
അറിയിപ്പ് മണികള്‍
പണി ചെയ്തില്ലെങ്കിലും
വന്നവരാരും മടങ്ങിപ്പോകാറില്ല
കുളിമുറിയ്ക്ക് കൊളുത്തില്ലെങ്കിലും
ഈ ഒന്നരവര്ഷത്തിനിടയ്ക്ക്
ആരുടേയും സ്വകാര്യതകള്‍ക്കും
അപായം സം ഭവിച്ചിട്ടില്ല
കസേരയുടെ ഒരു കാല്
ചെറുതായി ഇളകുമെങ്കിലും
വിരുന്നുകാരന്
ഒരു അപമാനവും ഉണ്ടാവില്ല
ഒരാഴ്ചയായി
ബ്രേക്ക് ശരിയല്ലാത്ത വാഹനത്തില്‍
ദൈവം തുണയായുള്ള ഈ നഗരത്തില്‍
ചുറ്റിത്തിരിയുന്നു
അടിവയറില്‍ ഇടത് വശത്തെ വേദന
ഇപ്പോഴെല്ലാം ഇടയ്ക്കിടെ വരുന്നുണ്ട്
ഒരു പ്രത്യേക രീതിയില്‍ കുറച്ച് കിടന്നാല്‍
സമാധാനമായേക്കും
എല്ലായിടത്തും
ചെയ്ത് തീര് ക്കാനുള്ളത് ഒരുപാടുണ്ട്
എങ്കിലും പ്രശ്നമില്ലാത്തതാണ്
തമിഴ് ജീവിതം.
*************

-മൊഴിമാറ്റം ജയേഷ്
6 comments:
നല്ല രചന.വായിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷം..
who wrote this, which language ?
:)
Dear Anonymous : This is a work by famous Tamil Poet 'Manushyaputhiran'
Thanks to everybody for your valuable comments
'' എല്ലായിടത്തും
ചെയ്ത് തീര് ക്കാനുള്ളത് ഒരുപാടുണ്ട്
...........................''എന്നിരിക്കിലും
ഇന്ദ്രപ്രസ്ഥം കവിതയോടും വായനക്കാരോടും നിങ്ങള്‍ കാണിക്കുന്ന
സ്നേഹത്തിന് കവെ , ഞാനേതുവാക്കുകളിലാണ് ??
Post a Comment