പല മരണങ്ങള്‍ക്കുമിടയില്‍
എവിടെയോ എപ്പോഴോ
ഒരു തോക്ക് ഒളിച്ചിരിപ്പുണ്ട്.
വെടിയുണ്ട തുളച്ചിറങ്ങി
ചിതറിയ ഓര്മകള്ക്കിടയില്
ആരോ ഉപേക്ഷിച്ചിട്ടുപോയ
അമ്ലത്തുള വീണ പ്രണയം.
മരണക്കുറിപ്പില്‍ ആരും
തോക്കിന്റെ നിസ്സഹായത
പരാമര്ശിച്ചെന്നിരിക്കില്ല.
കാഞ്ചിയുടെ മെയ് വഴക്കവും
ചരിത്രമായി മാറിയിരിക്കും.
അനുശോചനങ്ങള്‍ക്കിടെ ആരും
ഓര്‍ക്കില്ല നിന്നെ. എന്നുമുള്ളില്‍
ഉന്മാദം നിറച്ചു നിന്ന നിന്നെ.
അകമേ കലമ്പി നിന്നു
കൊടുങ്കാറ്റു പുതച്ചു വന്ന
പ്രണയത്തെ.
ഈ ചോരച്ചാലുകള്‍ക്കും
ആത്മഹത്യ ചെയ്ത
വെടിയുണ്ടകള്‍ക്കുക്കുമിടയില്‍
പിടയ്ക്കുന്ന ഒരു നീല ഞരമ്പ്
സ്വയം ഉണര്ന്നിരിപ്പുണ്ട്.
********
(സമര്‍പ്പണം:- നിര്‍മലാ ജോസഫിന് )
*************
വി. ജയദേവ്.
******
11 comments:
മുള്ള് കൊണ്ടതു പോലെ നീറുന്നു.....
തുടര്‍ച്ചയായി ഇങ്ങനെ ദുരന്തബോധമുള്ള കവിതകള്‍ വായിക്കുന്നത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
നന്ദി ദീപ, ജയേഷ്
മുള്ളിന്റെ നീറ്റല്‍ കൊണ്ട് മുറിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇന്നുമുണ്ട്. എന്റെ മാത്രം അനുഭവം ആയിരിക്കില്ല ഇതില്‍ പലതും.
ദുരന്തബോധമുള്ള കവിതകള്‍ അസ്വസ്ഥമായ കാലത്തിന്റെ നേര്ക്കഴ്ചയാവുന്നു. അങ്ങനെ അസ്വസ്ഥമായ എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്തെ. അല്ലേ ജയേഷ്
വെടിയുണ്ടകളും നിസ്സഹായനായ തോക്കും ഒരു നീല ഞരമ്പും. വെടിയുണ്ട കൊണ്ട് തുളഞ്ഞുപോയ ഒരു ഹൃദയം ബാക്കിയാവുന്നു, കവിത വായിച്ചപ്പോള്‍.
നോവിന്റെ നനവ് പടര്‍ത്തി ഈ കവിത
നന്ദി തലശ്ശേരി, ആഭ
കവിത നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയോ
ഒരു നീറ്റല്‍ ബാക്കിയാവുന്നുവോ?.
കവിത ചരിതാര്‍ത്ഥയായി.
എന്റെ ഉള്ളില്‍ കുറേക്കാലം കൊണ്ടുനടന്ന നീറ്റല്‍ നിങ്ങളുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞല്ലോ,
നന്ദി, വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും
ജയദേവ്
ദീപ, ജയേഷ്, തലശ്ശേരി, ആഭ
എല്ലാവരെയും
എന്റെ ബ്ലോഗ്ഗിലേക്ക്
ക്ഷണിക്കുന്നു.
aanamayilottakam.blogspot.com
ജയദേവ്
ഉള്ളില്‍ ഒന്ന് കോറിക്കൊണ്ട്
അനുഭവങ്ങള്‍ പിന്നേയും ബാക്കിവെച്ച്
ഒരു നീറ്റലായി, അനുഭവപ്പെട്ട കവിത
നന്നായി ഈ എഴുത്ത് കവേ.....
''ഈ വെടിയുണ്ടകള്‍ക്കും
പല മരണങ്ങള്‍ക്കുമിടയില്‍
എവിടെയോ എപ്പോഴോ
ഒരു തോക്ക് ഒളിച്ചിരിപ്പുണ്ട്.
വെടിയുണ്ട തുളച്ചിറങ്ങി
ചിതറിയ ഓര്മകള്ക്കിടയില്
ആരോ ഉപേക്ഷിച്ചിട്ടുപോയ
അമ്ലത്തുള വീണ പ്രണയം.''
പ്രിയ കവീ... ഖലീല്‍ ജിബ്രാന്റെ ഒരു വരി ഓര്‍ത്തുപോകുന്നു.
"'ഹൃദയത്തില്‍ ഒരമ്പുമായാണ്
ജനനം അതെടുക്കുന്നതും അതേപടി നിലനില്ക്കുന്നതും വേദന
തന്നെ ""അല്ലെങ്കില്‍ മറ്റെന്താണ്?
ഓരോ ജീവിതവും ഒന്നിനൊന്നുവ്യത്യസ്ഥപ്പെട്ടിരിക്കുന്നു..
പക്ഷെ കവിതയിലുടനീളം വേട്ടയാടുന്ന ഒരു നീറ്റലുണ്ട്..
തീര്‍ച്ചയായും എഴുത്ത് ഒരു ശമനമാണ്....
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇത്തരം ഓര്‍മ്മകളല്ലെ നമ്മളെ നമ്മളാക്കുന്നത്
.....
സസ്നേഹം
നന്ദി ജയേഷ്, മാണിക്കത്ത്, ദിനേശ്
കവിത വായിച്ചതിനും
പൊള്ളിയതിനും .
ജയദേവ്
എവിടെയോ ഒരു അമ്ലത്തുളയുടെ നീറ്റല്‍ ഒടുങ്ങാതെ നില്‍ക്കുന്നുണ്ട്
നന്നായി
Post a Comment