മൂന്നു കവിതകള്‍മൗനം
ഉത്തരങ്ങളോടിണചേരാന്‍
വെമ്പുന്ന
ചോദ്യങ്ങളുടെ
രണ്ടറ്റത്തായി
നമ്മുടെ മൗനം


ഉത്തരം

ഒരു പക്ഷെ ,
ഒരുനെടുവീര്‍പ്പ്
ഇടമുറിഞ്ഞ്,
അര്‍ത്ഥം കൈവിട്ടൊരുതേങ്ങല്‍,
ഗതിവേഗം മറന്നു
പോയൊരു നിശ്വാസം
ഒരായിരംചോദ്യങ്ങള്‍ക്ക്
ഉത്തരമായേക്കാം
ജീവിതം

പുറപ്പെടലിന്റെയും
എത്തിചേരലിന്റെയും
ഒത്ത നടുക്ക്,
ആകസ്മികമായൊരു
കണ്ണുചിമ്മലില്‍
വീഴ്ചയും താഴ്ചയും
തിരിച്ചറിയാനാവാത്തൊരു
നൂല്‍പാലയാത്ര
============

രാജേഷ്‌ ചിത്തിര
അബു ദാബി
****************

5 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉത്തരം തേടിയുള്ള മൌനയാത്ര, ഈ ജീവിതം!

ആല്‍കെമിസ്റ്റ് said...

കുട്ടിക്കവിതകളിലൂടെയാവണം തത്വചിന്ത ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാനാകുക എന്ന് തോന്നുന്നു ..വളരെ നന്നായിട്ടുണ്ട് പ്രത്യേകിച്ച് “ജീവിതം” എന്ന കവിതാശകലം ..

കാട്ടരുവി said...

നല്ല ചിന്തകള്‍
ഒരു ഹൈക്കു ലൈന്‍ പോലെ തോന്നി

മനോഹര്‍ മാണിക്കത്ത് said...

ചിന്തകള്‍ നന്നായി
ഒപ്പം ഈ എഴുത്തും

Thallasseri said...

എത്ര പേര്‍ ജീവിച്ചിട്ടും തീരാതെ ഈ ജീവിതം. ഇങ്ങനെ. എത്ര എഴുതിയിട്ടും തീരാതെ ഈ കവിതകള്‍. നല്ല വരികള്‍.