ജീവിതത്തോട് ഒന്നു രണ്ടു പരിഭവങ്ങള്‍


ഞാനും മരണവും കൂടി ജീവിതമേ

നിന്നെയൊരു തണ്ടിലേറ്റി

നീങ്ങുമ്പോഴാവണം

വഴിവക്കിലാരോ പറഞ്ഞത് :
"കഷ്ടം, ഈ ജീവിതമിങ്ങനെ

തണ്ടോളമായാല്‍

താനെന്നു വിളിക്കണോ അതോ

തണ്ടിലേറ്റി നടത്തണോ? ".



ഒറ്റത്തണ്ട് പാലത്തില്‍ , ഈ

ദുരന്ത നാടകത്തിന്റെ നിഴല്‍

കണ്ടാവണം നീ കുതറിയതും

ഒഴുക്ക് വെള്ളപ്പിടച്ചിലില്‍ നിന്നു

ആ മരണം അതൊന്നു മാത്രം

നീന്തി കരപറ്റിയതും.



ജീവിതമേ, നിന്നെയും കൊക്കിലാക്കി

കണ്ണില്‍ മഴവില്ല് കുത്തുന്ന

മായക്കാഴ്ച്ചയിലങ്ങനെ

ഇരിക്കുമ്പോഴാകണം പൊന്നേ,
അങ്ങ് താഴെ പ്രലോഭനങ്ങള്‍ക്ക്

വാലു മുളച്ചതും ശബ്ദമുയര്‍ന്നതും.



ഒരു പാട്ട് ഒരു പാട്ടുമാത്രമെന്നു

ആരോ കൊതിപ്പിച്ചതും.



മനസ്സിന്റെ കാമനകളിലേക്ക്

കൊക്ക് പിളര്ത്തുമ്പോള്‍

ഓര്മത്തെറ്റ് പോലെ

നീയടര്‍ന്നു വീണതും.



ആരോ നിന്നെ റാഞ്ചുന്നത് കണ്ടും

ആസക്തികള്‍ ചുറ്റും ചിനക്കുന്നത്

കേട്ടും വെറുതെ ഞാനിരിക്കുന്നതും.
*******












വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം


10 comments:

ദിനേശന്‍ വരിക്കോളി said...

ഞാനും മരണവും കൂടി ജീവിതമേ

നിന്നെയൊരു തണ്ടിലേറ്റി

നീങ്ങുമ്പോഴാവണം

വഴിവക്കിലാരോ പറഞ്ഞത് :
"കഷ്ടം, ഈ ജീവിതമിങ്ങനെ

തണ്ടോളമായാല്‍

താനെന്നു വിളിക്കണോ അതോ

തണ്ടിലേറ്റി നടത്തണോ? ".

ബിഗു said...

ആരോ നിന്നെ റാഞ്ചുന്നത് കണ്ടും

ആസക്തികള്‍ ചുറ്റും ചിനക്കുന്നത്

കേട്ടും വെറുതെ ഞാനിരിക്കുന്നതും

പട്ടേപ്പാടം റാംജി said...

താനെന്നു വിളിക്കണോ അതോ

തണ്ടിലേറ്റി നടത്തണോ? ".

നല്ല വരികള്‍.

Sabu Kottotty said...

നല്ല കവിതകള്‍ ബൂലോകത്തില്ലെന്നു പറഞ്ഞവന്റെ മണ്ടയ്ക്കടിയ്ക്കണം.

രാജേഷ്‌ ചിത്തിര said...

Good one friend...

Jeevithathe ariyaan..

മനോഹര്‍ മാണിക്കത്ത് said...

നല്ല ഒരു കവിത വായിക്കാന്‍ ക്ഷണിച്ചതിന്
എഴുത്തുകാരനും, അണിയറശില്പിക്കും
നന്ദി.....

സംഗീത said...

ആരോ നിന്നെ റാഞ്ചുന്നത് കണ്ടും

ആസക്തികള്‍ ചുറ്റും ചിനക്കുന്നത്

കേട്ടും വെറുതെ ഞാനിരിക്കുന്നതും.
നല്ല കവിത. ആശംസകള്‍.

Vinodkumar Thallasseri said...

ഒറ്റക്ക്‌ നീന്തി കരപറ്റുന്നത്‌ മരണം മാത്രവുന്നു. മനോഹരം. വീണ്ടും ഒരു നല്ല കവിത കൂടി. നന്ദി ദിനേശനും ജയദേവിനും.

Jayesh/ജയേഷ് said...

pathivu pole jayadevji..

pakshe, paranjal thiratha paribhavangal ullappol ithrayum churukkiyathenthinu?

devan nayanar said...

നന്ദി എല്ലാവര്ക്കും. കവിത വായിച്ചതിനും മനസ്സില്‍ കുറിച്ചതിനും