ചുണ്ണാമ്പുതൊട്ടവർ


നാലരവെളുപ്പിന്റെ ഇളം തണുവിൽ
തളർന്ന് തലചായ്ച്ച് നഗര രാത്രി;
വിജനവിശാല വീഥി മലർന്ന്
മദാലസയെപ്പോലെ,
(തേരാ പാരാ പകലുകളിലറിഞ്ഞേയില്ല)
ഇവൾക്കിത്ര മുഴുപ്പോ!

തുടച്ചു തീരാത്ത മേക്കപ്പുപോലെ നഗരവെട്ടം
വാടിയ പാലപ്പൂപോലെ നഗരഗന്ധം
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാർ,
പക്കമേളക്കാർ,
കോറസ്റ്റുകാർ
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.

മൂന്ന് പതിറ്റാണ്ട് മുൻപ്
വീ.ടീ* യിൽ വന്നിറങ്ങി പകച്ചു നിൽകെ
ചിത്രതൂണിൽ ചാരിയൊരു പെൺചിരിയോർക്കുന്നു.
ഒരു കാലുയർത്തിവെച്ച് ചെരിഞ്ഞ ചിരി
അന്നുമുതൽ
എന്റെ വിരൽത്തുമ്പത്തുമുണ്ട്
മായ്ചാലും മായാതെ
ചുണ്ണാമ്പ്.

*വിക്ടോറിയ ടെർമിനസ്

പി.ഹരികുമാർ*വിക്ടോറിയ ടെർമിനസ്

4 comments:

devan nayanar said...

എന്റെ വിരൽത്തുമ്പത്തുമുണ്ട്
മായ്ചാലും മായാതെ
ചുണ്ണാമ്പ്.


nannaayi

kureeppuzhasreekumar said...

സൂക്ഷ്മത ഹരികുമാര്‍ക്കവിതയുറെ സവിശേഷതയാണ്.ഈ കവിതയിലും അത് പാലിച്ചിട്ടുണ്ട്.

Kalavallabhan said...

എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.

ദിനേശന്‍ വരിക്കോളി said...

മൂന്ന് പതിറ്റാണ്ട് മുൻപ്
വീ.ടീ* യിൽ വന്നിറങ്ങി പകച്ചു നിൽകെ
ചിത്രതൂണിൽ ചാരിയൊരു പെൺചിരിയോർക്കുന്നു.
ഒരു കാലുയർത്തിവെച്ച് ചെരിഞ്ഞ ചിരി
അന്നുമുതൽ
എന്റെ വിരൽത്തുമ്പത്തുമുണ്ട്
മായ്ചാലും മായാതെ
ചുണ്ണാമ്പ്.
nice line....