നരതല നരച്ചു
തലച്ചോറും നരച്ചു
ചെവി നരച്ചു
കണ്ണ്നരച്ചു,
മൂക്ക് നരച്ചു
നാക്ക് നരച്ചു
കഴുത്ത് നരച്ചു
പിന്നങ്ങോട്ട് താഴേയ്ക്കെല്ലാം നരച്ചു

എന്നിട്ടും മതിയാവാഞ്ഞ്
കുട നരച്ചു
വടി നരച്ചു
ചെരുപ്പും നടപ്പാതയും നരച്ചു.
വഴിയരികിലെ മരം നരച്ചു
മരച്ചുവട്ടിലെ ബെഞ്ചും നരച്ചു

ഗാന്ധിപ്രതിമ നരച്ചു
അം ബേദ് ക്കറും നരച്ചു

എന്നിട്ടും മതിയാവാഞ്ഞ്

ചങ്ങാതി നരച്ചു
കാമുകി നരച്ചു
അമ്മ നരച്ചു
അച്ഛന്നരച്ചു
അനിയന്, ചേച്ചിയെല്ലാം നരച്ചു

എന്നിട്ടും മതിയാവാഞ്ഞ്
പൂച്ച നരച്ചു
പട്ടി നരച്ചു
പശു, കാളയെരുമകള്‍നരച്ചു
കാക്ക നരച്ചു
പരുന്തും നരച്ചു
മരച്ചില്ല നരച്ചു

ആകാശം നരച്ചു
സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ നരച്ചു

എന്നിട്ടും മതിയാവാഞ്ഞ്
രമണനും ചന്ദ്രികയും നരച്ചു
അല് ഫോണ് സച്ചനും പരീക്കുട്ടിയും നരച്ചു

വാക്ക് നരച്ചു
പേന നരച്ചു
കടലാസും നരച്ചു

പറയാന് വിട്ടുപോയതെല്ലാം നരച്ചു
നര നര നര നര നരച്ചു...
ഞാനും നിങ്ങളും നരച്ചു

*******************ജയേഷ്
********

7 comments:

ദിനേശന്‍ വരിക്കോളി said...

വാക്ക് നരച്ചു
പേന നരച്ചു
കടലാസും നരച്ചു

പറയാന് വിട്ടുപോയതെല്ലാം നരച്ചു
നര നര നര നര നരച്ചു...
ഞാനും നിങ്ങളും നരച്ചു...
-ഇനി നിങ്ങള്‍ പറയൂ.

മനോഹര്‍ മാണിക്കത്ത് said...

നമ്മള്‍ നര‍ക്കാതിരിക്കട്ടെ
ഒപ്പം കവിതകളും ...
കവികളും....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എല്ലാം നരച്ചാലും മനസും നന്മകളും നരക്കാതിരിക്കട്ടെ..ആശംസകൾ

ബിഗു said...

പാടില്ല. നര ലോകത്തെ മുഴുവന്‍ കീഴടക്കിയാലും നമ്മള്‍ നരക്കാന്‍ പാടില്ല.

ഞാന്‍ said...

ഞാനും നിങ്ങളും നരച്ചു...നിന്റെ കവിതയും നരച്ചു!

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

കവിത വായിച്ചപ്പോള്‍ സച്ചിദാനന്ദന്‍റെ
വസ്തുക്കള്‍ എന്നകവിത ഓര്‍മവന്നുതാരതമ്യം കൊണ്ടോ അനുകരണം
കൊണ്ടോ അല്ല;വ്യത്യസ്ഥതകൊണ്ടുതന്നെ
സച്ചിദാനന്ദന്‍ പറയുന്നുണ്ട് ആകവിതയില്‍
നാം വസ്തുക്കളുടെ തുടര്‍ച്ചമാത്രമാണെന്ന്.

''സ്വര്‍ണ്ണം താനൊരു പ്രതിഭയെന്ന് അഹങ്കരിക്കുന്നില്ല
കരിയുടെ നിറത്തെ വെള്ളി പരിഹസിക്കുന്നില്ല
വജ്രം അതിന്‍റ കാഠിന്യം
മറ്റൊരാളിലും അടിച്ചേല്‍പ്പിക്കുന്നില്ല
പ്രാണവായു താനാണ് ജീവന്‍
നിലനിര്‍ത്തുന്നതെന്ന് കൊട്ടിഘോഷിക്കുന്നില്ല
വസ്തുക്കള്‍ പരസ്പരം പോരടിക്കുന്നില്ല
ഭൂകമ്പത്തിലും അവര്‍ ഒന്നിച്ചുനില്‍ക്കുന്നു.

മനുഷ്യരെ മാത്രമെ
വസ്തുക്കള്‍ ഭയക്കുന്നുള്ളൂ
കൊടുങ്കാറ്റും മലയിടിച്ചിലും
കടലെടുപ്പും മലവെള്ളവുമായി
അവ ചിലപ്പോള്‍
മനുഷ്യരോട് പ്രതികാരം ചെയ്യുന്നു,
ചിലപ്പോള്‍''

അതെ , ഇവിടെ ഈ '(നര '' )_ കവിതയെ ഇതിനോട് കൂട്ടിവായിക്കാം

സലാഹ് said...

നരയും നരച്ചു