വിഭ്രമങ്ങള്‍ലജ്ജിപ്പിക്കുന്നതെന്തും
അശ്ലീലമല്ല,
ലജ്ജയും.

ഇംഗീതങ്ങൾ‍ക്കനുസരിച്ചാണ്
ലോകം തിരിയുന്നതെന്ന്
കരുതിയെങ്കില്‍
നിങ്ങള്‍ക്ക് തെറ്റി.
ക്രമാനുഗതമായി
ആരോ കുറിച്ച
ലംബ പ്രവേഗത്തിലാണ്
അതിന്‍റെ കറക്കം.

അതുകൊണ്ട് തന്നെയാണ്
അശ്ലീലങ്ങളുടെ ഡിക്ഷ്ണറിയില്‍
സുധാകരനും , തസ്ലീമയും
വിജയനും, ബുഷും
സദ്ദാമും, ഷക്കീലയും
ഞാനും നിങ്ങളുമെല്ലാം
ഇടം കണ്ടെത്തുന്നത്;
സ്വപ്നങ്ങള്‍ ‍പോലും
സ്ഖലിതങ്ങളാകുന്നത്.


***************************
പി. എസ്. രാംദാസ്
ന്യൂഡെല്‍ഹി.
*************************

*