സ്ത്രീ ജന്മത്തിന്‍റെ കണക്കുകള്‍ആദ്യമായ് കാനേഷുമാരിക്കാര്‍ കണക്കെടുക്കാന്‍ വന്നപ്പോള്‍,
ഞാന്‍ സന്തോഷങ്ങളുടെ കോടികളുള്ളവരില്‍
ഒരാളായിരുന്നു;
അന്നു ഞാന്‍ കുട്ടികളുടെ ലിസ്റ്റില്‍,


രണ്ടാമതവര്‍ വന്നപ്പോള്‍,
ഞാന്‍ സ്വപ്നങ്ങളുടെ ലക്ഷങ്ങളുള്ളവരില്‍
ഒരുവളായി;
കൗമാരക്കാരുടെ ലിസ്റ്റില്‍.

മൂന്നാമതവര്‍ വന്നപ്പോള്‍,
ഞാന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ആയിരങ്ങളുള്ളവരില്‍
ഒരുവളായി;
യവ്വനയുക്തരായ സ്ത്രീകളുടെ ലിസ്റ്റില്‍.


നാലാമതവള്‍ വരുമ്പോള്‍,
എനിക്കറിയില്ല-
ഞാന്‍ സന്തോഷങ്ങള്‍ ഉള്ളവരുടേയോ
അല്ലെങ്കില്‍,
കയ്പുനീരി കുടിക്കുന്നവരുടേയോ ആയ
നൂറുകളില്‍ ഒരുവളായേക്കാം.
ജ്വലിച്ചു തീരുന്ന നിറമുള്ള സ്വപ്നങ്ങളെ നോക്കി,
നെടുവീര്‍പ്പിടുന്നവരുടെ ലിസ്റ്റില്‍.


അഞ്ചാമതവര്‍ വരുമ്പോള്‍,
തീര്‍ച്ചയായും പത്തു ദു:ഖങ്ങളെങ്കിലും
ഉള്ളവരില്‍ ഒരാളായിരിക്കും;
വൃദ്ധാവസ്ഥയുടെ ഇടറുന്ന കാലടിക്കാരുടെ ലിസ്റ്റില്‍.


ആറാമതവര്‍ വരുമ്പോള്‍
ഒറ്റപ്പെട്ടവരുടെ ഒറ്റ ലിസ്റ്റിലാവും
ഇനിയും ഒന്നും ബാക്കിവേണ്ടാത്തവരുടെ
ഒറ്റകളില്‍ ഒരുവളായി.....................

********************
***********
ലീല ഉപാദ്ധ്യായ
**************

6 comments:

അനൂപ്‌ കോതനല്ലൂര്‍ said...

യഥാർഥങ്ങളിലെയ്ക്ക് മനസ്സിനെ തുറന്നിടുന്ന വരികൾ
നന്നായിരിക്കുന്നു

പള്ളിക്കുളം.. said...

വല്ലപ്പോഴും മാത്രമാണ് ഇത്ര നല്ല വരികൾ വായിക്കാനാവുക.
****

Thallasseri said...

മനോഹരമായ കവിത. അന്ന്‌ ജനകീയകവിതാവേദിയുടെ ഒത്തുചേരലില്‍ ഈണത്തിലുള്ള കവിതകളാണ്‌ കൂടുതല്‍ വഴങ്ങുന്നത്‌ എന്ന്‌ പറഞ്ഞത്‌ തിരിച്ചെടുക്കുന്നു. ആശംസകള്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആദ്യമായാണല്ലേ ഈ വഴിക്ക്‌?അസ്സലായിരിക്കുന്നു.

ദിനേശന്‍ വരിക്കോളി said...

പ്രിയ കവെ ഇത്തരം എഴുത്തുകള്‍ ഇനിയുമുണ്ടാവട്ടെ

സസ്നേഹം

maya said...

മനസ്സില്‍ തട്ടി.ആശംസകള്‍