പറയാതെ (പറഞ്ഞു)പോകുന്നത്



കര്‍ത്താവ് സാക്ഷിയായി
ഞാന്‍ പറയുകയാണ്.
ഇവിടെ ഞാനെഴുതിയതൊന്നും
ഞാന്‍ പരഞ്ഞതല്ല.
പിന്നെ പറയാതെ (പറഞ്ഞു)പോകുന്നത്
ചിലപ്പോളെഴുതാറുണ്ട്.


നിങ്ങള്‍ക്കിപ്പോള്‍ നാലുകാലുക-
ളുണ്ടെന്നെനിക്കു കാണാം.
എന്നിട്ടും നാല്‍കാലി മൃഗ-
ങ്ങളുടെ സെന്‍സസിനു വന്ന
മാഷോട് ഞാന്‍
നിങ്ങളുടെ പേരു മാത്രം
പറയാതെ പോയി.


ചാത്തന്‍, മറുത, കരിങ്കാലി,
കുട്ടിച്ചാത്തന്‍, പറക്കുട്ടി ...
എന്‍റെ നാട്ടുദൈവങ്ങളി-
ലെല്ലാരും കള്ളുകുടിയന്‍മാരാകയാല്‍
കള്ള് കരളിനെക്കൊല്ലുമെന്ന്
കളക്ടര്‍ പറഞ്ഞപ്പോള്‍
ഞാന്‍ നീട്ടിത്തുപ്പി.
പിന്നീടൊരിക്കല്‍ കള്ളുകുടിച്ച്
പെരുവഴിയില്‍ വീണപ്പോള്‍
പറക്കുട്ടിയും ചാത്തനും
വരാതിരുന്നതിന്
ഞാനവരേയും തെറിപറഞ്ഞു.


കെട്ടിത്തൂങ്ങാന്‍ കയറു
കിട്ടാത്തതുകൊണ്ടാണ്
ഞാന്‍ തൂങ്ങിച്ചാവാത്തത്.
ഒടുവില്‍ കയറു കിട്ടിയപ്പോള്‍
പറ്റിയൊരു മരച്ചില്ല കാണാതെയും പോയി.
***********************************


പി. എസ്. രാംദാസ്
************************





1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരച്ചില്ലയുടെ ഭാഗ്യം