കവിത എന്നാല്‍ എന്താണ്?



പഴയത് കവിതയാണ്
പുതിയത് കവിതയാണ്
ആധുനികം കവിതയാണ്
ഉത്തരാധുനികവും കവിതതന്നെ.
പിന്നത്തെ കവിത
മസ്തിഷ്കജ്വരമോ
ചിത്തഭ്രമമോ പിടിച്ച
കുറച്ച് കവിയന്മാര്‍
പറയാനറയ്ക്കുന്ന തെറികളും
കാണരുതാത്ത വൃത്തികേടുകളും
കേള്‍ക്കാനുളുപ്പുള്ള കഥകളും
മണത്താല്‍ ഛര്‍ദ്ദിക്കുന്ന നാറ്റങ്ങളും
അക്ഷരങ്ങളിലൂടെ എഴുതിതീര്‍ത്ത്
അച്ചടിയന്ത്രങ്ങളില്‍
ദുര്‍ഗന്ധംനിറച്ച്
കടലാസുകളില്‍ പരത്തിയുണക്കി
റോഡരികില്‍
വ്യാപാരത്തിന് വച്ച്
കുഴിമടിയില്‍ മുടിയിരിക്കുമ്പോള്‍
വാങ്ങിക്കാനാളില്ലാതെ
റോഡില്‍ ദുര്‍മരണപ്പെടുന്നു.
പിന്നെ "കപി''യുടെ ഒടുക്കത്തെനിലവിളി
വായനമരിക്കുന്നു
വായനമരിക്കുന്നു..

****













ലീല ഉപാദ്ധ്യായ.

*****

8 comments:

anoopkothanalloor said...

വായന മരിക്കുന്നു വായന മരിക്കുന്നു.
അതിനുള്ള ഉത്തരമാണ് ഈ കവിത.

Vinodkumar Thallasseri said...

കവിത എവിടെ?

തറയിലും കവിതയില്ല
തെറിയിലും കവിതയില്ല
മാനത്തുമില്ല മണ്ണിലുമില്ല

തറയിലും കവിതയുണ്ടാം
തെറിയിലും കവിതയുണ്ടാം
മാനത്തുമുണ്ടാം, മണ്ണിലും

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"കവിത എന്നാല്‍ എന്താണ്?"

ബിഗു said...

ഉത്തരം കിട്ടാത്ത ഒരു ചോദ്യം .............

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കവിത ജീവിക്കുന്നത്‌ കൊല്ലത്തോ കോഴിക്കോടോ പത്തനാപുരത്തോ അല്ല, പേനയിലോ, പേപ്പറിലോ, വാചകത്തിലോ, വായിട്ടലക്കലിലോ അല്ല,വായിക്കുന്നവരുടെ മനസില്‍ ആണ്‌. മനസിലായോ? ഇല്ലെങ്കില്‍ സ്വല്‍പ്പം കവിത രുചിച്ചു നോക്കിയാലറിയാം, തൊടാതെ തൊട്ടാലും എന്തിനു ശ്വാസത്തില്‍ കലര്‍ത്തിയിത്തിരി വലിച്ചാലുമറിയാം. :):)

devan nayanar said...

u said it, jithendrakumar

Mohamed Salahudheen said...

മരിച്ചതു വായനക്കാരനല്ലേ

sindhu said...

വായനയെ പുനര്‍ജനിപ്പിക്കാന്‍ ഒന്നു ശ്രമിക്കൂ........