അഭയാര്‍ഥികള്‍



പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുത്തിയെടുത്തു.

ശിഖിരങ്ങള്‍ തോറും
കയറി പറ്റി
ഇത്തിള്‍ കണ്ണി.

വയറോഴിഞ്ഞാല്‍
ബഹളം വെച്ച്
വലിഞ്ഞു കയറി വരും
അണ്ണാറക്കുട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം.

വിശ്രമത്തിന് എന്ന പേരില്‍
അതിക്രമിച്ചു വരും
പുള്ളും ചെമ്പോത്തും പനങ്കൂളനും.

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതിലെറ്റാന്‍
ആരെയൊക്കെ കുടിയൊഴിപ്പിക്കും?.

മനോജ് മേനോൻ


.

1 comment:

sindhu said...

മനോഹരമായ കവിത