
പാതി ചാരി
ഞാന്‍ നിവര്‍ന്നു കിടന്നു
എന്റെ അനുരാഗത്തിന്റെ
പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും
വിരിയില്‍ പിഴുതിട്ട ബീജങ്ങളും
ആരോഗ്യം നശിച്ച പേനയും
വാലും, തലയും നഷ്ടപ്പെട്ട
കഥകളും, കവിതകളും
എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്
ഒരു പക്ഷേ
ദരിദ്രന്റെ ഭൂതകാലത്തെ
അനലോഗില്‍നിന്നും
ഡിജിറ്റലിലേക്ക് പരിവര്‍ത്തനം
നടത്തൂയെന്നാവം
ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്
താഴേക്ക ചാടാനായി
അവരെന്നെ സഹായിക്കാമെന്നാകാം
എന്തുമാകട്ടെ
ദേശിയതയെ ഉപജീവിച്ച്
നിലനില്പ്പിന്റേതായ പ്രക്രിയകള്‍
തുടരുകതന്നെ
പൌരോഹിത്യത്തിന്റേയും
ചാതുര്‍വണ്യത്തിന്റേയും
നിലനില്പ്പിനായ് ഒരു കുംഭമേള,
മരിച്ചവരുടെ ദേഹത്തിന്റെ
ഉയര്‍ത്തെഴുനേല്‍പ്പിനായ്
ചില വാഴ്ത്തപ്പെടലുകള്‍,
അരപ്പട്ടകെട്ടിയ ഗ്രാമങ്ങളിലെ
ജീവനുള്ള ജിന്നുകളുടെ ഊത്തുകള്‍.
എനിക്ക് സാര്‍വ്വദേശീയതെയെ
സംഭോഗിക്കാമെങ്കില്‍
പുറത്തേക്കിറങ്ങുന്നതിനു മുമ്പ്
ഈ സ്വവര്‍ഗ്ഗാനുരാഗിയുടെ
കിടപ്പറയിലേക്ക്
കറുത്തബീജം കുത്തിവെച്ച്
ജീവനില്ലാത്ത കഴുത്ത്
അറുത്തുകൊള്‍ക.
***************
മനോഹര്‍ മാനിക്കത്ത്,( ഒമാന്‍)
***************************
9 comments:
കവിതയില്‍ ചില സ്പാര്ക്കുകള് കാണുന്നുണ്ട്.(എന്റെ പരിമിതിയാവാം)
കവിതയേക്കാള്‍ ആ പെയിന്റിങ് ഇഷ്ടമായി.ആരുടേതാണത്?
കവിതയുടെ അവസാനം തിരിഞ്ഞുപോയി. അല്ലെങ്കില്‍ എനിക്ക് തിരിയാതെ പോയി.
മനോഹരന് താങ്കളുടെ കവിത വായിച്ചു. എഴുത്തിന്റെ തീക്ഷ്ണത തിരിച്ചറിയുന്നു. അതോടൊപ്പം ഭാഷയുടെയും വാക്കിന്റെയും ഉപയോഗപ്പെടുത്തലില്‍ കുറച്ചുകൂടി ശ്രദ്ധി അനിവാര്യമാണെന്ന് തോന്നുന്നു. ഒറ്റ വായനയില്‍ തോന്നിയതു കുറിച്ചു എന്നു മാത്രം. ഈ ലക്കം നിബ്ബ്-പംക്തിയില്‍ തുറന്നിട്ട വാതിലും ഉണ്ടാകും.
http://kuppaayam.blogspot.com കാണുക.
ജീവിതം ഒരു കലഹമാണ്. അല്ലേ....? കൊള്ളാം, എന്നാലും ഇടക്ക് എന്തോ നഷ്ടപ്പെട്ട പോലെ.
പ്രിയ കുഞ്ഞിക്കണ്ണന് വാണിമേല്‍ ..നന്ദി ..
വിഷ്ണുമാഷ് .. വര ഇഷ്ടപ്പെടാതിരിക്കാന്‍ തരമില്ല ... ..
പ്രിയ വിനോദ് ജീ , ബിഗു...
നിങ്ങളുടെ അഭിപ്രായണ്ങ്ങള്ക്കുള്ളമറുകുറി നമുക്ക് കവിയില്‍
നിന്നും പ്രതീക്ഷിക്കാം ..
സസ്നേഹം.
ദിനേശന്‍വരിക്കോളി.
ആദ്യമായ് ഇന്ദ്രപ്രസ്ഥം അണിയറശില്പികള്ക്ക്
ഈയുള്ളവന്റെ നന്ദി രേഖപ്പെടുത്തുന്നു.
അഭിപ്രായങ്ങള്‍ എഴുതാന്‍ സമയം കണ്ടെത്തിയ
എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
പത്ത് മുപ്പത് വര്‍ഷമായി കവിതയെ
എവിടെ കണ്ടാലും ഒന്ന് വായിക്കാന്‍
സമയം കണ്ടെത്താറുണ്ട്
ആ വായനയുടേ ചില അടയാളങ്ങളാണ്
ഇതുപോലുള്ള കുത്തുക്കുറിക്കലുകള്
അതുകൊണ്ട് പരിമിതികള്‍ വലുതാണ്
വിലയേറിയ വിമര്‍ശനങ്ങളാണ്
നിങ്ങളില്‍ നിന്നൊക്കെ പ്രതീക്ഷിക്കുന്നത്
വിഷുണു പ്രസാദ്, കുഞ്ഞുക്കണ്ണന്‍ മറ്റ് എല്ലാവരും
ഇതിനെ ഒരു വലിയ കവിതയായികാണെരുതെന്നാണ്
ഒരു തുടക്കക്കാരന് എന്ന നിലക്ക് പറയാനുള്ളത്
തുടര്‍ന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങല്‍
പ്രതീക്ഷിക്കുന്നു
http://rasaaayanam.blogspot.com/
കൊള്ളാം എഴുത്ത് തുടരുക മാഷേ
പ്രിയമനോഹര് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സ്വാഗതം..
തുടരുക...
സസ്നേഹം
ദിനേശന് വരിക്കോളി
മാഷേ എഴുത്ത് തുടരുക
Post a Comment