നാവിന്റെ തുമ്പത്ത്


ദാ

നാവിന്റെ തുമ്പത്ത്

നോക്കിയപ്പോള്‍

ദേ
ഇത്രയ്ക്ക്
ഒരു മുറിവ്


ആര്‍ത്തി കയറി
തിന്നതാണ്
കടി കൊണ്ടത്‌
നാവിന്


ചൂട് വയ്യ
എരിവും
പുളിയും
മധുരവും വയ്യ


എന്ത് കണ്ടാലും
നാവൊരോട്ടം
അകത്തേക്ക്‌
ഒന്നും മിണ്ടാതെ


മിണ്ടാട്ടമില്ല
കരച്ചിലില്ല
ഒറ്റയിരിപ്പ്
അണ്ണാക്കിലങ്ങനെ

****************************
**************
നസീര്‍‌ കടിക്കാട്
***************

5 comments:

...: അപ്പുക്കിളി :... said...

നന്നായി...നാവ് അടങ്ങിയല്ലോ... പല്ല് രക്ഷപെട്ടു...
;)
നന്നായിരിക്കുന്നു

smitha adharsh said...

ഈ നാവിന്റെ ഒരു കാര്യം !!

Mahi said...

ഇതു കലക്കി മാഷെ

രണ്‍ജിത് ചെമ്മാട്. said...

നസീര്‍ ടച്ച് നിലനിര്‍‌ത്തിയിരിക്കുന്നു...

Sureshkumar Punjhayil said...

Ashamsakal...!!!