

ആരുടേയോ കാലില്‍ നിന്നടര്‍ന്നു വീണ വെറുപ്പിന്റെ ഒരു തരിയുണ്ടാവം നാമറിയാതെ. പൂക്കാടുകളെ കരിയാതെ നിര്‍ത്തുന്ന പേരറിയാത്ത ഏതൊ പൂമ്പൊടിയുടെ മണമതിലുണ്ടാവും, നാമറിഞ്ഞ്. ഓര്‍ക്കാപ്പുറത്തു വിളിച്ചുണര്‍ത്തുന്ന അക്ഷരങ്ങളുടെ നിലവിളികളത്രയും വിരല്‍ തുമ്പത്ത് തഴമ്പു കെട്ടിക്കിടക്കും, ഇടയ്ക്കിടെ അസ്വസ്ഥതകളെ ഓരോന്നു ഓര്മിപ്പിച്ചുകൊണ്ടും വേദനകളില്‍ വിരലനക്കിക്കൊണ്ടും. കണെകാണെ കണ്ണുകളെ കൊത്തിവലിക്കുന്നൊരു കൊള്ളിയാന്‍ തീത്തിരികത്തിച്ച് എന്നും മുന്നിലുണ്ടാവും. തീയിഴയുന്ന അക്ഷരവഴികളില്‍ നിന്നു പൊള്ളുന്ന സ്പര്‍ശനങ്ങളെ വിരല്‍ത്തുമ്പ് എന്തിനു വേണ്ടിയാണ് വഴി നീളെ ചേര്‍ത്തുപിടിക്കുന്നതെന്നാവാം നാം ആലോചിക്കുന്നുണ്ടായിരിക്കുക. എങ്കിലും, ഈ ചെന്തീയെ തൊടാതിരിക്കാനാവില്ല എന്നു തിരിച്ചറിയുമ്പോഴേക്കും അക്ഷരങ്ങളെല്ലാം അര്‍ഥങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞു പൊള്ളയായ വെറും ആവരണങ്ങള്‍ മാത്രമായിക്കഴിഞ്ഞിരിക്കും. വാഴ്വിന്റെ മേല്‍വിലാസങ്ങളറ്റിരിക്കും. നമ്മള്, സ്വയം തീയ്ക്ക് വെളിച്ചപ്പെടുകയാവുമപ്പോള്‍.
**********************
വി. ജയദേവ്.
*************************ശ്രീ വി. ജയദേവിന്റെ ''തുമ്പികളുടെ സെമിത്തീരി''എന്ന കവിതാ സമാഹാരം പുറത്തിറങ്ങി ***
9 comments:
ethra sundaram...
അര്‍ഥങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞ് പൊള്ളയായ ആവരണങ്ങള്‍, വാക്കുകള്‍.
വേറിട്ട കവിത!
കിടിലന്‍ വരികള്‍!!
ഓ... ഇതും കവിത ആണല്ലേ?...
കവിതയെന്ന പേരില്‍ എന്തും പടച്ചിറക്കാമെന്നായി
ആദ്യം പരിജയപ്പെടൽ അഭിപ്രായം രണ്ടാമത്
കവിതയെന്ന രൂപത്തെ ഭാഷകൊണ്ടും അനുഭവം കൊണ്ടും ശ്രീ. ജയദേവ് സമ്പന്നമാക്കുന്നുണ്ട്
'' ആരുടേയോ കാലില്‍ നിന്നടര്‍ന്നു വീണ വെറുപ്പിന്റെ ഒരു തരിയുണ്ടാവം നാമറിയാതെ. പൂക്കാടുകളെ കരിയാതെ നിര്‍ത്തുന്ന പേരറിയാത്ത ഏതൊ പൂമ്പൊടിയുടെ മണമതിലുണ്ടാവും, നാമറിഞ്ഞ്. ഓര്‍ക്കാപ്പുറത്തു വിളിച്ചുണര്‍ത്തുന്ന അക്ഷരങ്ങളുടെ നിലവിളികളത്രയും വിരല്‍ തുമ്പത്ത് തഴമ്പു കെട്ടിക്കിടക്കും,''
എന്നും ഏറെ അല്‍ഭുതപ്പെടുത്തിയത് ഒരുവാക്കും വെറുതെ എവിടെയും എഴുതിവെക്കുന്നില്ല ...
ഒരുശില്പിയുടെ കയ്യൊതുക്കം ....ഓരോവരിയിലും (കവിതയിലും)
ജയദേവ് ആശംസകള്‍ .............
thank u all for good comments and criticisms. many things have changed in the format of writing poems.This is a humble attempt to rewrite poetry. thank u all
good.....
Post a Comment