
എനിക്കൊരു വിസിറ്റിംഗ് കാര്‍ഡിന്റെ
ആവശ്യമില്ല.
ചിലപ്പോള്‍ ബാപ്പിലാഹരിയുടെ
സംഗീതത്തിനു പിറകെ
മദിച്ചുയര്‍ന്ന്,
മറ്റ് ചിലപ്പോള്‍ അശാന്തതയുടെ
ഓളങ്ങളില്‍ ചുറ്റിപ്പിണഞ്ഞ്.....
നിറങ്ങളില്‍ നിന്നും
നിണമുതിരുന്നതെന്നാണ്, എപ്പോള്‍?
ചങ്ങലക്കണ്ണികള്‍ക്കിടയില്‍
പിടയുന്നവരെ
ലോകം കാണാതെ പോകുന്നു.
ചങ്ങലയുടെ രണ്ടറ്റങ്ങളിലും
ഇറ്റിത്തെറിക്കുന്ന
വിയര്‍പ്പു തുള്ളികള്‍
അദ്ധ്വാനത്തിന്റെതാണെന്ന്
നിങ്ങള്‍ തെറ്റിദ്ധരിക്കുന്നു.
ആകാശം വിരിയട്ടെ!
അടര്‍ന്നു വീഴുന്ന മലരുകളില്‍
വസന്തം കണ്ണീര് പൊഴിക്കുന്നത്
നമുക്ക് മറക്കാം.
********************

*********************
7 comments:
ആകാശം വിരിയട്ടെ!
അടര്‍ന്നു വീഴുന്ന മലരുകളില്‍
വസന്തം കണ്ണീര് പൊഴിക്കുന്നത്
നമുക്ക് മറക്കാം.
നല്ല വരികള്‍.
നിറങ്ങളില്‍ നിന്നും
നിണമുതിരുന്നതെന്നാണ്, എപ്പോള്‍?
ചങ്ങലക്കണ്ണികള്‍ക്കിടയില്‍
പിടയുന്നവരെ
ലോകം കാണാതെ പോകുന്നു.
നന്നായി രാംദാസ്
ആദ്യത്തെ രണ്ടു വരികള്‍ വായിച്ചതും ചിന്തിച്ചു പോയത് ദിനേശന് എപ്പൊഴാ റാം ദാസിനെ പോലെ കവിത എഴുതിതുടങ്ങിയത് എന്നായിരുന്നു. ഒരു വരി മതി റാം ദാസിണ്റ്റെകവിതയെ പരിചയപ്പെടാന്‍. ഒരു വിസിറ്റിംഗ് കാറ്ഡും വേണ്ടാ. ഇടയ്ക്കൊക്കെ ഇനിയും എഴുതുക റാം ദാസ്..
നന്നായിട്ടുണ്ട് രാംദാസ്. എന്റെ ഭാവുകങ്ങള്‍ :)
good work
മറക്കില്ല
Post a Comment