
ഇന്നലെവരെ
അയാള്‍
ഒരു സംഭവമല്ലായിരുന്നു.
ഇന്നിതാ
ആളുകള്‍ കൂടുന്നു
അയാളെക്കുറിച്ചുമാത്രം
വാക്കുകള്‍
നോട്ടങ്ങള്‍
എല്ലാം അയാളിലേയ്ക്കുതന്നെ.
ആരൊക്കെയോ അറിയാത്ത മുഖങ്ങളില്‍ വന്ന്
കര്‍ച്ചീഫിനാല്‍ മുഖം തുടച്ച്-
വാക്കുപൊട്ടി
ഒരിരിപ്പിരുന്നു.
ഇന്നലെ കവലയില്‍ ,
ഇട്ടിച്ചന്‍റെ പെട്ടിക്കടയില്‍
ഞങ്ങളൊരുമിച്ചിരുന്നു.
അതെ,
ഇന്നലെവരെ അയാള്‍ ,
ഒരു സംഭവമല്ലായിരുന്നു
ഇന്നിതാകുളിപ്പിച്ച്
പട്ടില്‍ പൊതിഞ്ഞ്
കിടത്തിയിരിക്കുന്നു.
ഒരിക്കലുമില്ലാത്തവിധം
അയാള്‍ എത്രമാത്രം
സന്തുഷ്ടനാവണം'
ഈ സംഭവത്തിന്
ദൃക്സാക്ഷിയാവാന്‍
കഴിയാതെപോയതില്‍
എത്രമാത്രം
*******

******************
******************
6 comments:
അതുതന്നെല്ലേ ചരിത്രമെഴുത്ത്
കോവിലനു ആദരാഞ്ജലികൾ എന്നതിനോടൊപ്പം ഈ കവിത പോസ്റ്റ് ചെയ്തത് നന്നായി.
പരേതന്‍!
100% സത്യമായ വളരെ നല്ല ചിന്ത. നല്ല വരികള്‍ :)
പ്രിയ സലാഹ്, ശ്രദ്ദേയന്‍, കലാവല്ലഭന്‍
ബിഗുല്‍,
നന്ദി നല്ലവായനയ്ക്കും വാക്കിനും
സസ്നേഹം
വളരെ നന്നായിരിയ്ക്കുന്നു. ആശംസകൾ.
Post a Comment