സുനാമിഅഗാധ ഗര്‍ത്ത ക്കരിന്പാറപൊട്ടി
ദുര്‍ഭൂതലാവതിരമാലചീറ്റി
ഉടവാളുമേന്തി തീരം ഗ്രസിച്ചു
ഉയിരിന്നുറവുനക്കിത്തുടച്ചു


നിനച്ചിരിക്കാതെ വിനയായി മര്‍ത്യ
പ്രാണനെ മുക്തിക്കുടിച്ചു മദിച്ചു
ബന്ധങ്ങളന്തച്ഛിദ്രമായ് ചിന്നി
കൂട്ടക്കരച്ചിലമര്‍ന്നൂറി
കളിച്ചുരസിച്ച കുരുന്നുകളെകൂട്ടി
കൂറ്റന്‍തിരമാലകൂച്ചിവലിച്ചു
കളിക്കോപ്പുപോലെ ചുഴറ്റിയാജീവിതം
തീരത്തു കൂട്ടിയടിച്ചുതകര്‍ത്തു

പരിദേവനങ്ങള്‍ പറഞ്ഞിരിക്കെ
പ്രാണ- പ്രിയരെ ഓളങ്ങള്‍ നക്കിയെടുത്തു
പ്രേമത്തില്‍ ഭാഷ്യങ്ങളുള്‍ത്തിരയേറ്റി
മെയ്യോടുമെയ് ചേരാതാഴിയില്‍ പറ്റി


ഓമന മക്കളെ കൈകളിലേന്തി
മാതൃത്വവഞ്ചരയലറിവിളിച്ചു
" തന്‍ കരള്‍ പ്പൂവിന്‍റെപ്രാണ സമ്മാനം-
ഒരുപൊന്‍കരള്‍ പ്പൂവായലയില്‍ പൊഴിച്ചു"

അഷ്ടിക്കുമുട്ടിക്കടലിനെ പുല്‍കിയ
നഷ്ട് സ്വപ്നങ്ങളില്‍ മുത്തുകള്‍ പേറി
അലമാലതുള്ളിക്കളിയ്ക്കുന്നകണ്ടാ -
ലുറ്റമിത്രക്കരാള്‍ പൊട്ടിത്തപിച്ചു .


സ്വന്തമെന്നെണ്ണിയിരുന്നവയൊക്കെ
മിഥ്യയായ് തീര്‍ത്തുവാക്കരാളഹസ്തം
ഒറ്റയായ് ജീവച്ഛവങ്ങള്‍ കണക്കെ
രക്ഷപെട്ടുറ്റവര്‍ മൗനം ഭജിച്ചു.

ലക്ഷങ്ങള്‍ വീര്‍ത്തു ശവങ്ങളായ് പൊന്തി
കുന്നുപോല്‍ മൃതരെ ക്കുഴിക്കുള്ളിലായ്ത്തി
ആശകളൊക്കെയതിനുള്ളില്‍ പൂഴ്ത്തി
മണ്ണോടുമണ്ണിട്ടുചുന്പനം നല്‍കി

വാമിണ്ടാപ്രാണിയില്‍ വായ്ത്താരിവിങ്ങി
വാലാട്ടിച്ചെറുനായാ-
ക്കാഴ്ചയ്ക്കുസാക്ഷി
ഓലിയിട്ടോലിയിട്ടാദ്രദതൂകി
യജമാനനായ് നന്ദിവാലാട്ടി നല്കി.


ദു:ഖസ്വരരാഗ സ്മൃതിവന്നുമീട്ടി
ഉടുക്കിലടുക്കിട്ടടയ്ക്കയില്‍കൊട്ടി
കാറ്റുവന്നാക്കനല്‍കന്പനം മൂളി
ഈറെന്‍ നിറതൂകിയിനി യെന്തെന്നു തേങ്ങി


ആയിരമായിരമാത്മാവിന്‍ നെഞ്ചില്‍
പുഷ്പചക്രങ്ങളില്‍ മഞ്ചലിറക്കി
" നൊന്പരമല്ലാതെയന്‍പെ ....നിനക്കെന്ന്"
കണ്ണുനീര്‍പ്പൂവിതള്‍ തുന്പംകൊഴിച്ചു.

***************************************

ജൊസ് കളത്തില്‍ പ്പറന്പില്‍
ജനതാ ഫ്ലാറ്റ് , ഉത്തംനഗര്‍ , ന്യൂഡെല്‍ഹി.
**************************************

അലൗകിക ബന്ധം
ഇന്നലെ യെന്നോള മോര്‍ക്കുന്നു, നമ്മുടെ
കൗമാരകാല ഹൃദയബന്ധങ്ങളെ!
ഒന്നുമറിയാത്തപ്രായത്തില്‍, നാന്പിട്ട
മോഹ, മറിയാതെ ,, സ്വപ്നത്തില്‍ ബന്ധമായി!
മുപ്പത്തിയാറ്, വസന്തപ്രയാണത്തില്‍
ദു:ഖവും തോല്‍വിയും , കഷ്ടവും നഷ്ടവും,
എല്ലാം സഹിച്ചുള്ള ജീവിതയാത്രയില്‍
എന്‍റെ സര്‍വ്വസ്വമായി നിന്നെഞാന്‍ സ്നേഹിച്ചു.

'സ്നേഹപ്രകടനം' കാപട്യമാണെന്നൊരുള്‍ബോധമണെന്‍ -
പരാജയകാരണം!
അന്ത്യവിടയിലെന്നാഗ്രഹം കേട്ടപ്പോളെന്തുമാത്രം,
നിന്‍റെ പുഞ്ചിരികണ്ടു ഞാന്‍!


സ്നേഹമാത്മാവിന്‍റെ ജ്വോതിയും ജോദ്യവും
സ്നേഹത്തില്‍ ഭാഷ, ഹൃദയ സ്വരരാഗം,
സ്നേഹത്തില്‍ നിന്ന് , പ്രപഞ്ചമുയരുന്നു!


ജീവിത യാത്രതന്‍റന്ത്യചരണത്തില്‍,
ജീവിതവാടിക പൂത്തുകനിയായ്!
പക്ഷെ, യാവാടിക നട്ട് വളര്‍ത്തിയ,
സ്വാമിനി, വാടിക തന്നെ വെടിഞ്ഞുപോയ് .


**********************************************
ടി. എ. നന്പ്യാര്‍
സിദ്ധാര്‍ത്ത് ഹോസ്പിറ്റല്‍, ഉത്തമ് നഗര്‍ , ന്യൂഡെല്‍ഹി.

************************************************

6 comments:

Prasi said...

Very beautifully expressed. The poet has managed to convey very deep feelings in rich Malayalam, bringing out the beauty of both the language and the feelings.

Nandu said...

That was a beautiful piece of poetry.It is admirable that he is able to hold on poetry in his heart ; i liked his verses; simply
beautiful, powerful imageries; I could feel the presence of perpetual sadness at the backdrop
of the poem, knitting everything together.
I have seen most poets often becoming sadness
personified - from Changanpuzha onwards. I
personally feel happiness and joy should be
the perpetual face of life - irrespective of what happens
with in life.

''..a thing of beauty is a joy for ever...''

Dilip & Anitha said...

The poet has conveyed his inner feelings with a lot of clarity and we can empathize with him fully.We can relate to what he has mentioned about demonstrating one’s love/affection to those who are close.
Rgds, Dilip & Anitha.

Nandu said...

Sivi, Dubai said.....

Good link. Thanks.

Whenever I read poems I build up a sort of 'nashta bodham' within...

ezhuthan kazhiyanja kavithakal
Ullile thadavil kidannurangipoya varikal, vakkukal..
Thurakkathe poya thalukal
Kavithayil ninnu verittu poya manassinte poymukham..


KSR Menon, Dubai said....
Date: Tuesday, September 23, 2008, 1:47 AM

Ormakal marikkumu?

Marunaadan said...

Aalaukiya Bandham:
I have no words to express my appreciation for this poem! Fantastic! The poet has expressed beautifully about the human feelings and attachment that one has for their loved ones!
It is also sad that poets like these are hidden in our community and are seldom that reader get to hear from them.
Website Owners - Thanks for creating this website!
But, it seems that the name of this poet is not correctly spelled in Malayalam. I would presume it to be 'Nambiar'. But it is spelled as 'Nanpyaar'. Even though it is a small thing, but as we all know, poets are quite moody! Let these small things not become the reason for these poets from not posting their poems on this website in future!

Sureshkumar Punjhayil said...

Ashamsakal...!!!