ഫോണ്ട് മലയാളം


തുടങ്ങിയത്,
ചൊവ്വരയിലായിരുന്നു…
അതേ ഫോണ്ട് പക്ഷേ,
കൺ വേർട്ടാകുന്നില്ല
കാവേരിയും ശ്രമിച്ചു
സൌകര്യം പോലെ ചെയ്യാൻ പറ്റുന്നില്ല….
സൈസാണു പ്രശ്നം.

ലതയും ജയയും മനോരമയുമൊന്നും
ഇപ്പോഴാർക്കും വേണ്ടല്ലോ

കാർത്തിക കുഴപ്പമില്ല.
അടിച്ചു നോക്കി
വൃത്തിയുണ്ട് ,
ഭംഗിയും..

പെട്ടെന്ന്,
ഫോൺ കട്ടാകുന്നു
ദൂരെനിന്നെത്തിയ
വാമൊഴി വരമൊഴിയെ
കീഴടക്കുന്നു
ഷട്ട് ഡൌണാകാത്ത മുഖം
പുതപ്പിൽ മുങ്ങുന്നു
പുറത്ത്,
കൂട്ടക്ഷരത്തിന്റെ നിഴൽ
അകത്ത്,

എത്ര ശ്രമിച്ചിട്ടും ക്ലോസാകാതെ
കണ്ണുകളും കാതുകളും

സിസ്റ്റം ഹാങ്ങാവുന്നതറിഞ്ഞ്,
പുതിയൊരു ആന്റിവൈറസ്
എളുപ്പം ഡൌൺലോഡ് ചെയ്യണമെന്ന്
തിരിച്ചറിഞ്ഞ്,
കൺ ട്രോൾ ആൾറ്റർ ഡിലിറ്റ്
പലവട്ടം മനസ്സിലുരുവിട്ട്,
ഒരു പവർകട്ടുകൂടി
വേഗം വരണമെയെന്ന് പ്രാർത്ഥിച്ച്
വലിയൊരു മൌസായി
അനക്കമറ്റ്…..
പുതപ്പിനടിയിൽ…

അപ്പോഴും ഉത്തരം തേടി
ഒരു വാമൊഴി
പരിസരത്തു തന്നെ തങ്ങിനിന്നു…
“പറ ആരുടെ ഫോണായിരുന്നെന്നാ…?
പറ, ഏത് മറ്റവളുടെ ഫോണായിരുന്നെന്നാ…?”


&&&&&&&&&&&&&&&&&&&
പികെ മുരളീകൃഷ്ണൻ
******************..

No comments: