കാശികം


കാശി തെരുവ്
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം.

ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം.
ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ
കെട്ടിടങ്ങള്‍

‍ദൈവംപ്ലാസ്റ്റിക്കല്ലൊ
തിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം.

ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും
മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും
ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും

നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും.

തനിക്കൊപ്പമില്ലാത്തവര്‍
‍കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും.
******************
സംവിദാനന്ദ്
******************

9 comments:

വിഷ്ണു പ്രസാദ് said...

കാശി...
ആലോചിക്കാന്‍ വയ്യ.
എങ്കിലും ഒന്ന് വരണമെന്നുണ്ട്.

Prayan said...

ശക്തമായ വരികള്‍

latheesh mohan said...

ആനന്ദാ, ആ ഫോട്ടോ കണ്ട് ഞാന്‍ സമാധിയായി :)

ദിനേശന്‍ വരിക്കോളി said...

സംവിദ് ജീ ....

""ദൈവംപ്ലാസ്റ്റിക്കല്ലൊതിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം.""

തീര്‍ച്ചയായും അടുത്തപള്ളിക്കമ്മിറ്റില്‍ നിങ്ങള്‍പുറത്ത് .....
ഹാ .....

...പകല്‍കിനാവന്‍...daYdreamEr... said...

ഇതു കാശിനായോരിടം തന്നെ?
വളരെ ശക്തം...

Hema said...

നല്ല ആഴമുള്ള വരികള്‍. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

മാണിക്യം said...

തനിക്കൊപ്പമില്ലാത്തവര്‍
‍കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും.

ശക്തമായി പ്രതികരിച്ചിരിക്കുന്നു..
ജലത്തില്‍ മുങ്ങിയും പൊങ്ങിയും നീങ്ങുന്നാ ജഡത്തിനരുകില്‍ ഇത്ര നിസംഗതയോടെ എങ്ങനെ ഇരിക്കാന്‍ ഒരാള്‍ക്ക് കഴിയുമെന്ന്
ആ ചിത്രം കണ്ടിട്ടുള്ളപ്പോഴോക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ..ഇന്നീ കവിത എന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരമായി.....

samvidanand said...

വിഷ്ണു കാശി ആലോചിക്കാവുന്ന സ്ഥലമാണ് കാഴ്ചയ്ക്ക് , ലോകത്തിലെ ഏറ്റവും പഴയ നാഗരിക സംസ്കാരം നിലനിന്നിരുന്ന ഒരു നഗരം
ലതീഷ് ഫോട്ടോ ഗംഗയിലെ ശവങ്ങളെക്കുറിച്ച് ഒരു ഡോക്യൂമെന്ററി ഞാൻ എടുത്തിരുന്നു അതിന്റിടയിൽ എടുത്ത് ഫോട്ടോ ആണത്. ആ ശവത്തിനരികിൽ തന്നെ മറ്റ് നാല് ശവങ്ങൾ കൂടിയുണ്ട് അതിന്റെ ഫോട്ടോ എന്റെ ഓർക്കൂട്ടിൽ ഉണ്ട്
ദിനേശ് , പകൽകിനാവൻ, പ്രിയൻ, മാണിക്യം ഹേമ എല്ലാവർക്കും നന്ദി

Sureshkumar Punjhayil said...

Ashamsakal...!!!