പാഠപുസ്തകം(അധികവായനയ്ക്കുള്ളത്‌)


ഏഴ് ബീ യിലെ റഷീദിന്റെപപ്പഹരിയുടേ

തകർന്ന കാലും നോക്കി

അമ്മ ആമിന കരയുന്നു.

അധിക വായനയ്ക്ക്-

'മതമില്ലാത്ത ജീവൻ'

മാഷുടെചേതനയറ്റ ശരീരം,

പടരുന്ന അക്രമം.മൂന്ന് എ യിലെ ശ്രീക്കുട്ടിയെ

മാഷ് തുടയിൽ നുള്ളി

ഗുരുത്വം 'പ്രതി'സന്ധിയിൽ.

അധിക വായനയ്ക്ക്-

സർക്കാർ സർക്കുലർ

'പെൺ കുട്ടികളെ അദ്ധ്യാപകൻ ഒറ്റയ്ക്കു

സ്റ്റാഫ് റൂമിൽ വിളിക്കരുത്'

അഞ്ച് സീയിലെ 40 നക്ഷത്രകണ്ണുകൾക്കൂ ചാരെ

40 വെട്ടേറ്റു പിരിയുന്ന മാഷ്.

അധിക വായനയ്ക്ക്-

അങ്കണത്തിലെ അന്തിമ ദർശനസ്ഥാനത്തു

വെട്ടിയ ചേട്ടായിമരെ പൂമാലയിട്ട്

വരവേൽക്കുന്നതെങ്ങനെ.രജനി,ശാലിനി,രഞ്ജിനി,രാജി

ഗ്ലോറി.....പഴയത്‌പെറുക്കും

തെരുവുകുട്ടി അമ്മയോട്

'മരണത്തിനു രണ്ടു പക്ഷം ഉണ്ടോമ്മേ

ഈ എഴുത്തു മാമന്മാർ രണ്ടുപന്തിയിൽ ഓലിയിടുന്നത്?

അധിക വായനയ്ക്ക്-

മെംബർഷിപ്പ്, അവാർഡ്, മൂന്ന് റൗണ്ട് വെടി

ഒക്കെ നിന്റെ അപ്പൻ തരുമോ ഊച്ചാളി മോളെ.
**************************************


സംവിദാനന്ദ്
************

3 comments:

Junaiths said...

തകര്‍ത്തു...

Mohamed Salahudheen said...

അമ്മയെ ഞങ്ങള് ഉമ്മയെന്നുംവിളിക്കും

മുകിൽ said...

കൊള്ളാംട്ടോ. മൊത്തത്തിൽ ഈ സംവിദാനം കൊള്ളാം. എല്ലാം വായിച്ചു. ഇതു വായിച്ചപ്പോൾ മിണ്ടാണ്ടിരിക്കാ‍ൻ പറ്റാതായതു കൊണ്ടു എഴുതിപ്പോവുകയ്യാണ്. ഗംഭീരൻ. ഭാവുകങ്ങൾ.