അയല്‍പ്പക്കത്ത് അയാള്‍ സമാധാനം വില്‍ക്കുന്നു !
ഉച്ചഭാഷികളുടെ
ഒരു കടയുണ്ട് അയാള്‍ക്ക്
എന്റെ വീടിനോട് തൊട്ട് ചേര്‍ന്ന് !
അതിരാവിലെ ഉദയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ്
ഉച്ചഭാഷിണി വയ്ക്കാതിരിക്കാന്‍
അയാള്‍ എന്നോട് നൂറ് രൂപ
മാസം തോറും ഈടാക്കുന്നുണ്ട് !
അയാള്‍ക്കറിയാം ഞാന്‍
സമാധാനമില്ലാതെ ജീവിക്കാന്‍ പറ്റാത്ത
ഹതഭാഗ്യരില്‍ ഒരാളാണെന്ന് !
അയാള്‍ ക്കറിയാം, വരും കാലങ്ങളില്‍
ശുദ്ധജലത്തേക്കാളും ശുദ്ധവായുവിനേക്കാളും മീതെ
സമാധാനം ദുര്‍ലഭമായിരിക്കുമെന്ന് !
അയാള്‍ ക്കറിയാം
വിപ്ലവത്തിന്റെ കാലമെല്ലാം കഴിഞ്ഞിരിക്കുന്നു ;
വയറ് നിറയ്ക്കാന്‍ ഇനി
സമാധാനം വിറ്റേ പറ്റൂ !
ഞാന്‍ അയാളോട്` കടപ്പെട്ടിരിക്കുന്നു !
ഭാരതം പോലെ വിലകള്‍ ആകാശം മുട്ടുന്ന
ഒരു രാജ്യത്ത്,
രണ്ട് മണിക്കൂര്‍ സമാധാനത്തിനായി
മാസം നൂറ് രൂപാ ഈടാക്കുന്നത്
അത്ര വലിയ വിലക്കൂടുതലൊന്നുമല്ല !
**************************************
-മൊഴിമാറ്റം ജയേഷ്
1 comment:
ഭാരതം പോലെ വിലകള്‍ ആകാശം മുട്ടുന്ന
ഒരു രാജ്യത്ത്,
രണ്ട് മണിക്കൂര്‍ സമാധാനത്തിനായി
മാസം നൂറ് രൂപാ ഈടാക്കുന്നത്
അത്ര വലിയ വിലക്കൂടുതലൊന്നുമല്ല !
............
Post a Comment