മനോരോഗത്തിന്‌ മുന്നും പിന്നും



മാലതി മൈത്രി



തെരുവില്‍ പശുക്കള്‍
സാനിറ്ററി നാപ്കിന്‍ ചവയ്ക്കുന്നു
അഴുക്കുചാലിനോരങ്ങളില്‍
കാലി കോക്ക് ടിന്നുകള്‍

ദുര്‍ ബലര്‍ തങ്ങുന്ന വീട്
തീ ചൊരിയുന്ന വെയില്‍
പട്ടികള്‍ അപ്രത്യക്ഷമായ പാതകളില്‍
കോക്ക് ടിന്നുകള്‍ ഓടിക്കളിക്കുന്നു

ദിവസം മുഴുവന്‍
ഈ ശബ്ദങ്ങള്‍ തുടരുന്നു
ഇല്ലായ്മയുടെ മഞ്ഞള്‍ പൂശിയ വൈകുന്നേരം
പതിവ് പോലെ വീട്ടിലേയ്ക്ക് മടങ്ങും
മനുഷ്യമൃഗങ്ങളുടെ ഒച്ചയില്‍
ടെലിവിഷന്‍ പെട്ടികള്‍
അലറാന്‍ തുടങ്ങുന്നു.


ബോം ബ് പൊഴിയ്ക്കും യന്ത്രപ്പറവകള്‍
ഇരുമ്പ് മൃഗമെന്ന് നീങ്ങും ടാങ്കുകള്‍
ചിതറും ഉടലുകള്‍
തകര്‍ ന്ന് വീഴുന്ന കെട്ടിടങ്ങള്‍
പരുക്കേറ്റ കുട്ടികളുടെ കരച്ചില്‍
എല്ലാം ടെലിവിഷന്‍ പെട്ടിയുടെ
പതിവ് പ്രക്ഷേപണങ്ങള്‍
ഭീതിയുടേ പുതപ്പ് പുതച്ചുറങ്ങുമ്പോള്‍
കാലി ടിന്നുകള്‍ ഒന്നൊന്നായി
പാതയെ ആക്രമിക്കാന്‍ തുടങ്ങുന്നു
ഭൂമി ഞെരിക്കപ്പെടും ഭീതിതമായ ഒച്ച
തുള്ളിത്തുള്ളിയായി പെരുകി
രാക്ഷസശബ്ദങ്ങളോടെ കോക്ക് ടിന്നുകള്‍
ചുവരുകളെ തറപറ്റിച്ച്
എന്റെ നേരെ വരുന്നു

രാത്രി മുഴുവന്‍ എന്റെ തലയ്ക്കുള്ളില്‍
ഊര്‍ ന്നിറങ്ങുന്നു ഇരുമ്പ് മൃഗങ്ങളെ
അകറ്റാനാകുന്നില്ല
എന്റെ മുടിയെ ഒന്നൊന്നായി
പിഴുതെടുക്കുന്നു ഞാന്‍
മാം സക്കഷ്ണങ്ങളില്‍
പൂണ്ട് കിടക്കുന്ന സൂര്യനെ
രാവിലെ ആര്‌ പുറത്തെടുക്കും.

മൊഴിമാറ്റം ജയേഷ്

5 comments:

Anonymous said...

nalla vivarthanam...

സമാന്തരന്‍ said...

പാതയില്‍ നിരന്ന കോക്ക് ടിന്നുകളും , ഇരുമ്പ് മൃഗങ്ങളും എന്റെ ഇരവുകളും പകലുകളും അസ്വസ്ഥനാക്കുന്നു.
ഭീതിയില്‍ സൂര്യനെ സ്വപ്നം കാണുന്നു.. വരുമോ വെളിച്ചം ?

Jayesh/ജയേഷ് said...

മാലതി മൈത്രിയെ ഒന്ന് പരിചയപ്പെടുത്തേണ്ടതായിരുന്നു. 1968 ഇല്‍ ജനനം . പോണ്ടിച്ചേരി സ്വദേശി. സമകാലീന തമിഴ് കവിതയിലെ ശക്തമായ സാന്നിധ്യമാണ്‌ മാലതി മൈത്രി.

ദിനേശന്‍ വരിക്കോളി said...

ജയേഷ് വിവര്‍ത്തനം കൊള്ളാം, കൂടാതെ മാലതി മൈത്രി എന്ന കവിയെ ഇന്ദ്രപ്രസ്ഥം വായനക്കാര്‍ക്ക് പരിചയപ്പെടുത്തിത്തരുകയും അവരുടെ കവിതയുടെ സത്ത ഒന്നും ചോര്‍ന്നുപോകാതെ ഞങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ജയേഷ് നന്ദി ..ഇനിയും ഉണ്ടാവട്ടെ ഇത്തരം സംരഭങ്ങള്‍‍‍‍ക്ക്...എല്ലാവിധ ആശംസകളും.
സസ്നേഹം

Mahi said...

valare nalla kavitha jayesh great