മരിച്ചു പോയവരെക്കുറിച്ചെഴുതുമ്പോള്‍..


മരിച്ചു പോയവരെക്കുറിച്ച്
എഴുതുമ്പോള്‍
മുറുകി വരുന്ന വേദന
എങ്ങനെ കടിച്ചമര്‍ത്തിപ്പിടിക്കാനാവും


അടയാളപ്പെടുത്തേണ്ട
അവസാന നിമിഷവും
വാക്കുകള്‍
ശീതീകരിച്ച
ജീവിതത്തിന്‍റെ
മുറികളില്‍ നിന്നും
കത്തുന്ന തീയിലേക്ക്
ഇറങ്ങിപ്പോകുമായിരിക്കും
സ്വയം
വേവുകയല്ലാതെ
അക്ഷരങ്ങളെ
വരകളില്ലാത്ത പേപ്പറിലേക്ക്
പകര്‍ത്തുമ്പോള്‍
നിറങ്ങള്‍
മരിച്ചു വീഴുന്ന ചതുപ്പിലേക്ക്
ജീവനെ
എങ്ങനെ
ചവിട്ടിത്താഴ്ത്താനാവും
********************

നാസ്സര്‍ കൂടാളി
********************


3 comments:

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട്!
അഭിനന്ദനങ്ങള്‍ .

സാപ്പി said...

വാക്കുകള്‍ ഏറെ ലളിതം... അഭിനന്ദനങ്ങള്‍

ദിനേശന്‍ വരിക്കോളി said...

പ്രിയ നാസ്സര്‍
ഹ്രസ്യമെങ്കിലും മികച്ച കവിത അഭിനന്ദനങ്ങള്‍
''സ്വയം
വേവുകയല്ലാതെ
അക്ഷരങ്ങളെ
വരകളില്ലാത്ത പേപ്പറിലേക്ക്
പകര്‍ത്തുമ്പോള്‍
നിറങ്ങള്‍
മരിച്ചു വീഴുന്ന ചതുപ്പിലേക്ക്
ജീവനെ
എങ്ങനെ
ചവിട്ടിത്താഴ്ത്താനാവും''

ഇനിയും ഇത്തരം എഴുത്തുകള്‍ ഉണ്ടാവട്ടെ.