സഞ്ചയനം


രണ്ടറ്റം കൂട്ടിയൊക്കാതെ
മടങ്ങുന്ന കാഴ്ചയ്ക്കു
ഇരുളൊപ്പം ഗദ്ഗദങ്ങള്‍
സാക്ഷി.

തനിച്ചു വയ്യെന്നവളുടെ
മൊഴി
കയറിനിഷ്ടമായ്.
പ്രാണനു നക്ഷത്രത്തെയും

പിരിയും മുന്നെ
കുഞ്ഞുമ്മ കുഞ്ഞിനേകെ
കണ്ണുചോരുന്നതും
കുടുക്കുണരുന്നതും
ചെമ്പകമരം സാക്ഷി.
പൂക്കളെ തിക്കിമാറ്റി
തിങ്കളുമതു കണ്ടു.

കടലിലുപ്പു ചുവയ്ക്കുന്നത്
സങ്കടക്കാഴ്ച്ചകള്‍ കണ്ട്
വിറച്ചു ശോഷിക്കുന്ന
ചന്ദ്രന്റെ വിയര്‍പ്പിറ്റാകും
കണ്ണീരെന്നും ചിലര്

തിരകള്‍
ചാരം തിരികെ
കരയില്‍‍ തള്ളുന്നതും
സൂര്യനെ ഇരുളിലേക്കു പടിയിറക്കുന്നതും
ആരോട് കെറുവിച്ചാണ്.

********************





സംവിദാനന്ദ്


********************

2 comments:

തട്ടാൻ said...

വളരെ നന്നായിരിയ്ക്കുന്നു. ആശംസകൾ.

sindhu said...

കടലിണ്റ്റെ പരിഭവങ്ങള്‍ രൌദ്രമാകുന്നതും നാം അറിയാറുണ്ടല്ലോ?.......