല..
എഴുതുന്നതൊക്കെഴും ആരോ പൂര്‍ണ്ണമാക്കിയവ എന്നബോധം
വീണ്ടും എഴുതാതിരിക്കാന്‍പ്രേരിപ്പിക്കുന്നു.
കോളേജ് സമയത്ത് മാതൃഭൂമി / കൗമുദിയും /ചന്ദ്രിക എന്നീ പ്രസിദ്ധീകരണ
ങ്ങള്‍ ഇവന്‍റെ സൃഷിടികള്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച്
അന്നെന്നെ വ്യാമോഹിപ്പിച്ചു.
ഇവിടെ ഇതു പറഞ്ഞത് ബ്ലോഗ് തുടങ്ങുന്നതിനുമുമ്പേ ഞാന്‍
ഇങ്ങിനെ ആളുകളെ ദ്രോഹിച്ചിരുന്നു എന്ന് അറിയിക്കാന്‍ മാത്രമാണ്

പിന്നെ ഞാനിതുവരെ
ഒരു സഭയിലും
നല്ലൊരു ബ്ലോഗറെന്നോ എന്‍റേതാണ് ഏറ്റവുമ് നല്ല ബ്ലോഗെന്നോ/ഇതിലെഴുതിയാല്‍ മാത്രമെ കവിയോ എഴുത്തുകാരനോ
ആവൂ എന്നോ പറഞ്ഞോ അഹങ്കരിച്ചോ ഇല്ല.
അതുകൊണ്ട് തന്നെ എന്നെ എന്ത് തെറിപഞ്ഞാലും ഏറ്റുപിടിക്കാന്‍
ബ്ലോഗര്‍ന്മാരൊന്നും ഓടിവരുകയോ പഴിപറയുകയോ ഇല്ല...

എനിക്കറിയാം എന്‍റെ കവിത നിങ്ങളൊരിക്കല്‍ വായിച്ചുപോയി...നിങ്ങള്‍ക്കുണ്ടായ
ദേശ്യം, ഓക്കാനം .....
എനിക്കറിയാം ''അക്ഷരത്തെറ്റുള്ള ഒരു കവിതയായിരുന്നു എന്‍റെ ജീവിതം
പ്രിയ മിത്രമെ, ഞാനെന്‍റെ നല്ലൊരു സമയം ചിലവൊഴിക്കുന്നത് ഇതിനു വേണ്ടി
യാണ്... അതുകൊണ്ട് തന്നെ ഇതൊരു നല്ലൊരു വിമര്‍ശനമായി ഞാന്‍ ഉള്‍കൊള്ളുന്നു.
പ്രിയ പ്രമോദ് നിങ്ങളുടെ കവിത അതിന്‍റെ അത്രപ്രാധാന്യത്തോടെതന്നെ
പ്രസിദ്ധീകരിച്ചൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..
വായനക്കാരെ ക്ഷമിക്കുക.
സസ്നേഹം.

Jayesh / ജ യേ ഷ് said...

കുറച്ച് ദിവസമായി ശ്രദ്ധിക്കുകയാ. മറ്റ് ബ്ലോഗ്ഗര്‍മാരെ ചൊറിഞ്ഞില്ലെങ്കില്‍ കുറച്ച് പേര്‍ക്ക് ഉറക്കം വരാത്ത പോലെ. അനാവശ്യമായ കമന്റുകള്‍ എന്തിനാണ്? ഒരാളുടെ കവിത ഇഷ്ടമല്ലെങ്കില്‍ അത് അയാളുടേ കവിതയില്‍ പോയി പറഞ്ഞോളൂ. അല്ലാതെ, നല്ല ലക്ഷ്യത്തോടെ എന്തെങ്കിലും ചെയ്യുന്നവരെ ആക്ഷേപിക്കണോ? അനാവശ്യവിവാദങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കുന്നതല്ലേ നല്ലത്?

manu said...

ഇവിടെ നമുക്ക് കവിതയെ കുറിച്ച് സംസാരിക്കാം ,, ചൊറിയാന്‍ വേറൊരു ബ്ലോഗ്‌ ഉണ്ടാക്കാം,,
വെറുതെ എന്ദിന നമുക്ക് മൊയ്തു കോമ്പ്ലെക്സ് ഇന്റെ ഉള്ഖടനതിനു പോവാം,, ഇല്ലേല്‍ കോഴി ബിര്യാണി തീര്‍ന് പോവും .
ഇവിടെയുള്ളവരുടെ കോമ്പ്ലെക്സ് അവിടെ ഇരിക്കട്ടെ


പ്രമോദ് നന്നായിരിക്കുന്നു,, ആശംസകള്‍

അഭിജിത്ത് മടിക്കുന്ന് said...

നല്ല ഒഴുക്കില്‍ പോകുന്ന നല്ല കവിത

കുഴൂര്‍ വില്‍‌സണ്‍ said...

നാല്കെട്ടും പര്‍ദ്ദയും കവിത കളയാതെ പ്രമോദ് ചേര്‍ത്തു. ഏകപക്ഷീയമായ ഒരു നോട്ടമുണ്ടതില്‍. കള്ളന്‍ മൊയ്തു കള്ളനായി തന്നെയാണോ സമ്പാദിച്ച് കൂട്ടിയത്. അതോ പണിയെടുത്തോ. എന്തായാലും മൊയ്തു ഉള്ളില്‍ കയറി പ്രമോദ്. മൊയ്തു എന്ന പേര് മാത്രം വായിക്കേണ്ട കവിത മാത്രമല്ല ഇത് , ഗള്‍ഫ് പ്രവാസവും വായനയില്‍ വരണം. ഈ കവിതയ്ക്ക് ഒരു നല്ല വായന കണ്ടിരുന്നുവെങ്കില്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

:)

ഉമേഷ്‌ പിലിക്കൊട് said...

:-)

മനോഹര്‍ മാണിക്കത്ത് said...

ഒരു കഥ കവിതയായത്
നന്നായി....
ഒരു ഗള്‍ഫ് പ്രവാസത്തിന്റെ പരിണാമം

devan nayanar said...

കോഴി ബിരിയാണിയുടെ ഉള്ളിലുണ്ട് കവിത. അത് അധികാരത്തിന്റെ പൊള്ളിക്കുന്ന അനുഭവമാവുന്നു. മൊയ്തു കള്ളനായും പിന്നെ പണക്കാരനായും വരുമ്പോള്‍ പ്രമോദ് കുറിച്ചിടുന്ന അധികാരത്തിന്റെ വരികള്‍ കാണുക, പ്രമോദ് ......നന്നായിരിക്കുന്നു. ഉത്തര ആധുനികതയുടെ ഒരു സ്പെസിമെന്‍ സാമ്പിള്‍ ആക്കാം ഈ കവിതയെ.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

nalla kavitha pramodu...

ishtaayi...

kuloor paranjathum kaaryaaanu....

moiythoonu chuttum matharame kanunnullu

moithoone kaanathe poyathenthe