യാത്ര


ഈ തണുത്ത പ്രഭാതത്തില്
‍നെല്‍വയലില്‍ വീശുന്ന പൂങ്കാറ്റില്‍
ഒപ്പം ചാഞ്ചാടുന്നെന്‍ മനവും
സൂര്യകിരണങ്ങള്‍ തന്‍ ആഗമനം
പ്രതീക്ഷിക്കുന്ന പൂക്കളും.
ഒരു കുഞ്ഞുമേഘം പോലുമില്ലാത്ത
നീലാകശത്തില്‍
‍എന്‍റെ ഹൃദയത്തില്‍ നിന്നും പായുന്ന-
മോഹങ്ങളാം വെണ്മേഘത്തുണ്ടും
മനസ്സിലേയ്ക്ക് ഓഴുകിയെത്തുന്ന
ഏതോ പാട്ടിന്‍ നിറയുന്ന വേദനയും
മറവിയുടെ ആഴക്കയങ്ങളിലേയ്ക്ക്
എത്തിനോക്കാന്‍ വെന്പുന്നമനവും
ഒരു സ്വാന്ത്വനം തേടിപ്പോകുന്പോള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളും
അകന്നുപോകുന്നസ്നേഹമുഖങ്ങളും
യാത്രതന്നേതോ മുഖം
________________________________
രാജേശ്വരി
പ്ലോട്ട് നന്പര്‍ 32 , അമിത് അപ്പാര്‍ട്ട്മെന്‍റ്സ്
രോഹിണി , ന്യൂഡെല്‍ഹി.
____________________________________
._

No comments: