നടപ്പ്‌

നട്ടുമാവില്‍ ‍കണ്ണുടക്കിയോ
ചെളിയില്‍‌ കാലുടക്കിയോ
സമയം തെറ്റിയുള്ള വരവില്‍‌
ബെല്ലടിച്ചുകാണും
മാഷുവന്ന്‌ ഹാജര്‍‌ ‍വിളിച്ചുകാണും
പാഠം ‍തുടങ്ങിക്കാണും
വൈകിയെത്തിയതിന്‌ വെളിയില്‍‌ നിര്‍ത്തും
ഹാജറില്‍ ഒരുകുറിവീഴും
വാക്കുകള്‍ നഷ്ടപ്പെടും
കണ്ണുനീര്‍വരും
ഒരുകരച്ചിലിന്റെ വക്കത്തുനിന്നെന്നെ
സൗമിനിടീച്ചര്‍‌ ‍പിടിച്ചുകൊണ്ടുപോയി
വടയും ചായയും വാങ്ങിത്തരും

മിക്കക്ലാസ്സിലും വൈകിയെത്തുന്നതുകൊണ്ട്‌
ഓണപ്പരീക്ഷയ്കുഗ്രേഡുകുറയും
ഉറക്കമിളച്ചുപടിക്കാത്തതിനമ്മയും
ഗ്രേഡുകുറഞ്ഞതിനച്ഛനും-
പൊട്ടിത്തെറിക്കില്ല.

അമ്മ മീന്‍കറിയോ,കപ്പയോ ഉണ്ടാക്കുന്നതിരക്കിലോ-
മറ്റുവല്ലതിലെങ്കിലുമാവും,അച്ഛനും.

നാലാംക്ലാസ്സില്‍
‍നാലുതവണ തോറ്റ കുട്ടിയായതിനാലും
വൈകിയെത്തുന്നതിനാലും-
പിറകിലെബെഞ്ചില്‍
മൂന്നാമതോ നാലാമതോ ആവും

സൗമനി ടീച്ചര്‍ക്കെന്നുമീ
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്‌,
കൈക്കുപിടിച്ച്‌,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും.
*********************

പ്രച്ഛന്നം
ആര്‍ക്കോവേണ്ടി
ആരാലോ എഴുതപെട്ടവാക്കുകള്‍
ചിതറിക്കിടപ്പുണ്ടാവും അങ്ങിങ്ങായി....

മുത്തുകള്‍
ഒളിച്ചിരിപ്പുണ്ടാവും ആഴങ്ങളിലെവിടെയോ..............

ഒരുശില്‍പം പതിയിരിപ്പുണ്ട് പാറക്കൂട്ടങ്ങള്‍ക്കിടെ.
മുളന്തണ്ടുകള്‍ക്കിടെയിലൊരു-
പുല്ലാങ്കുഴല്‍

മരക്കൂട്ടങ്ങള്‍ക്കിടെയിലൊരു-
വീണ
പതിയിരിപ്പുണ്ട്.

ഉണ്ട്
ആരോ ഒരാള്‍
എന്നിലോ
നിന്നിലൊ
വേഷമില്ലാതെ നിശ്ചലം.
********************
ദിനേശന്‍‌ വരിക്കോളി

5 comments:

Gopan (ഗോപന്‍) said...

ബാല്യത്തെ ഓര്‍മ്മിപ്പിച്ച വരികള്‍, ശ്രദ്ധേയമായി..
ദിനേശ് വരിക്കോളിക്ക് അഭിനന്ദനങ്ങള്‍..

ശിവ said...

കുറെ നല്ല വരികള്‍....നാലാം ക്ലാസില്‍ നാലുതവണ തോറ്റ പിന്‍ ബഞ്ചില്‍ ഇരിക്കുന്ന വള്ളി പൊട്ടിയ ചെരിപ്പ് ഇടുന്ന ഒരു കുട്ടിയുടെ ചിത്രം ഞാന്‍ കാണുന്നു മനസ്സില്‍..

citison said...

പ്രിയമാനസാ,
ഇന്ദ്രപ്രസ്ഥം കണ്‍ടുകൊണ്ടിരിക്കുന്നു.....
വൈകാതെ കാണാം.
നന്ദിയോടെ
ഹരി ചാരുത

Sureshkumar Punjhayil said...

Ashamsakal...!!!

ദിനേശന്‍ വരിക്കോളി said...

നന്ദി
ശിവ, ഹരി ചാരുത, ഗോപന്‍,സുരേഷ്
നിങ്ങളുടെ വാക്കുകള്‍ക്ക് നിറഞ്ഞസ്നേഹത്തിന്.....
സസ്നേഹം.
ദിനേശന്‍വരിക്കോളി.