കാണികള്‍ സംവിധാനം ചെയ്യുന്ന നാടകം

സനാതനന്‍
ഉള്ളവരെ പോലെ ഇല്ലാത്തവരും
ഇല്ലാത്തവരെപ്പോലെ ഉള്ളവരും
തന്മയത്തോടെഅഭിനയിക്കേണ്ടുന്ന
ഒരു നാടകത്തില്‍

ഉള്ളതോ ഇല്ലാത്തതോ
എന്നറിയാതെ ഒരു
സംഘര്‍ഷത്തിന്റെ
സന്നിവേശഘട്ടത്തില്‍
പെട്ടെന്നൊരു പ്രാധാനനടന്‍
അഭിനയം മറന്നു.
നാടകത്തിലേക്ക്
സ്വയം മറന്ന്, ഭാവം പകര്‍ന്ന്
അരങ്ങ് വാണിരുന്ന
കഥാപാത്രങ്ങളെ അയാള്‍
നടീനടന്മാരുടെ പേര്‍ വിളിച്ച്
സംബോധന ചെയ്യാന തുടങ്ങി
കര്‍ട്ടന്‍ താഴ്ത്തി,
അയാളെ വലിച്ചു പുറത്താക്കി
കളിതുടരാന്‍ കഴിയാത്ത
മുഹൂര്‍ത്തമായതിനാല്‍
നാടകമങ്ങനെ തന്നെ തുടര്‍ന്നു
എഴുതപെട്ട
സ്ക്രിപ്റ്റിനെ ഉല്ലംഘിച്ച് അത്
വിപ്ലവകരമായൊരു
സ്വാതന്ത്രത്തെ പുല്‍കി
നടന്മാരുടെ ദ്വന്ദഭാവം കണ്ട്
കാണികള്‍ അമ്പരന്ന്
എടാ പ്രകാശാ നിന്റെ റോള്‍
ശങ്കരങ്കണ്യാന്റെ അല്ല്യോടെ എന്നും
എടി കൊച്ചമ്മിണീ നിന്റെ റോള്‍
സാവിത്രികൊച്ചമ്മേരെ അല്ല്യോടി
എന്നുമൊക്കെ അവര്‍ സം‌വിധാനം തുടങ്ങി.
....

3 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇതെന്താ മാഷെ ഇന്ദ്രപ്രസ്ഥത്തിലിങ്ങനെയാണോ കവിത എഴുതുക!

lakshmy said...

ജാത്യാലൊള്ളത് ഒരു നാടകം കളിച്ചാൽ പോകുവോ

കൊള്ളാം

Sureshkumar Punjhayil said...

Ashamsakal...!!!