പ്രിയെ നിനക്കായ്

നിദ്രയറ്റരാത്രിയില്‍
നീതാന്തസ്വപ്നവീചിയില്‍
എന്നുമുള്ളിലോടിയെത്തുമെന്‍ സ്വപ്നഗായികെ,
നമ്മള്‍ ചേര്‍ന്നുകണ്ടില്ല,
നമ്മള്‍തന്‍കിനാക്കളും
പങ്കുവെച്ചതില്ല.

എത്രരാത്രിയില്‍
എത്രതാളില്‍ നാം പകര്‍ത്തിയസ്വപ്ന സാഗരം
നീ നടന്നവഴികളില്‍ നിഴലുപോലേകനായ് ഞാന്‍
എന്‍ സ്വപ്നദൂതുമായ്പോകുമോനീതെന്നലെ-
യെന്‍ രാഗതാളമായ്
പെയ്യൂമോ മേഘമേ;
എന്‍സ്വപ്നവൃന്ദാവനിയില്‍ രാധയായ്.
എവിടെ വച്ചുകണ്ടു ഞാന്‍
ഇനിയുമെത്രദൂരം
നമ്മളൊന്നു ചേരുവാന്‍
_____________________
ജോയ് സി. എം.
47/A , ന്യൂ ഫ്രന്‍സ് കോളനി, ന്യൂഡല്‍ഹി.
________________________

No comments: