നിനക്ക് വേണ്ടി ഈ വേനല്‍ക്കാലം



-കുട്ടി രേവതി

നിന്റെ നെഞ്ചിലെ പുല്‍ത്തകിടി വരണ്ടിരിക്കുന്നു
ഇപ്പോഴെല്ലാം നീ കത്തുകളെഴുതുന്നേയില്ലല്ലല്ലോ
മനസ്സുരുകിയ നിന്റെ കത്തുകളില്‍
കണ്ണീര്‍ ബഹളം കൂട്ടുന്നു
അനേകം കൈകള്‍ കൊണ്ട് അണച്ചുപിടിക്കാന്‍ തോന്നും വിധം
നിന്റെ ഉടല്‍ മനോഹരമായിരിക്കുന്നു.

ഞെരിഞ്ഞ് കിടക്കുന്ന കത്തുകളേയും കൊണ്ട് പോകും പോസ്റ്റ് മാനും
തന്റെ ബാല്യരഹസ്യങ്ങളെ മറന്ന ആ പെണ്‍കുട്ടിയും അല്ലാതെ
വേറെയാരും ഇല്ലയീ വെയിലിന്‍ വഴിയില്‍
നീര്‍ചാലുകളെയെല്ലാം ഒറ്റയിറക്കിന്‌ കുടിക്കും

വെയിലിന്‍ വിചിത്രമായ പക്ഷിയിന്‍ ശബ്ദത്തില്‍
പാറകള്‍ പോലും ഉണരുന്നു.
ഓരോ നാളും ചോരയില്‍ മുങ്ങിനിവരും സൂര്യന്റെ കീഴില്‍
-കളിക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍

ആരും ഇല്ലാത്ത വീട്ടില്‍
കുറേ നേരമായി മണിയടിക്കുന്നു ടെലഫോണ്‍
പൊടിയില്‍ കണ്ണ്‌ മങ്ങിപ്പോയ പെണ്‍കുട്ടി.

മരങ്ങള്‍ കാലൂന്നാന്‍ മടിച്ച
കഴിഞ്ഞ് പോയ ഒരു വേനലില്‍
എന്റെ ഉടലിനെ ഉയിരുള്ള നിലം എന്ന് പറഞ്ഞ
നിന്റെ ഉമ്മകളേയും
കണ്ണിരിന്‍ ഉപ്പ് നിറഞ്ഞ കലഹങ്ങളേയും
ചേര്‍ത്ത് വച്ചിരുന്ന സഞ്ചി
ഉണര്‍ ന്നെഴുന്നേറ്റപ്പോള്‍ തുറന്നിരുന്നു.

അണഞ്ഞ വിളക്കിന്‍ വാസനയെ ഓര്‍മ്മിപ്പിക്കും
ഈ വേനല്‍ക്കാലം നിനക്ക് വേണ്ടി കൊണ്ടുവന്നിരിക്കുന്നു ഞാന്‍
കത്തുകള്‍ എഴുതുക നീ.


മൊഴിമാറ്റം ജയേഷ്

4 comments:

സബിതാബാല said...

nalla varikal....

ദിനേശന്‍ വരിക്കോളി said...

''നിന്റെ നെഞ്ചിലെ പുല്‍ത്തകിടി വരണ്ടിരിക്കുന്നു
ഇപ്പോഴെല്ലാം നീ കത്തുകളെഴുതുന്നേയില്ലല്ലല്ലോ
മനസ്സുരുകിയ നിന്റെ കത്തുകളില്‍
കണ്ണീര്‍ ബഹളം കൂട്ടുന്നു
അനേകം കൈകള്‍ കൊണ്ട് അണച്ചുപിടിക്കാന്‍ തോന്നും വിധം
നിന്റെ ഉടല്‍ മനോഹരമായിരിക്കുന്നു.''

അതെ ഇപ്പോള്‍ നീ കത്തുകളെഴുതാറില്ലല്ലോ?
ഒരു പൂവിലും നിറയാറില്ലെന്നാലും
ഒരുവാക്കിനിടയിലും കടന്നുവരാറില്ലെന്നാലും
....ഓര്‍മ്മയുടെ അടക്കിവെക്കാനാവാത്ത
ഏടുകളിലെന്നോ -
അനേകം കൈകള്‍ കൊണ്ട് അണച്ചുപിടിക്കാന്‍ തോന്നും വിധം
നിന്റെ ഉടല്‍ മനോഹരമായിരിക്കുന്നു.'

പിന്നെ
''മരങ്ങള്‍ കാലൂന്നാന്‍ മടിച്ച
കഴിഞ്ഞ് പോയ ഒരു വേനലില്‍
എന്റെ ഉടലിനെ ഉയിരുള്ള നിലം എന്ന് പറഞ്ഞ
നിന്റെ ഉമ്മകളേയും
കണ്ണിരിന്‍ ഉപ്പ് നിറഞ്ഞ കലഹങ്ങളേയും
ചേര്‍ത്ത് വച്ചിരുന്ന സഞ്ചി
ഉണര്‍ ന്നെഴുന്നേറ്റപ്പോള്‍ തുറന്നിരുന്നു.....

എങ്കിലും
''അണഞ്ഞ വിളക്കിന്‍ വാസനയെ ഓര്‍മ്മിപ്പിക്കും
ഈ വേനല്‍ക്കാലം നിനക്ക് വേണ്ടി കൊണ്ടുവന്നിരിക്കുന്നു ഞാന്‍''

ജയേഷ് വളരെ മനോഹരമായ വിവര്‍ത്തനം ...നല്ലവായനാനുഭവം...

നരിക്കുന്നൻ said...

വെയിലിന്‍ വിചിത്രമായ പക്ഷിയിന്‍ ശബ്ദത്തില്‍
പാറകള്‍ പോലും ഉണരുന്നു.
ഓരോ നാളും ചോരയില്‍ മുങ്ങിനിവരും സൂര്യന്റെ കീഴില്‍
-കളിക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍

മനോഹരമായ വരികൾ!

Jayesh/ജയേഷ് said...

സബിത, ദിനേശ്, നരിക്കുന്നന്‍ ... നന്ദി...കുട്ടി രേവതിയുടെ കവിതയിലെ അല്പമെങ്കിലും സൌന്ദര്യം പകര്‍ ത്താനേ ശ്രമിച്ചുള്ളൂ. തമിഴില്‍ അത്ര വിദഗ്ധനല്ലാത്തത് കൊണ്ട് ഇത്രയൊക്കെയേ പറ്റിയുള്ളൂ