മൊബൈലിലേക്കു നാണിച്ചിരുന്ന പെൺകുട്ടി


വെളുത്തുപൊക്കത്തിൽ
പാട്ടും ഡാൻസുമൊക്കെയായ്
മിടുമിടുക്കിയായിരുന്നത്രെ,
റാങ്കുകാരി.
അച്ഛനുമമ്മയും ടൂറിൽ
മൂത്തവൾ സിങ്കപൂരിൽ
ആ മോളിലുള്ള സൊസൈറ്റിയിലാണ്….
പോസ്റ്റ്മാർട്ടത്തിലറിയാം.

മൊബൈൽ കിട്ടിയത്രെ;
കടൽഭിത്തിക്ക് താഴേയുള്ള
റബിളിനടിയിൽ നിന്ന്.
സീരിയലിലൊക്കെ വരുന്ന
ഒരുപയ്യനെ അറസ്റ്റ് ചെയ്തിട്ടുണ്ടെത്രെ
മൊബൈലുള്ളതെത്ര നന്നായി

ശവപെട്ടിക്കു വലം വെയ്ക്കുമ്പോൾ
ശ്രദ്ധിച്ചു നോക്കി
അയ്യോ
ഇതിനെ ഞാൻ
പലപ്പോഴും കണ്ടിട്ടുണ്ടല്ലൊ!
ചെവിയിൽ പൊതിഞ്ഞമർത്തിയ
മൊബൈലിലേക്കു
ലോകം കാണാതെ
നാണിച്ചു തുടുത്തിരുന്ന കുട്ടി!

പി. ഹരികുമാർ.

1 comment:

Vinodkumar Thallasseri said...

മൊബൈല്‍ ഒരു ഉപകരണമല്ല. അത്‌ ശരീരത്തിണ്റ്റെ ഒരു ഭാഗമാണ്‌. ജീവന്‌ തന്നെ അപകടമായി മാറാവുന്ന ഒരു ക്യാന്‍സര്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയാതെ.