
ലോകം ഉറങ്ങിക്കിടക്കെയാവും
അതുണ്ടാവുക.
കണ്ടവര്‍ ആരുമുണ്ടാവില്ല
ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം
അവിടവിടയായി അവശേഷിപ്പിക്കും..........
ആള്കൂട്ടത്തിനിടയ്ക്ക് വന്നുനില്ക്കും
ആരോ ഒരാള്‍ ;
ആരുമറിയില്ല
ഒരു നിമിഷനേരത്തില്‍
പോയ്മറയുന്നത്...
ശേഷം എന്തെന്ന ചോദ്യമില്ല.
ആരായിരുന്നു?
എവിടെനിന്നായിരുന്നു?
എന്തിനായിരുന്നു?
ചില ചോദ്യങ്ങള്‍മാത്രം
എന്നും ഉയര്‍ന്നുവരും
വാക്കുകളില്‍ "നടുക്കമായും"
കാഴ്ച്ചയില്‍ "ഭീകരമായും"
ലോകം അപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും.


*******************
*സമര്‍പ്പണം: പൂണെയില്‍ ഭീകരാക്രമണത്തില്‍
മരിച്ചവരുടെ ഓര്മ്മയ്ക്കുമുന്പില് .

ദിനേശന്‍വരിക്കോളി
*****
23 comments:
പൂണെയില്‍ ഭീകരാക്രമണത്തില്‍
മരിച്ചവര്‍ക്കായി ആദ്യം ആദരാഞ്ജലി,കുറച്ചു വരികളില്‍ ഒരു പാട് പറയുന്ന ഈ കവിത വളരെ അര്‍ത്ഥവത്തായി.
അനിവാര്യമെന്ന് തോന്നിക്കും വിധം നമുക്ക് ചുറ്റും പല രൂപത്തിലും പല ഭാവത്തിലും ദുരന്തങ്ങളരങ്ങേറുന്നു. ഇറ്റിറ്റുവീഴുന്ന ചോരതുള്ളികളെയും പ്രാണനുവേണ്ടി കേഴുന്ന ജീവിയെയും
വാണിജ്യവല്കരിച്ച് ഉല്പന്നമാക്കി മാറ്റുന്ന നവീനലോകം ദുരന്തങ്ങളെയും ആഘോഷങ്ങളാക്കി മാറ്റുന്നു. ദുരന്തം സ്യഷ്ടിച്ച മുറിവുകള്‍ ഉണക്കാനായി ഒരുപാടു വാഗ്ദാനങ്ങള്‍ , വാര്ത്താഫീച്ചറുകള് ,
പഠനകമ്മീഷനുകള്‍ പിന്നെ സഹതപിക്കാന്‍ ഒരായിരം നയനങ്ങള്‍ . ദിവസങ്ങള്‍ക്കോ
മാസങ്ങള്‍ക്കോ ശേഷം വാര്‍ഷികമോ ഒരു ഇലക്ഷനോ വരുന്നതുവരെ എല്ലാം ദുരന്തങ്ങളും വെറും സ്വകാര്യ ദു:ഖങ്ങള്‍ മാത്രം . അല്ലെങ്കിലും നമ്മേ ബാധിക്കാത്ത ദുരന്തങ്ങളെല്ലം വാര്‍ത്തകള്‍ മാത്രമാണല്ലോ...........
ദിനേഷ് കവിത മനോഹരമായിരിക്കുന്നു. എന്റെ ഭാവുകങ്ങള്‍
...: ശരിയാണ്... ഇത് നമുക്ക് തത്സമയം സംപ്രേക്ഷണത്തിനു കഴിഞ്ഞില്ല... ഇന്റലിജന്‍സിന് തെറ്റ് പറ്റിയിട്ടില്ലാത്തത് കൊണ്ടായിരിക്കണം... ഏതെങ്കിലും രാജ്യത്ത് മറ്റൊരു ഹെഡ്ലി പിടിയിലാകുന്നത് വരെ നമുക്കിത് മതി :...
പ്രിയ മുഹമ്മദ് സഗീര്‍,
ബിഗു , അപ്പുക്കിളി
നന്ദി
നല്ല വായനയ്ക്ക് വാക്കിന്....
അതെ, സഗീര്‍ നമുക്ക് അതതല്ലെ ചെയ്യാന്പറ്റൂ..
ഒരു പ്രതിവിധിയില്ലാതെപോകുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു...
ഓരോ സംഭവങ്ങളും ഉണ്ടാവുമ്പോള്‍ നിണ്ടചര്ച്ചയും പ്രഖ്യാപനങ്ങളും ...
ബിഗുലുപറഞ്ഞതും ഏറെ ശരിയാണ്.
വാഗ്ദാനങ്ങള്‍ , വാര്ത്താഫീച്ചറുകള് ,
പഠനകമ്മീഷനുകള്‍ പിന്നെ സഹതപിക്കാന്‍ ഒരായിരം നയനങ്ങള്‍ . ദിവസങ്ങള്‍ക്കോ
മാസങ്ങള്‍ക്കോ ശേഷം വാര്‍ഷികമോ ഒരു ഇലക്ഷനോ വരുന്നതുവരെ എല്ലാം ദുരന്തങ്ങളും വെറും സ്വകാര്യ ദു:ഖങ്ങള്‍ മാത്രമാവുന്നു..
സസ്നേഹം
സഹ ജീവികള്‍ക്കുള്ള
ഒരു കയ്യൊപ്പ്...
വരികള്‍ ഒരു പാട് മുന്നില്‍ നില്ക്കുന്നു
ചില ചോദ്യങ്ങളുമായി....
കയ്യൊപ്പ്
:-)
പ്രിയ ദിനേശന് ,
ലോകം ഉണരുന്നു. പക്ഷേ വീണ്ടും ആലസ്യത്തില്‍ മയങ്ങും ..
നമ്മള് ഓര്‍മ്മകള്‍ സൂക്ഷിക്കാറില്ല ... ഉണ്ടെങ്കില്‍ നമ്മള് ഉള്‍പ്പെടുന്ന
ഓര്‍മ്മകള്‍ മാത്രം. അതുകൊണ്ടു നമ്മുടെ സോദരര്‍ ഇനിയും ചിതറി മരിക്കും .. നമുക്കുണരാന് വേണ്ടി .. അവരെ ഓര്‍മ്മിച്ച താങ്കള്‍ക്കു ഭാവുകങ്ങള്‍ ..
പ്രിയ മനോഹര്‍ മാണിക്കത്ത് ,
ഷാജി അമ്പലത്ത്,
ഉമേഷ് പിലിക്കൊട് ,
പി. ഉണ്ണിക്കൃഷ്ണന്
നന്ദി
നിങ്ങളുടെ സ്നേഹവും വാക്കും
നെഞ്ചിലേറ്റുന്നു...
അതെ, ഉണ്ണികൃഷ്ണന്നമ്മളും നമ്മളുള്‍പ്പെടുന്ന
സമൂഹവും ഏറെക്കുറെ വാക്കുകളെ മനോഹരമായ് ഉപയോഗിക്കാന്‍
പഠിച്ചിരിക്കുന്നു...
പക്ഷെ വാക്കുകള്‍ പഴയ ചാക്കുകള്‍ എന്ന് നാമതിനെ (ഗവ. പ്രഖ്യാപന
ങ്ങളെ ) ഉള്‍കൊള്ളേണ്ടിയിരിക്കുന്നു അല്ലെ??
സസ്നേഹം.
" ആള്കൂട്ടത്തിനിടയ്ക്ക് വന്നുനില്ക്കും
ആരോ ഒരാള്‍ ;
ആരുമറിയില്ല
ഒരു നിമിഷനേരത്തില്‍
പോയ്മറയുന്നത്..."
- നേരുകവിത ... -
നമ്മുടെ നാട്ടില്‍ വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന ഒരേ ഒരു വസ്തു മനുഷ്യനാണെന്ന് വീണ്ടും വീണ്ടും നമ്മള് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു (?). ദുരന്തങ്ങളുടെ തനിയാവര്‍ത്തനത്തില്‍ അണിയറയില്‍ ആരായാലും അരങ്ങില്‍ മാറ്റമില്ലാതെ...
പ്രസക്തമായ കവിത.
കവിത നന്നായി ദിനേശ്.
ആരും അറിയാതെ എന്തൊക്കെയോ സംഭവിക്കുന്നു. അല്ലെങ്കില്‍ ആരോ എല്ലാം അറിയുന്നു
ഒരു വാക്കും ,ഒരു തുള്ളി ചോരയും ..ഒന്നും ഒന്നും പാഴായിപോകുന്നില്ലാ എന്നല്ലേ വചനങ്ങൾ...തറിമരുന്നു കള്ളികളിൽ ഈട് വെക്കപ്പെട്ടതെല്ലാം ഈ "തുറുകണ്ണൻ" കാലങ്ങളിൽ അടയാളപ്പെടുത്തിയവയും കൂടിയാണല്ലോ? ഒരു സർവ്വ രോഗനിവാരിണി രസായനത്തിന്ന് കഴഞ്ചികളായി പെറുക്കി രാവും പകലു മില്ലാതെ തറിച്ചു കൂട്ടുന്നതിന്റെ ഒച്ചകൾ എല്ലാ അലോസരങ്ങൾക്കിടയിലും വ്യക്തമായി കേട്ടുതുടങ്ങിയിട്ടുണ്ട്.ഒന്നുറപ്പ് :പിന്നെ വരുന്നവർ നമ്മേക്കാൾ കരുത്തന്മാർ തന്നേയാണെന്ന്
mone valare karyaprasakthamaaya vasthuthakal ee kavithayiloode ellaavarilum etthikkaan kazhinjittundu...ennirunnaalum ingineyulla saahacharyangalil nashtangal kudumbatthinumaathram..raashtratthinu uyartthippidikkaan kure rakktthasaakshikaleyum kittum..
പ്രിയ സൂരജ്, വിനോദ് ജീ,
ജയദേവ് ജീ, കടത്തനാടന്‍, വിജയലക്ഷ്മി ചേച്ചീ.
നന്ദി നല്ലവായനയ്ക്ക് വാക്കിന്...
അതെ വിനോദ് ജീ ആളുകള്മാറുന്നതിനനുസരിച്ച് കസേരകള്‍
മാറുന്നില്ലല്ലോ ഒരു പക്ഷെ അതാവാം ഒരു മാന്ത്രിക കസേരയാവുമോ?
ആരുവന്നാലും ഒരേപ്രഖ്യാപനങ്ങള് മറവികള്‍ ..ശരിക്കും കസേരയുടെ കുഴ
പ്പമാവും (ഹ..)
ശരിയാണ് ജയദേവ് ജീ ഈ ഇരുട്ടിനെ/ കണ്ണടച്ചിരുട്ടാക്കലിനെ ഒരു
മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ശരിക്കും അനുഭവവും
ഉണ്ടാവുമല്ലോ??
പ്രിയ കടത്തനാടന്‍ ഒരുപക്ഷെ
പലപോഴും നമ്മള് നമ്മുടെ ശക്തി തിരിച്ചറിയുന്നില്ല അതല്ലെ ശരി.
വിജയലക്ഷ്മി ചേച്ചി
ശരിയാണ് ... പക്ഷെ നിത്യമായ ദുരന്തങ്ങളെ നേരിടുന്ന ജനതയും നമുക്ക്
മുന്പിലുണ്ട് ഹിരോഷിമ,...വാര്‍ഷികം ഗംഭീരമായി കടന്നുപോകാറുണ്ട്
ശ്രദ്ധിച്ചിട്ടില്ലെ?
Jeevitha Natakangal...!
Manoharam, Ashamsakal...!!!
വാക്കുകളില്‍ "നടുക്കമായും"
കാഴ്ച്ചയില്‍ "ഭീകരമായും"
മറ്റൊരു ദുരന്തം വരും വരെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍... അതിനിടയില്‍ മരിച്ചവരെ ഓര്‍ക്കാനും മറ്റുള്ളവരെക്കൊണ്ട് ഓര്‍മിപ്പിക്കാനും കഴിഞ്ഞതിനു നന്ദി. ദിനേശ്, കവിത ശ്രദ്ധേയമായി.
കാണാമറയത്തേ ദുരന്തങ്ങളിലേക്ക് സത്യങ്ങളിലേക്ക് ഒരു നേര്‍ക്കാഴ്ച്ച
ലോകം ഉറങ്ങിക്കിടക്കെയാവും
അതുണ്ടാവുക.
കണ്ടവര്‍ ആരുമുണ്ടാവില്ല
ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം
അവിടവിടയായി അവശേഷിപ്പിക്കും..........
അവശേഷിക്കുന്നതെങ്ങനെയൊക്കെയാവുമെന്ന്.... ചില പേടികൾ ഉറങ്ങാതെ ഉണർന്നിരിക്കാറുണ്ട്...
പ്രിയ
സുരേഷ്ജീ, സംഗീത,
സന്തോഷ് പല്ലശ്ശന,
ദീപാ ...
നന്ദി നിങ്ങളുടെ വാക്കുകള്‍
നെഞ്ചോട് ചേര്‍ത്തുവെക്കുന്നു.
Deepa Bijo Alexander
അതെ, ചിലപേടികള് ...നമ്മളില്‍ ,
Deepa എന്നുമുണ്ട്... അല്ലെ??
സസ്നേഹം.
എനിക്കു ചുറ്റും
ലോകം കത്തിയെരിയുന്നത്
ഞാനറിയുന്നേയില്ല.
എനിക്കുള്ളില്‍
ഞാന്‍ പൊട്ടിച്ചിതറുന്നത്
ലോകമറിയുന്നെയില്ല.
സ്ത്രീയെ ഞാനും നീയും തമ്മിലെന്ത്
എന്ന പോലെ
ലോകമേ
ഞാനും നീയും
തമ്മിലെന്ത്.
ഋതുവില്‍ സിന്ധുവിന്റെ കഥക്കുള്ള കമന്റ് കണ്ട് എതിയതാ. ഇനിയും വരാം. ഞാനും അവിടെ ഒരു കമന്റ് ഇട്ടു. ഒരു ചര്‍ച്ചക്കായ്.
എല്ലാവരും ഇപ്പോഴും ഉറക്കംതന്നെ
കൊള്ളാം
Post a Comment