
ചെളിയിൽകാലുടക്കിയോ
സമയംതെറ്റിയുള്ളവരവിൽ
ബെല്ലടിച്ചുകാണും
മാഷുവന്ന് ഹാജർ വിളിച്ചുകാണും
ചാപ്റ്റർ തുടങ്ങിക്കാണും
വൈകിയെത്തിയതിന് വെളിയിൽ നിർത്തും
ഹാജറിൽ ഒരുകുറിവീഴും
വാക്കുകൾ നഷ്ടപ്പെടും
കണ്ണുനീർവരും
ഒരുകരച്ചിലിന്റെ വക്കത്തുനിന്നെന്നെ
സൗമിനിടീച്ചർപിടിച്ചുകൊണ്ടുപോയി
വടയുംചായയുംവാങ്ങിത്തരും.
മിക്കക്ലാസ്സിലുംവൈകിയെത്തുന്നതുകൊണ്ട്
ഓണപ്പരീക്ഷയ്ക്ക് ഗ്രേഡ്കുറയും
ഉറക്കമിളച്ചുപഠിക്കാത്തതിന്
അമ്മയുംഗ്രേഡുകുറഞ്ഞതിനച്ഛനും-
പൊട്ടിത്തെറിക്കില്ല.
അമ്മ മീൻകറിയോ,കപ്പയോ ഉണ്ടാക്കുന്നതിരക്കിലോ-
മറ്റുവല്ലതിലെങ്കിലുമാവുംഅച്ഛനും.
നാലാംക്ലാസ്സിൽ
നാലുതവണതോറ്റകുട്ടിയായതിനാലും
വൈകിയെത്തുന്നതിനാലും-
പിറകിലെബെഞ്ചിൽ
മൂന്നാമതൊനാലാമതോ ആവും
സൗമിനിടീച്ചർക്കെന്നുമീ-
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്, കൈക്കുപിടിച്ച്,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും
****************

ദിനേശൻ വരിക്കോളി
*********************
20 comments:
സൗമിനിടീച്ചർക്കെന്നുമീ-
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്, കൈക്കുപിടിച്ച്,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും....
എത്ര വൈകിയെങ്കിലും
വന്നല്ലോ ഈ കവിത..
മനോഹരം
"സൌമിനി ടീച്ചര്‍മ്മാരില്ലാത്ത കാലം ..."
കവിത നന്നായി.....
പ്രിയ ജുനൈദ്, സൂരജ്,
നന്ദി നല്ല വായനയ്ക്കും വാക്കിനും.
ആ മഹാ നിസ്സഹായതയ്ക്കപ്പുറം വേദനയുടെ വിങ്ങുന്ന ഒരു ഉള്ക്കരചിലുണ്ടല്ലോ ദിനേശ്, അതാണ് കവിതയെ മനോഹരമാക്കിയത്. പല നവ കവിതകളെയും പോലെ വെറും വാചകങ്ങളുടെ നിര്‍മ്മിതി മാത്രമാവാതെ ഈ കവിത ഒരു നിലവിളിയെ അമര്തിവയ്ക്കുന്നുണ്ട്. അവിടെയാണ് കവിത കിടക്കുന്നത്.
ഓര്‍മ്മകളാല്‍ സമ്പന്നമായ ഒരു നാട്ടിന്‍പുറത്തിന്റെ നന്മയിലേക്ക്
കൈപിടിച്ചുകൊണ്ടുപോകുന്നുണ്ട് ഈ കവിത...!
നന്ദി, ദിനേഷ്
സൌമിനി ടീച്ചര്‍മ്മാരുള്ള നാട്ടിലേക്ക്
ഇനി എത്ര നടപ്പ് നടക്കണം..
മനോഹരം
സൗമിനിടീച്ചർക്കെന്നുമീ-
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്, കൈക്കുപിടിച്ച്,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും
മനോഹരം. കുറച്ചു സമയത്തേക്ക് സ്കൂളും വള്ളിപൊട്ടിയ ചെരിപ്പും എല്ലാം ഓര്‍ത്തു പോയി. സൌമിനി ടീച്ചര്‍ ഇപ്പോള്‍ എവിടെയാണോ ആവൊ. അല്ലെങ്കിലും സൌമിനി ടീച്ചര്‍മാരുടെ കാലമല്ലല്ലോ ഇത്.
മോനെ കവിത നന്നായിട്ടുണ്ട് .ഇന്ന് ഇങ്ങിനെ യുള്ള ടീച്ചര്‍മ്മാരെ എവിടെ എങ്കിലും കണ്ടു കിട്ടുമോ ?
ഇങ്ങനെയോര്‍മ്മയില്‍ വെക്കാനൊരു
സൌമിനി റ്റീച്ചറുമാരുമില്ലാതെ പോയി.
നിറയെ കന്യാസ്ത്രീകളായിരുന്നു.
എങ്കിലും
രാമായണ / മഹാഭാരത കഥകള്‍
മനോഹരമായ ഈണത്തില്‍
പറഞ്ഞിരുന്ന മലയാളം റ്റീച്ചര്‍
(സതീദേവി) മാത്രം ഓര്‍മ്മയില്‍
സുഗന്ധം പരത്തുന്നുണ്ട്.
കവിത നന്നായി.
പ്രിയ സുധി,
നന്ദി.
ജയദേവ്ജീ പഴയ ഒരോര്‍മ്മയില്‍ നിന്നാണ്...ചില ഓര്‍മ്മകള്‍ എന്നും
നമ്മെ ഇങ്ങിനെ പിന്നോട്ട് വലിച്ചുകൊണ്ടിരിക്കാറില്ലെ?
എത്രതന്നെമാറിയാലും ഓര്‍മ്മയിലൊരു നീറ്റ
ലായ് / നമ്മുടെ കൈവെള്ളയില്‍ എന്നും ആ ഒരു ഗന്ധം നിറഞ്ഞു
നില്‍ക്കാറില്ലെ? സ്നേഹത്തിന്‍റെ
അതാവാം ജയദേവ്, അല്ല അതുതന്നെയാണ്.
പ്രിയ രഞ്ജിത്ത് ചെമ്മാട്
നന്ദി നല്ല വായനയ്ക്കും വാക്കിനും.
അതെ മനോഹര്‍ജീ... എല്ലാംമാറിപോയിരിക്കുന്നു.
. .. ഒരു പക്ഷെ നാമും അതിലേറെ പരിവര്‍
ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
പ്രിയ സംഗീത ശരിയാണ്
പലകാലങ്ങളില്‍ സ്നേഹം, നന്മ, സൗഹൃദം എല്ലാം മാറ്റങ്ങള്‍ക്ക് വിധേ
യമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ മാധവികുട്ടിയുടെ
നെയ്പ്പായസം എന്ന കഥ നമ്മെ കരയിപ്പിച്ചതും.(ഇന്നും കരിയിപ്പിക്കുന്നതും)
വിജയലക്ഷ്മി ചേച്ചി നന്ദി
നല്ല വായനയ്ക്കും വാക്കിനും.
പ്രിയ ദേവസേന
ശരിയാണ് വ്യത്യസ്തമെങ്കിലും ഓരോ രുത്തരിലും ഓര്‍ത്തുവെക്കാന്‍(വേദനയോടെയെങ്കിലും)
ഒരനുഭവമെങ്കിലും ഉണ്ടാവാതിരിക്കില്ല.
അല്ലെങ്കില്‍ ഇത്തരം ഓര്‍മ്മകളല്ലെ നമ്മെ ജീവിപ്പിക്കുന്നത്...അല്ലെ?
സസ്നേഹം വാക്കുകള്‍ക്ക് ..നല്ല വായനയ്ക്ക്.
" നാലാംക്ലാസ്സിൽ
നാലുതവണതോറ്റകുട്ടിയായതിനാലും
വൈകിയെത്തുന്നതിനാലും-
പിറകിലെബെഞ്ചിൽ
മൂന്നാമതൊനാലാമതോ ആവും " - ശരിക്കും? :)
ലോകത്തിലെ എറ്റവും പരിശുദ്ധമായ ബന്ധങ്ങളില്‍ ഒന്ന് ഗരുശിഷ്യബന്ധമാണ് അതിനു അടിവരയിടുന്നതാണ് ഈ കവിത.
nice one dear
നന്ദി ബിഗുല്‍,
ജയേഷ്
നല്ലവായനയ്ക്കും വാക്കിനും
സസ്നേഹം
എനിക്ക് ഈ കവിത ഉള്ളില്‍ തട്ടുന്നു. "ഒരുകരച്ചിലിന്റെ വക്കത്തുനിന്നെന്നെ
സൗമിനിടീച്ചർപിടിച്ചുകൊണ്ടുപോയി
വടയുംചായയുംവാങ്ങിത്തരും." ഈ വരികള്‍ എവിടെയൊക്കെയോ അമര്‍ത്തി തോണ്ടി. താങ്കളുടെ അവതരണ രീതി കവിതയുടെ വൈകാരികതയ്ക്ക് ചേരുന്നതുമാണ്.
സുമനസ്സുകള്
കവിത കൊള്ളാംട്ടോ. കൂടെയിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്രഷ്ടാവ് ആരായാലും അയാൾക്കും കൊടുക്കാം ഒരു കൂട്ടമാർക്ക്.
മനോഹരം ഈ കവിത..
മനോഹരം
IhnX \¶mbn«pv.kuan\n So¨ÀamÀ Ct¸mgpw Dv.... Hìw Hcn¡epw Ahkm\nç¶nÃtÃm?...Fà \à A[ym]IêsS DÅnepw Hê kuan\n Sn¨À Dmhpw Dd¸v.......Cìw B kvt\lw Aë`hnç¶ æ«nIfpw Dmhpw...
Post a Comment