വെളുപ്പിക്കുന്ന ജാലവിദ്യ



വെള്ളപ്രാവൊരടയാളമത്രെ,
വെള്ളക്കൊടിയും,
സമാധാനത്തിന്‍റെ.

പച്ചക്കു വേണമെങ്കില്‍ തലയാട്ടാം,
കറുപ്പിനു പ്രതിഷേധിക്കാം,
ചുവപ്പിനു ഭീഷണിമുഴക്കാം,
ഇനിയും ബാക്കിയുള്ള നിറങ്ങള്‍ക്കു
വെറുതെയിരുന്നു വാദിക്കാം.

'വെളുപ്പൊക്കെയും കടഞ്ഞെടുത്ത
വെളുത്ത തുള്ളിക്കുമാവുമോ
സ്ഥാപിക്കാന്‍ തന്‍റെ വെളുപ്പ്‌
കരളലിവിന്‍റെ പച്ചയില്ലാതെ?
ഹൃദയത്തുടിപ്പിന്‍റെ ചുവപ്പില്ലാതെ?
കണ്ണീര്‍ക്കണ്ണിന്‍റെ കറുപ്പില്ലാതെ?'

'അല്ലാതുണ്ടൊരു വിദ്യ,
കുഞ്ഞിക്കണ്ണിലേക്കു ഷെല്ലും
കുഞ്ഞിക്കരളിലേക്കു മിസേലും
കുഞ്ഞു ഹൃദയങ്ങളിലേക്കു
വെടിപ്പുകയും കയറ്റി,
സ്വയം വെളുപ്പിക്കുന്നൊരു ജാലവിദ്യ.
**************

ജിതേന്ദ്ര കുമാര്‍

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

കറുത്ത തൂവലുകള്‍ പൊഴിയും.. !
ചുവന്ന ചോര ഒഴുകി പ്പരക്കും ...
ഒരു വേള
പച്ച മാസം കൊത്തി വലിക്കും...
വെളുത്ത ചുണ്ടാല്‍... !!

പ്രയാണ്‍ said...

വെള്ളപ്രാവൊരടയാളമത്രെ,
വെള്ളക്കൊടിയും,
സമാധാനത്തിന്‍റെ.
അതുകൊണ്ടാവും മനുഷ്യന്‍ അതിനെ
കൂട്ടമായി വളര്‍ത്തി കൊന്നുതിന്നുന്നതും
പന്തയം വെച്ച് തമ്മിലടിപ്പിക്കുന്നതും.
മറ്റുള്ളവര്‍ക്ക് കിട്ടിയാലോ എന്ന ഭയം.

Ranjith chemmad / ചെമ്മാടൻ said...

വെളുത്തപ്രാവിനെ പൊരിച്ചു വെച്ച തീന്‍ മേശക്കു ചുറ്റുമിരുന്ന് നമുക്ക്
സമാധാനത്തിന്റെ നൂതന സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാം...

smitha adharsh said...

വിദ്യ എന്തായാലും സാരമില്ല വെളുപ്പിച്ചു കിട്ടിയാ മതി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ദിനേശന്‍: വളരെ നന്ദി,
പ്രത്യേകിച്ച്‌ ആ നല്ല ചിത്രത്തിനു.
പകല്‍ക്കിനാവന്‍, പ്രയന്‍, രന്‍ജിത്‌, സ്മിതാ:നന്ദി.

ദിനേശന്‍ വരിക്കോളി said...

ജിതേന്ദ്രകുമാര്‍ കവിത നന്നായി ...
ഇതിനെക്കുറിച്ച് നമ്മള്‍ സംസാരിച്ചിരുന്നുവല്ലോ?
സസ്നേഹം