ഔട്ട് ഓഫ് റെയ്ഞ്ച്
നിനച്ചതല്ല,
വിധിച്ചതല്ല,
കൊതിച്ചതെന്നാല്‍
‍പറയാതെ വയ്യ.

എങ്ങനെയോ
ഒരു മുറിപ്പാടു വിങ്ങുന്നു,
നീറുന്നു, രക്തം കിനിയുന്നു.

ആരോ പറഞ്ഞറിഞ്ഞു
പ്രണയം വേദനയെന്നും,
മരിക്കാത്ത സത്യമെന്നും,
വിരഹം കുടപ്പിറപ്പെന്നും
ഞാനറിഞ്ഞീല
മോഹം കിളിര്‍ത്തതും,
സത്യമായ് പൂത്തു, കവിത വിരിഞ്ഞതും,
സ്വപ്ന സുഗന്ധം പരന്നതും.

ജീവവേഗം കാത്ത
പ്രണയ ശ്വാസം തന്നുനീ.
സ്ഖലന രാത്രികളില്‍
വന്നണയാത്ത പരിശുദ്ധയും.
മെലിഞ്ഞ സിരകളില്‍
കരുതി വച്ച രക്തം നിനക്കായിരുന്നു.

ഒടുവില്‍ ....
പരാജിതന്‍റെ പിന്‍‌മടക്കം.
പ്രണയസ്വര്‍ഗത്തിന്‍റെ
പടിവാതിലില്‍
പനിനീര്‍ പൂവിനു മാത്രമിടം.
മുക്കുറ്റിക്കു സ്വര്‍ണ നിറമെങ്കിലും
അല്‍പായുസ്സു മാത്രമാണല്ലോ.

നന്ദി ...ഒരായിരം നന്ദി,
നിന്‍റെ പുഞ്ചിരിപ്പൂവിനും,
ഓര്‍മ്മകളുറങ്ങാത്ത സമാഗമ സാന്ത്വനം,
നീ തന്ന കവിതയുടെ
തുള്ളി വെളിച്ചത്തിനും ... നന്ദി.

*******************************

-പി. കെ. മണികണ്‍ഠന്‍
********************
*******************8 comments:

Anonymous said...

ഔട്ട് ഓഫ് റെയ്ഞ്ച്- പ്രതികരിക്കൂ...
- പി. കെ . മണികണ്‍ഠന്‍

ഭൂമിപുത്രി said...

“നീ തന്ന കവിതയുടെ
തുള്ളി വെളിച്ചത്തിനും ... നന്ദി”
ഈ തുള്ളിവെളിച്ചത്തിനു വേണ്ടിയായിരുന്നു എന്നറിഞ്ഞല്ലൊ,അതുമതി

അനൂപ് അമ്പലപ്പുഴ said...

good.......

reporte said...

sir, ente hridayam vingunnu.. angee vedhana ellam ithra kalavum evidarunnu olipichathu.. officil ethrayo perundu 'samaprayakar', avarodenkilum paranju koodarunno

josecartoons said...

നന്നായിരിക്കുന്നു. ആശംസകള്‍

രണ്‍ജിത് ചെമ്മാട്. said...

നീ തന്ന കവിതയുടെ
തുള്ളി വെളിച്ചത്തിനും ... നന്ദി.

ദിനേശന്‍ വരിക്കോളി said...

"ഒരാത്മഹത്യക്കും ഒരു രക്തസാക്ഷിത്വത്തിനുമിടയില്‍
നൈരാശ്യത്തിന്‍റേയും ആശയുടേയും
രണ്ടു ധീരതകള്‍ക്കിടയില്‍
നാം വന്നു നില്‍ക്കുന്നു.
ആത്മഹന്താവിനോടു ചേര്‍ന്നുനിന്ന് ജീവിച്ചിരിക്കുന്നവന്‍
രക്തസാക്ഷിയെ പ്രകീര്‍ത്തിക്കുന്നു
ഒരേ ഖേദം നമുക്കപ്പമാകുന്നു
ഒരേ സ്വപ്നം നമുക്കു വീഞ്ഞാകുന്നു..............'
(സച്ചിദാനന്ദന്‍)

Sureshkumar Punjhayil said...

Ashamsakal...!!!