ഓരോരോമയില്പ്പീലി
നീ സൂക്ഷിച്ചിരുന്നുവല്ലോ?
നാമന്ന് ചിത്ര ശലഭങ്ങളായിരൂന്നുവല്ലോ?
മുറിനിറെ ഇന്ന്
നിന്റെ ഓര്‍മ്മകള്‍ പീലിവിടര്‍ത്തുന്നു.
പുസ്തകങ്ങളില്‍ സൂക്ഷിച്ചവ
ഓരോന്നായി
വിരിഞ്ഞിരിക്കുന്നൂ ഇന്ന്.
ഓര്‍മ്മകള്‍ പൊടിതട്ടി
മാറ്റുമ്പോള്‍
ഒരു ചിത്രശലഭം പറന്നുവരും
വീട്ടാക്കടങ്ങളുടെ
ഓര്‍മ്മയില്‍ അവ മുറിവിട്ടുമാറുന്നില്ല.
പക്ഷെ ഇന്ന് കവിതകളൊന്നും
എഴുതാറില്ല
ഇല്ല
നിന്റെ കത്തുകളൊന്നും
ഇന്നെന്നെ തേടിവരാറുമില്ലല്ലോ?
******************
ദിനേശന്‍വരിക്കോളി
********************
30 comments:
നമ്മള് പിന്നിട്ട വഴികള്‍
അവിടെ അതേ പടികിടക്കുന്നു.
സ്വീകരിക്കുവാനാളില്ലാതെ ഒരു സന്ദേശം
നമ്മെത്തന്നെ തേടിവരുന്നുണ്ടാവുമിപ്പോള്.
കേള്ക്കുവാനാളില്ലാത്തതിന്റെ സങ്കടമാവും
ഓരോകുഴിലും കരഞ്ഞു തീര്‍ക്കുന്നുണ്ടാവുക.??
സത്യത്തില്‍ എന്തായിരുന്നു
നമ്മുടെ പ്രതീക്ഷ
ഉച്ഛിയിലെവിടെയോ കൂടുകെട്ടിയ ഒരു പക്ഷിയിലോ
എവിടെയായിരുന്നു?
എഴുതുന്നവര്‍ക്കറിയാം, ഓരൊ കവിതയും ഒരു കുറിമാനമാണ്. കൃത്യമായ വിലാസങ്ങള്‍ കാണില്ലെങ്കിലും.
പ്റണയിക്കേ നല്ല കവിയാകാന്‍ പറ്റൂ. പ്രണയമില്ലാതാകുമ്പോള് കവിതയുടെ ഉറവയും വറ്റും.
അക്ഷരത്തെറ്റ് ഒഴിവാക്കാമായിരുന്നു.
എന്ത് പറയാന്‍ ..ഒരോരോ അവസ്ഥകള്‍
മുറിനിറെ - correct cheyyumallo..
pranayam aksharangal perukki adukki oru masthiriyepole kavithayezhithippichathaanu.
ee varikal manasilundu ennum
( sorry, malayalam font not working)
good lines, changaathi
സത്യത്തില്‍ ഞാനും അവളെ കുറിച്ചോര്‍ത്തു പോയി... നല്ല വരികള്‍..
അല്ല അവളെ കുറിച്ചല്ല ഞാന്‍ ഓര്‍ത്തത്... എന്തിനായിരുന്നിതൊക്കെ എന്നായിരുന്നു...?
:-)
മനസ്സില്‍ മഴവില്ല്
ചുണ്ടില്‍ പുഞ്ചിരി
കണ്ണുകളില്‍ സ്വപ്നം
വാക്കുകളില്‍ കവിത
അതെ പ്രണയകാലം!
അവയില്‍ പൊടിയും തുരുമ്പും
ഒരിക്കലും വന്നുപെടാതിരിക്കട്ടെ!
എന്നെന്നും പൂക്കളും പൂമ്പാറ്റയും മയില്പീലിയും
നിറം പിടിപ്പിച്ച കത്തുകളായി കൂട്ടിനെത്തട്ടെ !
ഒരു ഓര്‍മ്മപ്പെടുത്തല്‍
പിന്നിട്ട വഴികളിലൂടേയാകുമ്പോള്
അത് സത്യമാകുന്നു.
നന്നായി ഈ എഴുത്ത്
"ഓര്‍മ്മകള്‍ പൊടിതട്ടി
മാറ്റുമ്പോള്‍
ഒരു ചിത്രശലഭം പറന്നുവരും
വീട്ടാക്കടങ്ങളുടെ
ഓര്‍മ്മയില്‍ അവ മുറിവിട്ടുമാറുന്നില്ല."
കവിതയില്‍ നിന്നു ജീവിതവും വിട്ടുമാറില്ല അല്ലേ?
കൊള്ളാലോ മാഷെ നന്നായിട്ടുണ്ട്
എത്താന്‍ വൈകി എന്ന് തോന്നുന്നു
ആശംസകള്‍
പ്രിയ വിനോദ്ജീ,
ജ യേ ഷ് , രാജേഷ് ചിത്തിര, അപ്പുക്കിളി
ഉപാസന, മാണിക്യം , മനോഹര്‍ മാണിക്കത്ത്, Deepa Bijo Alexander
നിങ്ങളുടെ നല്ല വായനയ്ക്കും വാക്കിനും നന്ദി.
പിന്നെ പ്രിയ രാജേഷ്.., വിനോദ്ജീ, അതൊരു ശൈലിയല്ലെ? മുറിനിറെ, കൊളോക്കിയലായി ഉപയോ
ഗിച്ചതാണ്..
എങ്കിലും നിങ്ങളുടെ ഓരോ അഭിപ്രായത്തിനും വാക്കിനും
വായനയ്ക്കും നന്ദി.
സസ്നേഹം.
ദിനേശന് വരിക്കോളി.
nice Dinesan..
Ennekurichu koodi...!
Manoharam, Ashamsakal...!!!!
മുറിനിറെ ഇന്ന്
നിന്റെ ഓര്‍മ്മകള്‍ പീലിവിടര്‍ത്തുന്നു.
പുസ്തകങ്ങളില്‍ സൂക്ഷിച്ചവ
ഓരോന്നായി
വിരിഞ്ഞിരിക്കുന്നൂ ഇന്ന്.
ഇങ്ങിനെയൊരവസ്ഥ ....ആലോചിക്കുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി............
ഇഷ്ടമായി പ്രണയത്തിന്റെ ഈ പല അവസ്ഥകള്‍
ഇലക്ട്രോണിക്ക് യുഗമല്ലേ? അതാവും
പ്രിയ ഉമേഷ്, ജിതേന്ദ്രകുമാര്‍
Sureshkumar Punjhayil, പ്രയാണ്‍
ഭൂമിപുത്രി നന്ദി നിങ്ങളുടെ നിറഞ്ഞസ്നേഹത്തിന്
വാക്കുകള്‍ക്ക് അതിലേറെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്
ഇതിലെ ഇനിയും വരുക ....
സസ്നേഹം
നല്ല വരികള്‍ ദിനേശ്.
കത്തുകളില്ലെങ്കിലെന്താ ഇപ്പോള്‍ ചാറ്റിലൂടെയല്ലെ കവിത പിറക്കുന്നത്... ആവഴിക്ക് ചിന്തിക്കാത്തതെന്ത്. :)
-സുല്‍
പ്രിയ സുല്‍
വായനയ്ക്കും വാക്കിനും നന്ദി.
സസ്നേഹം.
ദിനേശന് വരിക്കോളി.
kollaam chaaram moodikkidakkunna pranayathhinte ormmakaliloode yulla yaathra..
വിജയലക്ഷ്മി ചേച്ചീ എല്ലാം
അങ്ങിനെയല്ലെ? തെളിഞ്ഞും മാഞ്ഞൂം ഓര്‍മ്മകളിലങ്ങിനെ
നിരഞ്ഞും.....
സസ്നേഹം
" ഓര്‍മ്മകള്‍ പൊടിതട്ടി
മാറ്റുമ്പോള്‍
ഒരു ചിത്രശലഭം പറന്നുവരും
വീട്ടാക്കടങ്ങളുടെ
ഓര്‍മ്മയില്‍ അവ മുറിവിട്ടുമാറുന്നില്ല "
nice. keep it up dear.
ദിനേശന്, ക്ഷമിക്കണം. ആ പ്രയോഗത്തിണ്റ്റെ അര്‍ഥം മനസ്സിലായില്ല.
എഴുത്തില്‍ വേണ്ട ജാഗ്രതയെക്കുറിച്ച് കവി സച്ചിദാനന്ദന് പറഞ്ഞത് ഓര്‍ക്കുന്നു. അതേ ജാഗ്രത വായനക്കാരനും വേണം.
ഓര്‍മ്മകള്‍ പൊടിതട്ടി
മാറ്റുമ്പോള്‍
ഒരു ചിത്രശലഭം പറന്നുവരും
വീട്ടാക്കടങ്ങളുടെ
ഓര്‍മ്മയില്‍ അവ മുറിവിട്ടുമാറുന്നില്ല.
ഓര്‍മ്മകള്‍ പൊടിതട്ടുമ്പോള് കണ്ടെത്തുന്ന മയില്‍പീലി തുണ്ടുകള്‍. മനോഹരം.
:)
പ്രിയ Bigu, Thallasseri ,സംഗീത ,'മുല്ലപ്പൂവ് നിങ്ങളുടെനിറഞ്ഞമനസ്സിനും
സ്നേഹംതുളുമ്പുന്ന വാക്കുകള്‍ക്കും നന്ദി..
പിന്നെ വിനോദ് ജീ..
അതിലെന്താണ്; നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായമെന്തായാലും തുറന്നു
പറയാം ....അതിനുള്ള ഒരു വേദിയല്ലെ ഇന്ദ്രപ്രസ്ഥം നിങ്ങള്‍ക്കേവര്‍ക്കും
നിങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ അറിയിക്കാം...
സസ്നേഹം.
ദിനേശന് വരിക്കോളി.
പ്രിയ Bigu, Thallasseri ,സംഗീത ,'മുല്ലപ്പൂവ് നിങ്ങളുടെനിറഞ്ഞമനസ്സിനും
സ്നേഹംതുളുമ്പുന്ന വാക്കുകള്‍ക്കും നന്ദി..
പിന്നെ വിനോദ് ജീ..
അതിലെന്താണ്; നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായമെന്തായാലും തുറന്നു
പറയാം ....അതിനുള്ള ഒരു വേദിയല്ലെ ഇന്ദ്രപ്രസ്ഥം നിങ്ങള്‍ക്കേവര്‍ക്കും
നിങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ അറിയിക്കാം...
സസ്നേഹം.
ദിനേശന് വരിക്കോളി.
ഒരുവനെ പേര് ചൊല്ലി വിളിക്കുമ്പോള്‍ അതിലുള്ള സുഖം വളരെ വലുതാണ് .......പ്രത്യേകിച്ചു ആരും വിളിക്കാനും തിരക്കി വരാനും ഇല്ലാത്ത ഒരുവനെ .....കവിത വായിച്ചു ....ഇതിലും മധുരമുള്ള കവിതകള്‍ ഇനിയും വരട്ടെ
പ്രിയ ഗോപന് കോട്ടവിള
അതെ , തീര്‍ച്ചയായും ഒരു പക്ഷെ നാം ഉണ്ടെന്നതോന്നല്പോലും ചിലപ്പോള്‍ ..
ചിലര്പേരുചൊല്ലിവിളിക്കുമ്പോഴാണ് ... ഗ്രാമത്തില്‍ നിന്ന് നഗരത്തിലേയ്ക്ക്
നാം കുടിയിറക്കപ്പെട്ടപ്പോള്‍ സുഹൃത്തേ അത് പൂര്‍ണ്ണമാകുന്നു ഒരു
ഹായ് സംഭാഷണങ്ങളായ് നമ്മുടെ സൗഹൃദങ്ങള്‍ ഒരു എസ്. എം.എസ്സില്‍ ഒതുങ്ങിപ്പോക്കുന്ന
പങ്കുവെക്കലുകള്‍ ..ലാല്‍ ജോസിന്റെ പുതിയ സിനിമ നമ്മെ ഒരു പക്ഷെ അത്തരം
പരിസരങ്ങളിലേയ്ക്കാണ് കൊണ്ടുപോകുന്നത്...അല്ലെ?
ജീവിപ്പിച്ചു, പ്രതീക്ഷകളെ
Post a Comment