മുറി മാറ്റം


മഞ്ഞില്‍ പൊതിഞ്ഞ

ഒരു നവംബര്‍ രാത്രി

ഉറങ്ങാന്‍ ശ്രമിക്കുന്ന നഗരം

ഉറങ്ങാന്‍ ശ്രമിക്കുന്ന ഞാന്‍


ശവപ്പെട്ടിയിലെന്ന പോലെ

ഓര്‍ത്ത് കിടക്കുകയാണ്

സ്വപ്നങ്ങള്‍ പോലും മരവിക്കുന്ന

തണുപ്പ്, കുത്തിനോവിക്കാന്‍ ഒരു കൊതുക്.

മുറി മാറിയതല്ല,

മുറിഞ്ഞ് മാറിയ പോലുണ്ട്.


അപ്പുറത്തെ കെട്ടിടത്തില്‍

ഇടയ്ക്കെപ്പോഴോ,

ജീവിതത്തിന്റെ ഒച്ചകള്‍

നേര്‍ത്ത് നേര്‍ത്തില്ലാതായി.

ഇവിടെ,

നിശ്ശബ്ദത നിറഞ്ഞ് നിറഞ്ഞ്

ചോര്‍ന്നൊഴുകാന്‍ തുടങ്ങുന്നു.


പഴയ മുറിയിലെ

കാലൊച്ചകള്‍ സൂക്ഷിക്കാന്‍

ഈ മുറിയില്‍ സ്ഥലമില്ല,

അല്ലായിരുന്നെങ്കില്‍

ഇപ്പോള്‍ ഒരു സുഹൃത്തിനോട് പറഞ്ഞ പോലെ

പരിചയമില്ലാത്ത പെണ്ണിനെ

കെട്ടിപ്പിടിച്ച് കിടക്കുന്ന പോലുണ്ട്

പുതിയ മുറിയിലെ ഉറക്കമെന്ന്

തോന്നില്ലായിരുന്നു.


ഞാന്‍ തിരിച്ചെത്തി.

ശവപ്പെട്ടിയേക്കാള്‍ തണുത്ത രാത്രി

എവിടെയോ ഒരു ഘോഷയാത്രയുടെ

ആരവങ്ങള്‍ കേള്‍ക്കുന്നുണ്ട്,

എന്തിനായിരിക്കുമോ എന്തോ!

*************************


ജയേഷ്
******

11 comments:

വിഷ്ണു പ്രസാദ് said...

നന്നായിരിക്കുന്നു ജയേഷ്...

Jayesh San / ജ യേ ഷ് said...

വിഷ്ണുമാഷേ...വലിയ ഒരു വീട്ടില്‍ നിന്നും തീരെ ചെറിയ ഒരു മുറിയിലേയ്ക്ക് താമസം മാറിയപ്പോള്‍ സംഭവിച്ച വികാരങ്ങളാണ്‌. ആ സുഹൃത്ത് വേറെയാരുമല്ല, നമുടെ ദിനേശനാണ്‌...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി മാഷേ..ദിനേശാ..ഓര്‍ക്കുന്നുണ്ടോ..അന്ന് നമ്മള്‍ സംസാരിച്ചത്?

ദിനേശന്‍ വരിക്കോളി said...

പ്രിയ ജയേഷ് ഓര്‍ക്കുന്നു...
ആ ദിനങ്ങള്‍ .....
പിന്നെ കവിത വളരെ മനോഹരം..വ്യത്യസ്ഥം ..
''പഴയ മുറിയിലെ
കാലൊച്ചകള്‍ സൂക്ഷിക്കാന്‍
ഈ മുറിയില്‍ സ്ഥലമില്ല,
അല്ലായിരുന്നെങ്കില്‍
ഇപ്പോള്‍ ഒരു സുഹൃത്തിനോട് പറഞ്ഞ പോലെ
പരിചയമില്ലാത്ത പെണ്ണിനെ
കെട്ടിപ്പിടിച്ച് കിടക്കുന്ന പോലുണ്ട്
പുതിയ മുറിയിലെ ഉറക്കമെന്ന്
തോന്നില്ലായിരുന്നു.''
,, ''കഥാപാത്രത്തിന് എന്‍റെ മുഖം ഉള്ളതുകൊണ്ടുമാത്രമല്ല ..ഏതനുഭവ
വും വ്യത്യസ്ഥമാവുന്ന ഇത്തരം സംഭങ്ങളിലൂടെ(ഓര്‍മ്മപ്പെടുത്തലിലൂടെ)
യാണല്ലോ?
പണ്ട് നാം നടന്നുപോയ വഴികള്‍ അതാ അവിടെ അങ്ങിനെതന്നെകിടക്കുന്നു..
നാമൊഴികെ എല്ലാം പഴയപടി..................
പ്രിയജയേഷ്
ഭാവുകങ്ങള്‍.....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ജയേഷ്‌:
നല്ല ഫീല്‍ ഉണ്ട്‌. പക്ഷേ ഒരു കാര്യം അത്ര ദഹിച്ചില്ല.

"ശവപ്പെട്ടിയിലെന്ന പോലെ
ഓര്‍ത്ത് കിടക്കുകയാണ്"

ശവപ്പെട്ടിയിലെ ഒാര്‍മ്മക്കു മരവിപ്പോ, തണുപ്പോ, നോവോ, മുറിവോ ഒക്കെ ഉണ്ടാകുന്നത്‌. തൂത്തെറിഞ്ഞാലും കൈയിലൊട്ടുന്ന മാറാല പോലെ ഇതൊക്കെ അനുഗമിക്കുമെന്നാണോ?

Jayesh San / ജ യേ ഷ് said...

അതെ ജിത്തൂ...ശരിയാണ്‌...

Midhin Mohan said...

'പഴയ മുറിയിലെ കാലൊച്ചകള്‍ സൂക്ഷിക്കാന്‍ ഈ മുറിയില്‍ സ്ഥലമില്ല'....
'ശവപ്പെട്ടിയില്‍' കിടന്നു കൊണ്ടു
എഴുതിയ ഈ കവിതയ്ക്ക് വല്ലാത്ത ജീവനുണ്ട്..... നന്നായിരിക്കുന്നു ജയേഷ്...

മാണിക്യം said...

സ്വപ്നങ്ങള്‍ പോലും മരവിക്കുന്ന തണുപ്പ്, കുത്തിനോവിക്കാന്‍ ഒരു കൊതുക്.
മുറി മാറിയതല്ല,
മുറിഞ്ഞ് മാറിയ പോലുണ്ട്.

മുറിഞ്ഞു മാറുന്ന നോവ്
മുറി മാറിയ അപരിചതത്വം
ഏകാന്തത ശവപെട്ടിക്കുള്ളിലേതു പോലെ തോന്നുക ഒറ്റപെടല്‍ ഒക്കെ വളരെ സ്വാഭാവികമായി അനുഭവിക്കുന്ന പോലെ എഴുതിയിരിക്കുന്നു
ആശംസകള്‍ ഇഷ്ടമായി കവിത

Bigu said...

അപ്പുറത്തെ കെട്ടിടത്തില്‍

ഇടയ്ക്കെപ്പോഴോ,

ജീവിതത്തിന്റെ ഒച്ചകള്‍

നേര്‍ത്ത് നേര്‍ത്തില്ലാതായി.

ഇവിടെ,

നിശ്ശബ്ദത നിറഞ്ഞ് നിറഞ്ഞ്

ചോര്‍ന്നൊഴുകാന്‍ തുടങ്ങുന്നു.

nice

devan nayanar said...

പരിചയമില്ലാത്ത പെണ്ണിനെ

കെട്ടിപ്പിടിച്ച് കിടക്കുന്ന പോലുണ്ട്

പുതിയ മുറിയിലെ ഉറക്കമെന്ന്ee otta vari mathi aadhunikarude vaadakamuri kavithakalilil ninne ithine vyathyasthamakkan.post modernist swabhavathe adayaalappeduthunnu.
enkilum jayesh oru virudhabhiprayam koode parayathirikkunnathu shariyallennu thonnunnu.broken imagerikal palathayi ppoyi athinte totalitykke alpam bhangamundakkundu. parichayamillatha penne, ange kettidathile jeevithathint shabdam, pazhaya muriyile kaalochakal sookshikkan idamillathathe thudangi samaan imagerikal mathiyaayirunnu. ente oru nirdoshamaaya abhiprayamanee. kothukinum shavappettikkum pakaram eekaanthathayode izhayaduppamulla imagerikal aayirunnenkil gambeeramaayeene.
good

Jayesh San / ജ യേ ഷ് said...

ജയദേവ് മാഷേ..മാഷ് പറഞ്ഞത് തീര്‍ ച്ചയായും മനസ്സിലുണ്ടാകും ..അടുത്ത എഴുത്തില്‍

മനോഹര്‍ മാണിക്കത്ത് said...

ഒരനുഭവത്തിന്റെ കാലൊച്ചകള്‍
ഈ കവിതയില്‍ മുഴുനീളം
നന്നായിരിക്കുന്നു...