മൂന്ന് കവിതകള്‍ - ജയേഷ്എടവങ്കോട് വരെയുള്ള യാത്ര

ഇരുട്ടായിരിക്കും ,

ഉള്ളില്‍ രണ്ട് പൊറോട്ടയും

കുറുമയും ഇണ ചേരുന്നു


ഹെര്‍ കുലീസ് സൈക്കിളിന്റെ

മെലിഞ്ഞ് എല്ലുന്തിയ സീറ്റില്‍

അധികം ഉറപ്പിക്കാനാകാത്ത ഇരുത്തത്തില്‍

ചവുട്ടിക്കയറ്റിയത് ഒരു കുന്ന് മുഴുവനുമായിരുന്നെന്ന്

പുലര്‍ ച്ചയ്ക്ക് അതേ കുന്നിലൂടെ


സുഖമായി തിരിച്ചിറങ്ങുമ്പോഴാണ്`


അറിയുക!

കുളങ്ങള്‍
മൊത്തം എത്ര കുളങ്ങളുണ്ടെന്ന്

തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്`


എരുമകള്‍ ജലക്രീഡയാടുന്നതും

മൂരികള്‍ വെള്ളം കുടിക്കുന്നതും

ഒരേ കുളത്തിലാണ്‌,


ഇടയ്ക്ക് സ്വര്‍ ണ്ണം അരിക്കാന്‍ വരുന്ന

തമിഴന്മാര്‍ കയ്യേറും വരെ

തൊട്ടടുത്ത് ചെറുതൊന്നുണ്ട്,

നിറയുന്നതിനോടൊപ്പം ചാല്` കീറി

മുറിവൊലിപ്പിച്ച് നെല്‍ വയലുകളെ

വെള്ളം കുടിപ്പിക്കാനൊന്ന്.


പിന്നൊന്ന് വികൃതിപ്പിള്ളേര്‍ ക്ക്

കലക്കിക്കളയുന്നതാണ്`,


മുതിര്‍ ന്നവര്‍ കുളിക്കുന്നതും

തുണിയലക്കുന്നതുമായതില്‍
മുതലകളുണ്ടായിരുന്നത്

ഇപ്പോള്‍ എല്ലാം ഓടിപ്പോയത്രേ !!


ഇതൊന്നുമല്ലാതെ ആമ്പല്‍ പൂക്കുന്ന
നീര്‍ ക്കോലികള്‍ പുളയുന്ന ഒന്ന്,
എന്തിനെന്നറിയാതെ നിറയുകയും
വറ്റുകയും ചെയ്യുന്ന വേറൊന്ന്..

എല്ലാം കൂടി എത്രയുണ്ടെന്ന്

എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റില്ല.

ഒറ്റയടിപ്പാതഒരു ഒറ്റയടിപ്പാതയുണ്ടായിരുന്നു,

അതിനെങ്ങനെ ആ പേര്‌ കിട്ടിയെന്ന് അറിയില്ല

കാരണം , അങ്ങോട്ട് പോകുമ്പോള്‍

( പാടങ്ങള്‍ ക്കും പിന്നെ വരമ്പുകള്‍
അവസാനിക്കുന്ന കാവിലേയ്ക്കും )

വലത് വശം കുളവും

ഇടത് വശം ഒരു മതിലും സൃഷ്ടിച്ച്

ഉച്ചതാഴ്ചകളുടെ സം ഭ്രമം ആയിരുന്നത്.


ഇങ്ങോട്ട് വരുമ്പോഴോ,

ഗ്രാമത്തിലേയ്ക്കും , പൂഴി നിറഞ്ഞ

വഴി പിന്നിട്ട് കള്ള്` ഷാപ്പില്‍ അവസാനിച്ച്...)
കുത്തിറക്കത്തിന്റെ മലക്കം മറിച്ചിലില്‍
മത്ത് പിടിച്ച് ആടിയാടി വരുമ്പോള്‍
ഒന്നുമറിയാത്ത പോലെ ഇരുവശവും
പുല്ല്` പാകി... എന്നിട്ടും അതിനെ

വെറും ഒറ്റയടിപ്പാതയെന്നൊക്കെ

നിസ്സാരമായി വിളിച്ച് തള്ളാന്‍

എങ്ങനെ കഴിയുന്നു!!..

4 comments:

urumbu (അന്‍വര്‍ അലി) said...

ജയേഷ്,
എട്ടുപത്തു കൊല്ലം മുന്‍പ് തെന്മലയും മലമ്പുഴയും അറിയാതെ പഴയ പാലക്കാടിനെ തട്ടിക്കൊണ്ടുപോയ ഒരു കാമുകനാണ്‍ ഞാന്‍.സ്നേഹം പൊറാതെ ഞാന്‍ ഉള്ളിലിട്ട് കൊന്നു അതിനെ.നീ അതിനു വീണ്ടും ഉയിരൂതിക്കൊടുത്തു;

മൂന്നു കവിതകളെന്ന വ്യത്യസ്തത, പക്ഷേ ഇല്ല. അതൊരു കുറവാകാതിരിക്കണമെങ്കില്‍, ഒരു കവിതാപരമ്പരയായി, ഒരു പുസ്തകമായി ഈ സൈക്കിള്‍ യാത്ര തുടരൂ.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു

Sureshkumar Punjhayil said...

Nannayirikkunnu. Bhavikangal..!!!

...: അപ്പുക്കിളി :... said...

nannayirikunnu... asamsakal...