മഴയേറ്റ് ഒരു പെണ് ശില
കാല് ച്ചുവട്ടില് കട്ടുറുമ്പുകള്‍
കൂട് കൂട്ടുന്നു
മണ്ണില്‍ ചേര് ന്ന്
ഞരമ്പുകളില്‍ പുഴയൊരുക്കി
ചാലുകള്‍ തീര് ക്കുന്നു
കൊഴിഞ്ഞ ഇലകള്‍
കഴിഞ്ഞ പൌര്‍ണ്ണമിയ്ക്ക്
ആരോ ചാര്‍ത്തിയ കുങ്കുമം
ഒലിച്ചിറങ്ങുന്നുണ്ട്
നാഭിയിലൂടെ
യോനിയിലെത്തി
ഇറ്റ് വീഴാനൊരുങ്ങും
ചുവപ്പിനെക്കണ്ട്
വഴിപോക്കര്‍ ചിരിക്കുന്നു
ഇലത്തുമ്പില്‍
ചാര്‍ത്താനൊരു കുറിയായി
തുള്ളിത്തെറിക്കവേ
കണ്ണടഞ്ഞ് പോയി
ലജ്ജയില്‍, മേഘരാഗത്തില്‍
........................
ജയേഷ്
******
3 comments:
ജയേഷ് വളരെ മനോഹരമായ വരികള്‍..
കിട്ടാതെ പോയ മിഠായികള്‍ നമ്മളെ നൊമ്പരപ്പെടുത്താതെയിരിക്കട്ടെ
അതുപോലെ കൈയ്യടിയും ആള്കൂട്ടത്തിലെ ഏകാന്തതയും
നമ്മെ അനാഥമാക്കാതിരിക്കട്ടെ...
നന്ദി ....കവിതയ്ക്ക്
സസ്നേഹം.
Post a Comment