വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ!നിങ്ങ
ള്‍ ജീവിതത്തെ കണ്ടിട്ടുണ്ടോ
ചിലരുടെ ചിരിയില്‍ തൂങ്ങി
ചിലകഥകളില്‍ നിറഞ്ഞ്
ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത്
അരുവിയായും കൊച്ചോളങ്ങളായും
ചില മഴകളില്‍ മാത്രം നിറഞ്ഞും
ചില വഴികളോടുമാത്രം
'കിന്നാരം പറഞ്ഞും.'

ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെ പോയതെന്നും അവള്‍ .....

ഒരുദിനം
വഴിയില്‍ വെച്ചുകണ്ടു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍
പെറുക്കുന്ന ഒരു ജീവിതം
ഇരുട്ടില്‍ നില്‍ക്കുന്നു വഴിതെറ്റിയതാണ്
ആരൊ ബലമായി അന്യദേശത്ത് കൊണ്ടുപോയതാണീ
ജീവിതത്തെ ,
മഴയില്‍ ഒരു ദിനം നനഞ്ഞുപോയി
ഈ ജീവിതം.
എന്നാല്‍ തെല്ലുപരിഭവമില്ലാതെ നില്‍ക്കുന്നു
ഒടുക്കം യാത്ര ചോദിക്കുന്നു
മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം.

വഴികളില്‍
വളവില്‍പ്പനക്കാരിയൊരു ജീവിതം
ഊരുതെണ്ടിമറ്റൊന്ന്.

ഇവിടെയുണ്ട് ജീവിതം അന്യമായ്
ഇന്ത്യയുടെ മാപ്പ്
പൊതുവിവരങ്ങളടങ്ങിയ ഡയറി
ശില്‍പങ്ങള്‍
വില്‍ക്കുന്നുണ്ടവള്‍
തലസ്ഥാന നഗര‍ നിരത്തില്‍
വിലപേശി ജീവിതം.

[സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..
കേവലം ഒരു ചാഴയുടെ പണം പോലുമില്ലസാര്‍ ...
സാര്‍]

പക്ഷെ
ഇപ്പോള്‍ നിശ്ചലം
ചങ്ങലയ്ക്കിട്ടിരിക്കുന്നു
ഒരു പോമറേനിയന്‍ ജീവിതം.
.................................................

...............................
ദിനേശന്‍ വരിക്കോളി.
..............................

36 comments:

Bigu said...

superb... keep it up dear

Jayesh San said...

അദ്യാവസാനം പൊള്ളിച്ചു ദിനേശാ....ജീവിതം ഇങ്ങനെയൊക്കെ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ippOL kUtuthal nannaayittundu.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ippOL kUtuthal nannaayittundu.

ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.
ദിനേശന്‍ വരിക്കോളി said...

പ്രിയ,

ജയേഷ്
ബിഗ്വില്‍
നന്ദി
നല്ല വായനയ്ക്കും
വാക്കിനും...

പ്രിയ ജിതേന്ദ്രകുമാര്‍ അതെ, നമ്മള്‍ പ്രിയ കവി സച്ചിതാനന്ദനോടൊപ്പം
അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത കവിത യാണിത്..

സസ്നേഹം.

Shaheer K K U said...

Nannayirikkunnu... Valare Valare Nannayirikkunnu.

മനോജ് കുറൂര്‍ said...

'സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..'

പ്രിയദിനേശന്‍, കവിത ഇഷ്ടമായി. പ്രത്യേകിച്ചും ഈ വരികള്‍. ഇനിയും എഴുതുമല്ലൊ :)

സബിതാബാല said...

ദിനേശ്,ഇത്രയും ആത്മാര്‍ത്ഥമായ വരികള്‍ക്ക് മേല്‍ എങ്ങനെ അഭിപ്രായം പറയും.....
കാമ്പുള്ള കവിത....

പാവപ്പെട്ടവന്‍ said...

വളരെ നന്നായിട്ടുണ്ടു എന്നു പറയണ്ട്തില്ലല്ലോ ആശംസകള്‍

kandakkai said...

nannaayi........

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എത്ര അനേഷിച്ചിട്ടും കണ്ടെത്താതെ പോകുന്നത്..

Sudheesh|I|സുധീഷ്‌ said...

"മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം"..
....വളരെ വളരെ നല്ല വരികള്‍...
എല്ലാ വിധ ആശംസകളും...

ദിനേശന്‍ വരിക്കോളി said...

പ്രിയ ഷഹീര്‍
പ്രിയ കവി മനോജ് കൂറൂര്‍
സബിതാബാല,
പാവപ്പെട്ടവന്‍,
kandakkai,
ശ്രീ രാമചന്ദ്രന്‍ വെട്ടിക്കാട്,
ശ്രീ സുധീഷ്‌
നന്ദി ...
ഇന്ദ്രപ്രസ്ഥം കവിതാ ബ്ലോഗ് നെഞ്ചോടേറ്റുപിടിക്കുന്നതിന്
അതിലേറെ നല്ല വായനയ്ക്ക്
ആസ്വാദനത്തിന്...
നിങ്ങളുടെ ഓരോ വാക്കും ഓരോ പുതിയ അറിവാണെനിക്ക്.
സ്നേഹപൂര്‍വ്വം.
****

nizhamudheen said...

'ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെ പോയതെന്നും ...''

പ്രിയ സ്നേഹിതാ...
വളരെ മനോഹരമായ വരികള്‍ ...

Sureshkumar Punjhayil said...

Oru jeevitham ivdeyumndu Dinesh.. Ithu koodi kanane... Nannayirikkunnu. Ashamsakal...!!!

ദിനേശന്‍ വരിക്കോളി said...

നന്ദി
നിസാം
പ്രിയ സുരേഷ് കുമാര്‍ ..
നല്ലവായനയ്ക്ക്
വാക്കുകള്‍ക്ക് നിറഞ്ഞസ്നേഹത്തിന്
സസ്നേഹം

Thallasseri said...

priya dinesan, kavitha gambheeram. inganeyulla vaithyasthangalaya nottangal aanu kaviye srushtikkunnath. kavikalil thanne nalla kaviyeyum.

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...
This comment has been removed by a blog administrator.
ദിനേശന്‍ വരിക്കോളി said...

പ്രിയ വിനോദ് ജീ
ഓരോ എഴുത്തിനും ഓരോരോ മാനം
ഉണ്ടാവണമെന്നാഗ്രഹിക്കാറുണ്ട് ........
പക്ഷെ പലതും ആരൊക്കെയോ എഴുതിക്കഴിഞ്ഞുവോ
എന്നൊരു തോന്നല്‍ ...
ഈ ഒരു ചോദ്യം ശ്രീ. സച്ചിദാനന്ദനോടുചോദിച്ച
പ്പോള്‍ എഴുതുകാ...
എഴുതുകയെന്നതില്‍
കവിഞ്ഞൊരു മോചനം ഇല്ലെന്ന്
പ്രിയ കവി സച്ചിദാനന്ദന്‍ ....
എങ്കിലും
നമുക്ക് ശ്രമിക്കാം
നമ്മുടേതായ ഒരു ശില്‍പമെങ്കിലും കൊണ്ടുവരാന്‍
പ്രിയ വിനോദ് ജീ .
നന്ദി
നല്ലവായനയ്ക്ക്
നിറഞ്ഞസ്നേഹത്തിന്..
.............
ദിനേശന്‍ വരിക്കോളി

രണ്‍ജിത് ചെമ്മാട്. said...

നന്നായി മാഷേ,
ലളിതമായെങ്കിലും ഒരുപാടു പറഞ്ഞു...

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

പ്രിയ,
രണ്‍ജിത് ചെമ്മാട്.
നന്ദി
നല്ല വായനയ്ക്കും
വാക്കിനും...
സസ്നേഹം.
ദിനേശന്‍ വരിക്കോളി

girishvarma balussery... said...

ശരിക്കും ജീവിതത്തിലൂടെ കയറിയിറങ്ങി . പൊള്ളിക്കുന്ന അനുഭവങ്ങള്‍ സ്വയം ഏറ്റു വാങ്ങുന്ന അല്ലെങ്കില്‍ വാങേണ്ടി വരുന്ന ജീവിതങ്ങളെ പറ്റി ഹൃദയ സ്പര്‍ശിയായ്‌ എഴുതി ചേര്‍ത്തിരിക്കുന്നു. ആശംസകള്‍

Nijeesh JNU said...

വളരെ നന്നായി........
മനസ്സില്‍ തട്ടുന്ന വരികള്‍.......

ആശംസകള്‍ ......
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.....

ദിനേശന്‍ വരിക്കോളി said...

പ്രിയ,
girishvarma,
Nijeesh
നന്ദി
നല്ല വായനയ്ക്കും
വാക്കിനും...
സസ്നേഹം.
ദിനേശന്‍ വരിക്കോളി

Hema said...

ശരിക്കും ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വാക്കുകള്‍ , വളരെ നന്നായിട്ടുണ്ട് ദിനേശ്, ഇനിയും ധാരാളമായി എഴുതുമല്ലോ.

ദിനേശന്‍ വരിക്കോളി said...

നന്ദി
Hema
നല്ല വായനയ്ക്കും
വാക്കിനും...
സസ്നേഹം.
ദിനേശന്‍ വരിക്കോളി

ലേഖാവിജയ് said...

വെറുതേ ജീവിതത്തേക്കുറിച്ചെന്നോ?

എത്ര യാഥാര്‍ഥ്യബോധത്തോടെ പറഞ്ഞിരിക്കുന്നു.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

സുഹൃത്തേ, 18-10-2009 ചന്ദ്രിക വാരാന്തപ്പതിപ്പ്‌ കാണുക. അല്ലെങ്കില്‍ കുപ്പായം ബ്ലോഗ്‌, ബുലോകകവിതാ ബ്ലോഗ്‌ നോക്കുക. എന്റെ പംക്തിയില്‍- നിബ്ബില്‍ താങ്കളുടെ കവിത കാണാം.
www.http://kuppaayam.blogspot.com

sree said...

kollaalo mashe

ഉമേഷ്‌ പിലിക്കൊട് said...

നന്നായിട്ടുണ്ട് മാഷെ

ദിനേശന്‍ വരിക്കോളി said...

പ്രിയ ലേഖാവിജയ്,കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
,രാജീ,ഉമേഷ്‌ പിലിക്കൊട്
നന്ദി നല്ലവായനയ്ക്കും വാക്കിനും
സസ്നേഹം.

വിജയലക്ഷ്മി said...

ee kavitha vayikkan ippozhanethiyathu..hrudayasprshiyaya kavitha...puthuvalsaraashamsakal!!

റ്റോംസ് കോനുമഠം said...

ഇവിടെയുണ്ട് ജീവിതം അന്യമായ്
ഇന്ത്യയുടെ മാപ്പ്
പൊതുവിവരങ്ങളടങ്ങിയ ഡയറി
ശില്‍പങ്ങള്‍
വില്‍ക്കുന്നുണ്ടവള്‍
തലസ്ഥാന നഗര‍ നിരത്തില്‍
വിലപേശി ജീവിതം.

ഉമേഷ്‌ പിലിക്കൊട് said...

kollam

ദിനേശന്‍ വരിക്കോളി said...

നന്ദി
വിജയലക്ഷ്മിചേച്ചി,
റ്റോംസ് കോനുമഠം
ഉമേഷ്‌ പിലിക്കൊട്
നല്ല വായനയ്ക്കും
വാക്കിനും...
സസ്നേഹം.
ദിനേശന്‍ വരിക്കോളി