പ്രണയത്തിന്റെ മാനിഫെസ്റ്റോ


ക്ലാസ്മുറിയെ പ്രണയിച്ചത്
നട്ടുച്ച നേരത്തെ ഇളം കാറ്റിനോടൊപ്പം....

സുഖകരമായ നിന്‍റെയുള്‍ത്തണുപ്പില്‍
ആലസ്യങ്ങള്‍ക്ക് നെടുനീളന്‍ അവധി.

ജനല്‍ വഴികളില്‍..,
അനുമതികള്‍ കാക്കാതെ ,
ഇസങ്ങളിലേക്കു പറന്നിറങ്ങിയ,
അസഖ്യം അപ്പൂപ്പന്‍ താടികള്‍

നിലക്കാത്ത കാഴ്ച്ചകളില്‍
കമ്മ്യുണിസ്റ്റുപച്ചകളുടെ ദീര്‍ഘനിശ്വാസങ്ങള്‍...
അതിനുമപ്പുറം ഒരക്കേഷ്യമരക്കാട്.

" പ്ലേറ്റോ...റൂസോ...ലെവിതാന്‍...മാര്‍ക്സ് "

ചരിത്രത്തിലൂടെ ഭരണകൂടങ്ങളിലേക്ക് ,
മനസ്സുകളുടെ സഞ്ചലനം....

ശ്രദ്ധിക്കുക, ജോസഫ് ആന്‍റണി സാറിന്‍റെ
ചോക്കുകഷ്ണം യാത്രയിലാണ് "
കടലും സുര്യനും കരകളും കടന്ന്,
ഭിന്നവഴികളില്‍ രാഷ്ട്രങ്ങളുടെ ഘോഷയാത്ര....

ചുവരുകളെല്ലാം വന്‍കരകള്‍,

എല്ലാറ്റിനും മുകളിലെന്നോണം,
ഏതോ ചെത്തു ചെക്കന്‍ കോറിയിട്ട,
മുഴുത്തൊരു കഴുകന്‍ !

ഇടതുചുമരില്‍ ഫിദലിന്‍റെ പച്ചത്തലപ്പാവ്.
ചുവപ്പു രശ്മികള്‍ പ്രസരിക്കുന്ന രണ്ടു കണ്ണുകള്‍

യുദ്ധങ്ങളിളേക്കു പട്ടം പറത്തുന്നവരുടെ
പ്രത്യേക സുവിശേഷങ്ങള്‍......

"മനുഷ്യാവകാശങ്ങളുടെ പേറ്റെന്റ്‌ അവര്‍ക്കാണത്രേ "
"തിന്നു മുടിക്കാനൊരുപിടി ധാന്യവുമില്ലത്രേ"

ആഖ്യാനങ്ങളില്‍, "ജലത്തിന്‍റെ രാഷ്ട്രീയം".
തീ പിടിച്ച ഞങ്ങളുടെ തൊണ്ടകള്‍ ,
വെള്ളത്തിനായി പ്രതിഷേധിച്ചു.

ഒരു ഷോര്‍ട്ട് ബ്രേക്ക് !

" മയിലമ്മ മുന്‍പേ നടക്കുന്നു.."

അവസാനത്തെ ഡെസ്ക്കില്‍
മറന്നു വെക്കപ്പെട്ട
മാബ്ബഴമണമുള്ളൊരു വെള്ളക്കുപ്പി...
ഞാനതു കരള്‍ ചേര്‍ക്കുന്നു...
ക്ലാസ്മുറിക്കപ്പുറം
പുകയുന്ന വേനലുകളെ ഓര്‍മ്മിച്ചുകൊണ്ടു തന്നെ...

**********************

കെ.ജി.സൂരജ്
**********************

8 comments:

Melethil said...

സൂരജ്,
നല്ല നിരീക്ഷണ പാടവമുണ്ട്.. എവിടൊക്കെയോ എത്തിപ്പോയി.. പ്രത്യേകിച്ചും ലാസ്റ്റ് വരികള്‍ വായിച്ചപ്പോള്‍ ..

K A SALIM said...

good

S A N D H Y A said...

Dear,
Good picturisation. I felt I were in your class. I saw Your class room, Antony sir, flying chalk and the juice bottle. touching presentation...
Do write more...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എന്തൊക്കെയോ എഴുതിയീട്ടുണ്ട്!
ഒന്നും മനസിലായില്ല!ചിലപ്പോള്‍ ഈ ഉള്ളവന്റെ നിരീക്ഷണപാടവം അത്രക്കങ്ങ് പോരാഞ്ഞിട്ടാവും

അനൂപ് അമ്പലപ്പുഴ said...

chila varikal oru matakkayathrakku prerippikkunnu

ദിനേശന്‍ വരിക്കോളി said...

പ്രിയസുഹ്രുത്തേ
നല്ലവായനാനുഭവം....
കവിതയില്‍ ഇനിയും പരീക്ഷണങ്ങള്‍ ഉണ്ടാവട്ടെ...
സ്നേഹപൂര്‍വ്വം.

lakshmy said...

ചുവരുകളെല്ലാം വന്‍കരകള്‍,

എല്ലാറ്റിനും മുകളിലെന്നോണം,
ഏതോ ചെത്തു ചെക്കന്‍ കോറിയിട്ട,
മുഴുത്തൊരു കഴുകന്‍ !

ഇടതുചുമരില്‍ ഫിദലിന്‍റെ പച്ചത്തലപ്പാവ്.
ചുവപ്പു രശ്മികള്‍ പ്രസരിക്കുന്ന രണ്ടു കണ്ണുകള്‍

യുദ്ധങ്ങളിളേക്കു പട്ടം പറത്തുന്നവരുടെ
പ്രത്യേക സുവിശേഷങ്ങള്‍......

"മനുഷ്യാവകാശങ്ങളുടെ പേറ്റെന്റ്‌ അവര്‍ക്കാണത്രേ "
"തിന്നു മുടിക്കാനൊരുപിടി ധാന്യവുമില്ലത്രേ"

ആഖ്യാനങ്ങളില്‍, "ജലത്തിന്‍റെ രാഷ്ട്രീയം".
തീ പിടിച്ച ഞങ്ങളുടെ തൊണ്ടകള്‍ ,
വെള്ളത്തിനായി പ്രതിഷേധിച്ചു.

ഒരു ഷോര്‍ട്ട് ബ്രേക്ക് !

" മയിലമ്മ മുന്‍പേ നടക്കുന്നു.."
തീഷ്ണമായ വരികൾ. ഒരുപാടിഷ്ടപ്പെട്ടു

Sureshkumar Punjhayil said...

ഒരു ഷോര്‍ട്ട് ബ്രേക്ക് ! - Athinte avashyamilla. Athimanoharam. Ashamsakal.