ഒരു ചെരിപ്പുകുത്തിയുടെ ജീവിതം

ഹോളി കഴിഞ്ഞ്
പല നിറങ്ങളില്‍
പല കൂട്ടങ്ങളായി
ആളുകള്‍ പോകുന്നു

ആളുകള്‍ക്കിടയില്‍
നിന്നൊരു പെണ്‍കുട്ടി നടന്നുവരുന്നു.
ഉടുപ്പാകെ കീറിപ്പറിഞ്ഞ്
രക്തം പൊടിയുന്നുണ്ട്;
ആളുകള്‍ ഹോളി കളിച്ചതാണ്.......

''അവളിപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക;
ആളുകളൊക്കെ
ഹോളികളിക്കുന്നവരും
ഹോളികളിക്കുന്നവരൊക്കെ
ഇത്തരം ആള്‍ക്കൂട്ടമാണെന്നുമാവും."

ഞാന്‍ സ്കൂളിലൊന്നും പോയിട്ടില്ല
അവരൊക്കെ പഠിച്ചവരാണ്(?)
വെളുപ്പിനോട് ഏതുനിറം ചേര്‍ന്നാലാണ്
ചുവപ്പുണ്ടാവുകയെന്ന്
അവര്‍ക്ക് നന്നായറിയാം.

പക്ഷെ ഞാന്‍ ഇങ്ങിനെയാണ്
നിറങ്ങള്‍ ചാലിക്കാനറിയാത്ത
വരക്കാനറിയാത്ത
കൊത്തുപണികളൊന്നുമറിയാത്ത
ഒരു ചെരുപ്പുകുത്തി
തേഞ്ഞ ചെരിപ്പുകളില്‍ നോക്കുകയോ
വള്ളിപൊട്ടുന്നതില്‍
ശ്രദ്ധ കേന്ദ്രീകരിക്കുകയോ തന്നെയാണ്!
***********************************
ദിനേശന്‍ വരിക്കോളി
*********************

15 comments:

devan nayanar said...

yours best
dinesh

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കൈയടിക്കാന്‍ പോലും മറന്നു പോയി, സത്യത്തില്‍.

(ചെരുപ്പിണ്റ്റെ വള്ളി പൊട്ടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍... )

വളരെ നന്നായി കവിത. ഫ്രീക്വന്‍സി കുറയുമ്പോള്‍ ഊര്‍ജ്ജംകൂടുന്നുണ്ട്‌ കേട്ടോ.

ദിനേശന്‍ വരിക്കോളി said...

നന്ദി പ്രിയ ജയദേവ് ജീ..പ്രിയ ജിതേന്ദ്രകുമാര്‍...
നല്ല വായനയ്ക്കും വാക്കിനും
സസ്നേഹം.

ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

നന്നായി.ഒരു പരിഭാഷ പോലെ തോന്നിക്കുന്നു....

സന്തോഷ്‌ പല്ലശ്ശന said...

വിഷ്ണുപ്രസാദ്‌ പറഞ്ഞതിനോട്‌ എനിക്കും യോജിപ്പ്‌... നല്ലൊരു വിവര്‍ത്തന കവിത..

ദിനേശന്‍ വരിക്കോളി said...

പ്രിയ വിഷ്ണുമാഷ്, പ്രിയ സന്തോഷ്പല്ലശ്ശന
നന്ദി നല്ലവായനയ്ക്കും വാക്കിനും നിറഞ്ഞസ്നേഹത്തിനും
- ഒരു പാവപ്പെട്ട അമ്മയും മകളും അവര്‍ക്കാവുന്ന രീതിയിലുള്ളവസ്ത്രങ്ങള്‍
ധരിച്ച് റോഡരികിലൂടെ കടന്നുപോകുന്നു...സ്കൂട്ടറില്‍ വന്ന ചെറുപ്പക്കാര്‍
അവരുടെ ഡ്രസ്സിലേയ്ക്ക് കളര്‍വെള്ളം ഒഴിച്ച് ആര്‍ത്തുചിരിച്ച് കടന്നുപോ
കുന്നു ആ അമ്മയുടേയും മകളുടേയും നിസ്സഹായതയ്ക്കുമുമ്പില്‍ ആക്ഷന്‍
സിനിമയിലെ ഒരു നായകവേഷം കിട്ടാതെപോയവന്‍റെ നിസ്സഹായതയാണ്...

Jayesh/ജയേഷ് said...

പരിഭാഷ തന്നെ..ജീവിതത്തിന്റെ...

നന്നായി ദിനേശ്

ദിനേശന്‍ വരിക്കോളി said...

നന്ദിജയേഷ്..നല്ലവായനയ്ക്കും വാക്കിനും
സസ്നേഹം.

Vinodkumar Thallasseri said...

ഇന്നലെ വായിച്ചപ്പോള്‍ എന്ത്‌ കമണ്റ്റണമെന്നറിയാതെ മാറ്റി വെച്ചതാണ്‌. ജയേഷ്‌ പറഞ്ഞ ജീവിതത്തിണ്റ്റെ പരിഭാഷ. എനിക്ക്‌ പറയാന്‍ പറ്റാതിരുന്ന കാര്യം.

ചിത്ര said...

നല്ല കവിത മാഷേ..

ദിനേശന്‍ വരിക്കോളി said...

പ്രിയ വിനോദ് ജീ...നന്ദി,
പ്രിയ രാമൊഴി സ്വാഗതം...

ബിഗു said...

Nice Lines

Keep it up :)

ദിനേശന്‍ വരിക്കോളി said...

നന്ദി സോണ ജി , ബിഗു നല്ലവായനയ്ക്കും വാക്കിനും
സസ്നേഹം.

sindhu said...

അവരുടെ നൊമ്പരം ആരറിയാന്‍..... നല്ല കവിത