അമൃതം തേടിവെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവെയ്പ്പ്
പിഴുതെറിയുംതോറും അസുരപ്പടകളായ്
ചുവന്നും വെളുത്തും വീണ്ടും.........ചുവര്‍ കണ്ണാടിയിലെ അരണ്ടവെളിച്ചത്തിലും
വെളുപ്പിന്‍റെ പകര്‍പ്പ്
ക്ഷമകേടിന്‍റെ തിരയലിനൊടുവില്‍
കൈക്കണ്ണാടിയുടെ കണ്ടുകിട്ടലും
സൂര്യവെളിച്ചത്തിലെ കാഴ്ച്ചയും
ആഗതമായ വാര്‍ദ്ധക്യത്തിന്‍റെ
പോര്‍വിളിയുമായി
വെളുത്ത അസുരന്മാരുടെ
അട്ടഹാസത്തില്‍
അമൃതം തേടി പാഞ്ഞു

പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴി കടയാതെ
കറുത്ത ഛായാമൃതം കൊണ്ടു
വെളുത്ത് വരകളെ നിരന്തരമൂട്ടി
എന്നിട്ടും ....അവള്‍ മരിച്ചു....


**************
സിന്ധു
സുരേഷ്
**************

10 comments:

ദിനേശന്‍ വരിക്കോളി said...

വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവെയ്പ്പ്
പിഴുതെറിയുംതോറും അസുരപ്പടകളായ്
ചുവന്നും വെളുത്തും വീണ്ടും.........

ഇനി നിങ്ങള്‍ പറയൂ....

Bigu said...

പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴി കടയാതെ
കറുത്ത ഛായാമൃതം കൊണ്ടു
വെളുത്ത് വരകളെ നിരന്തരമൂട്ടി
എന്നിട്ടും ....അവള്‍ മരിച്ചു....

really nice.....

cpaboobacker said...

സുഹൃത്തേ,
ഞാന്‍ വളരെ പഴഞ്ചനായി പോകുന്നുവോ?
ഇതില്‍ ചെറിയൊരു വിവരണം മാത്രമല്ലേ കാണാനാകുന്നുള്ളൂ, എനിക്ക്?
ഏതെങ്കിലും ഒരു ചെറിയ കഥയുടെ ഭാഗമായിത്തീരാന്‍മാത്രം യോഗ്യതയുള്ള ഒരു ലഘുവിവരണം?
കഥ മോശമാണെന്നല്ല. കഥയുടെ ഒരംശം മാത്രമേയാവുന്നുള്ളൂ ഈ കവിത. നമുക്ക് കവിതയെ കുറെക്കൂടി ഗൗരവത്തോടെ കണ്ടുകൂടേ?

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

പ്രിയ അബൂബക്കര്‍സര്‍ , തീര്‍ച്ചയായും അങ്ങിനെയൊരു ലക്ഷ്യം ഇല്ലാതെയല്ല,
ഇത്തരം ചര്‍ച്ചക്ള്‍ ഏതെങ്കിലും രൂപത്തില്‍ ഒരു വെളിച്ചമായെങ്കില്‍
എന്നൊരു പ്രതീക്ഷയും ഇല്ലാതെയല്ല.
സസ്നേഹം.
ദിനേശന്‍ വരിക്കോളി

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സിന്ധു മറ്റൊരു മേഖലയിലേക്കാണല്ലോ.
നല്ലൊരു കാല്‍വെപ്പായി ഈ നുറുങ്ങു കവിത.

മാണിക്യം said...

ഒരോ നരയും ഓരോ പാഠങ്ങളും
പിന്നിട്ടവഴിയുടെ കണക്കും ആവുന്നു
അതോരോ അനുഭവസമ്പത്തായി കണ്ടാല്‍
അമൃത് നേടിയ സുഖംകിട്ടും ...

സ്വതന്ത്രന്‍ said...

സ്വല്‍പ്പം കട്ടിയായിപ്പോയോ എന്നൊരു സംശയം എനിക്ക്
എന്റെ വായനയുടെ കുഴപ്പമായിരിക്കാം .......

Thallasseri said...

സിന്ധു പുതിയ വഴിയിലൂടെയുള്ള നടത്തം തുടരുക. ഇനിയും നന്നാവും.

ss said...

abhiprayangalkku eniyum swagatham

ss said...

അഭിപ്രായങ്ങള്‍ക്ക് നന്ദി