നീയെനിക്കാരോ?എങ്ങിനെയാവുമെനിക്കു പറയുവാന്‍
നീയെനിക്കരാണെന്നുള്ള സത്യം
എന്റെ ഹൃദയത്തിലത്രയലിഞ്ഞു നീ
വേര്‍്പെടുത്തുന്നതസാധ്യമത്രേ.

എന്നുടെ സന്തോഷം, ദുഃഖവും നീയത്രെ
എന്റെയിരവും പകലും നീയേ
നീ താനെന്‍ സ്വാന്തനം, നീ താനെന്‍ പേടിയും
നീ തന്നെ ശാന്തിയും വിപ്ലവവും

മധുരസ്വപ്നങ്ങള്‍ക്കും പേടിസ്വപ്നങ്ങള്‍ക്കും
ഇരയായിടുന്നതും നീ തന്നല്ലൊ
എന്നുടെയുള്ളിലെ സ്വാതന്ത്ര്യ ചിന്തയും
കീഴടക്കങ്ങളും നീ മാത്രമോ

നീ തന്നെ എന്നശ്രു, നീ തന്നെ പുഞ്ചിരി
നീ തന്നെ നിഴലും പ്രകാശവുമായ്
എന്നുടെ ധമനിയിലോടുന്ന രക്തം നീ
എന്നുടെയന്നവും ജലവും നീയേ

ഓരോ നിമിഷവും ഞാനെടുക്കും ശ്വാസം
ദൈവത്തിന്‍ മുന്‍പിലെ പ്രാര്‍ഥനകള്‍
എന്നുടെ പ്രേരണ, എന്റെ നിരാശകള്‍
എല്ലാമേ നീയല്ലാതാരുമല്ല.

നീ തന്നെ ഞാനെന്നും, ഞാന്‍ തന്നെ നീയെന്നും
നീയറിഞ്ഞീടെന്റെയോമനയേ
ലോകത്തിനെങ്ങനെ കാണുവാനായിടു-
മെന്നെയും നിന്നെയും വേറെയായി?
*******************************
ഹേമ
***********************************

7 comments:

സബിത said...

ഞാന്‍ നീയാണെന്നിരിക്കെ
നീ ഞാനാണെന്നിരിക്കെ
അഭംഗുരമായ നമ്മുടെ പ്രണയം
ആത്മ സമര്‍പ്പണമാണെന്നിരിക്കെ
നമുക്കെങ്ങനെ ഞാനെന്നും
നീയെന്നും പറയാനാവും.....

Hema said...

Thanks, sabitha.

ദിനേശന്‍ വരിക്കോളി said...

എഴുത്ത് ഒരനുഗ്രമാണ്...മറ്റുചിലപ്പോള്‍ ഒരാശ്വാസവും..
എഴുത്ത്...ഇനിയും തുടരുക....

ഷാജി said...

'സ്വാന്തനം' മാറ്റണം സാന്ത്വനം തന്നെയീ
സ്വാന്തം സ്വയം തീര്‍ത്ത സ്വപ്നലോകം
വാക്കുകള്‍ വേറിട്ടു നില്ക്കാതനര്‍ഗ്ഗളം
തീര്‍ക്കണം , തീര്‍ക്കൂ വരികള്‍ മേന്മേല്‍

sindhu said...

ഒരു പ്രാര്‍ഥനപോലെ മനോഹരം ഈ കവിത....

sindhu said...

ഒരു പ്രാര്‍ഥനപോലെ മനോഹരം ഈ കവിത....

sindhu said...

ഒരു പ്രാര്‍ഥനപോലെ മനോഹരം ഈ കവിത....