
പറഞ്ഞുതീര്‍ത്ത വഴികളെക്കുറിച്ച്
ചിലപ്പോള്‍ ചോദിക്കുമായിരിക്കും നമ്മള് .
കിളികള്‍ക്ക് വലിയ താല്‍പ്പര്യമൊന്നും
ഉണ്ടായിരിക്കില്ല എന്നിരിക്കിലും.
അവയ്ക്ക് ഒന്നും തന്നെ പറയാനുണ്ടായെന്നു വരില്ല.
പകരമവ ആകാശത്തിന്റെ അടയാളങ്ങളുള്ള
ഒരു തൂവല്‍ നമുക്കു തന്നെന്നിരിക്കും.
തൂവലോ, ഓര്‍മയ്ക്ക് പുറത്തു
ഒരു നനുത്ത ചൊറിച്ചിലായി ആകാശത്തെ നമുക്കു പരിചയപ്പെടുത്തും.
അതിന്റെ ആഴങ്ങളില്‍ , മേഘങ്ങള്‍ക്ക് കൂട്ടിതുന്നാന്‍ പറ്റാത്ത ഒരു മുറിവിനെ ചൊല്ലി
സദാ വേദനിപ്പിച്ചു കൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ, മറന്നുതീര്‍ന്ന നേരങ്ങളെക്കുറിച്ചു
നാം സ്വയം ചോദ്യങ്ങളൊന്നും ചോദിച്ചെന്നിരിക്കില്ല .
********************
3 comments:
Nice Lines :)
ഓ രോ കവിതയും ഓരോ അനുഭവമാണ്..
മലയാളസാഹിത്യം ഇപ്പോഴും ഇവിടെ .... ഇത്ര മനോഹരമായി? എനിയ്ക്കറില്ലായിരുന്നു. കവിത എന്തുകൊണ്ടാണു ഇങനെ കൂട്ടക്ഷത്തിൽ(വാചകങ്ങളിൽ) എന്നു മാത്രം മനസ്സിലായില്ല.
Post a Comment