
- മാലതി മൈത്രി
ഏതോ ഒരു നിഗൂഢതയില്‍
എന്റെ അവയവങ്ങള്‍ ഓരോന്നായി
മൃഗമായും പക്ഷിയായും മാറി
എന്നെവിട്ട് അലയാന്‍ തുടങ്ങുന്നു
അതെല്ലാം തിരിച്ചെടുത്ത് ചേര്‍ ത്താലും
ചിലപ്പോള്‍ നഷ്ടപ്പെട്ട ആട്ടിന്‍ കുട്ടിയെപ്പോല്‍
തേടിപ്പിടിച്ച് കൊണ്ടുവന്നാലും
പിന്നേയും യാത്രപുറപ്പെട്ട് പോകുന്നത് ഒരു പതിവായി
കുറേകാലമായിരിക്കുന്നു
അവ പല ദിക്കുകളില്‍ ജലാശയങ്ങള്‍
തേടിച്ചെല്ലും
ഏത്, ഏത് ദിശയില്‍ എന്ന്
ഊഹിക്കാന്‍ പോലുമാകാതെ
തിരിച്ച് വരുമ്പോള്‍
ഏതൊക്കെയോ മണ്ണിന്റെ മണവും ശബ്ദവും
എന്റെ ഉടലെങ്ങും നിറഞ്ഞ്
എന്റെ അടയാളങ്ങളെ
അടുക്കിപ്പെറുക്കുന്നു
എന്റെ യോനി ഒരു ചിത്രശലഭമായി
മലകളില്‍ അലയുന്നത് കണ്ടതായി
കാട്ടില്‍ വിറക് പെറുക്കാന്‍ ചെന്ന
പെണ്ണുങ്ങള്‍ പറഞ്ഞു
*******************

-മൊഴിമാറ്റം ജയേഷ്
*************************
6 comments:
കവിതയ്ക്ക് ഒരാനച്ചന്തമുണ്ട്. പക്ഷേ, എന്താണ് കവിത സംവേദിക്കുന്നത്?യോനി ചിത്രശലഭം തന്നെ. അത് സ്വീകരിക്കുകയും ആനന്ദം പകരുകയും ചെയ്യുന്നു.പക്ഷേ, അപ്പോഴും എനിക്ക് കവിത മനസ്സിലാവുന്നില്ല. അത് കവിതയുടെ കുഴപ്പമല്ലല്ലോ, എന്‍രെ അനുശീലനത്തിന്റെ തകരാറല്ലേ? അല്ലേ?
വാഹ്......വാഹ്......
ഇതാണു കവിത. ആരേക്കൊണ്ടാകും ഇങ്ങനെയൊക്കെ രചിക്കാൻ.
വ്യാസനും വാൽമീകിയും ഷേക്ക്സ്പിയറും ഒക്കെ ആര്?
എന്തായാലും ജീവിതം സഭലമായി
adutha kaalath vayicha nalloru kavitha..(manushyathamulla ennu artham)
salamap.blogspot
adutha kaalath vayicha nalloru kavitha..(manushyathamulla ennu artham)
salamap.blogspot
''ഏതോ ഒരു നിഗൂഢതയില്‍
എന്റെ അവയവങ്ങള്‍ ഓരോന്നായി
മൃഗമായും പക്ഷിയായും മാറി
എന്നെവിട്ട് അലയാന്‍ തുടങ്ങുന്നു
അതെല്ലാം തിരിച്ചെടുത്ത് ചേര്‍ ത്താലും
ചിലപ്പോള്‍ നഷ്ടപ്പെട്ട ആട്ടിന്‍ കുട്ടിയെപ്പോല്‍
തേടിപ്പിടിച്ച് കൊണ്ടുവന്നാലും
പിന്നേയും യാത്രപുറപ്പെട്ട് പോകുന്നത് ഒരു പതിവായി ''
...
പ്രിയ ജയേഷ് ഇത്തരം
വിവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടാവട്ടെ...
സസ്നേഹം
ഇത്ര ഉച്ചത്തില്‍ തന്റെ സ്വാതന്ത്യപ്രഖ്യാപനം നടത്തുന്നു കവി. തന്നില്‍ത്തന്നെ വളര്‍ ത്തിക്കൊണ്ട് വന്ന മതിലുകളെ തകര്‍ക്കാതിരിക്കാന്‍ ആവില്ല ഒരു പെണ്ണിന്
യോനി ഒരു ബിംബം മാത്രമാവുന്നില്ല ഇവിടെ, ഒരു പക കൂടിയാണ്. യോനി നിഷേധിക്കുകയാണെങ്കില്‍ പുരുഷലോകത്തിന്റെ അവസ്ഥ ആലോചിച്ച് നോക്കൂ
Post a Comment