വിഗ്രഹം


വിളയന്നൂര്‍ മുതല്‍

വെമ്പല്ലൂര്‍ വരെ

എത്ര വിഗ്രഹങ്ങളുണ്ടെന്ന്

ചോദിച്ചാല്‍ കുഴങ്ങിപ്പോകും കേട്ടോ


തിരുവനന്തപുരം മുതല്‍

കാസര്‍ ഗോഡ് വരെ

എത്ര മൂത്രപ്പുരകളുണ്ടെന്ന്

ചോദിക്കുന്നത് പോലെ

കല്ല്‌ കൊണ്ട് തന്നെയാണെല്ലാം

ചിലപ്പോഴൊക്കെ കൊളുത്തും വാതിലും

ശാന്തിക്കാരനും കാണും

ചിലപ്പോള്‍ ആരെങ്കിലും

തൊഴുതെന്നും

തൊഴുതില്ലെന്നും വരും


ആരെണ്ണുന്നു അതെല്ലാം ?

സൃഷ്ടിച്ചവര്‍ പോലും

കൃത്യമായ കണക്ക് വയ്ക്കാതെ

കഴുകിയും കഴുകാതെയും

പൂജിച്ചും പൂജിക്കാതെയും

അജീര്‍ ണ്ണം ബാധിച്ച്

കിടക്കുന്നവ വിഗ്രഹങ്ങള്‍



ജയേഷ്






....

..

10 comments:

chithrakaran ചിത്രകാരന്‍ said...

വിഗ്രഹ ഭഞ്ജനംനടത്തുന്ന
കവിത. കാലത്തിനനുസരിച്ച
വിഗ്രഹങ്ങള്‍ മാറ്റിപ്പണിയുന്നവന്‍ തന്നെ കവി.

വിഷ്ണു പ്രസാദ് said...

ജയേഷ്,കവിത ഇഷ്ട്മായി.ഇങ്ങനെ എഴുതണം..

ചങ്കരന്‍ said...

അതെ ചോദ്യങ്ങള്‍ മാച്ചു ചെയ്യുന്നുണ്ട്. നല്ല കവിത.

സുദേവ് said...

ഇപ്പോള്‍ മൂത്രപ്പുരയെക്കാലും വിഗ്രഹങ്ങളുണ്ട് മാഷേ !!കൊള്ളാം..ഒരു പാട് നന്നായിരിക്കുന്നു

Unknown said...

ajeernam ennaal dahanakkeedu ennaanartham

ദിനേശന്‍ വരിക്കോളി said...

'' കൃത്യമായ കണക്ക് വയ്ക്കാതെ
കഴുകിയും കഴുകാതെയും
പൂജിച്ചും പൂജിക്കാതെയും
അജീര്‍ ണ്ണം ബാധിച്ച്
കിടക്കുന്നവ വിഗ്രഹങ്ങള്‍''
അതെ, വിഗ്രഹ ഭഞ്ജനംനടത്തുന്ന
കവിത.
ജയേഷ് ....ആശംസകള്‍ ,
ഇനിയും ഇത്തരം പൊട്ടിത്തെറികള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
സ്നേഹപൂര്‍വ്വം
ദിനേശന്‍‌ വരിക്കോളി

പകല്‍കിനാവന്‍ | daYdreaMer said...

വളരെ ശക്തമായ വരികളും തുറന്നെഴുതും.. അഭിവാദ്യങ്ങള്‍...
ഇങ്ങനെയാണ് എഴുതുക... :)

Jayesh/ജയേഷ് said...

എല്ലാവര്‍ ക്കും നന്ദി...കവിത വായിച്ചതിനും ഇഷ്ടപ്പെട്ടതിനും ..

kureeppuzhasreekumar said...

ജയേഷിന്റെ നിരീക്ഷ ണം
നന്നായി.
കുരീപ്പുഴ ശ്രീകുമാര്‍

Jayesh/ജയേഷ് said...

ശ്രീകുമാര്‍ സര്‍ .... നന്ദി...