മഴ




മഴയെ ഭൂമിയുടെ ആനന്ദക്കണ്ണീരാണെന്ന് പറഞ്ഞത് ആരെന്നരിയില്ല.
രാത്രി മഴയുടെ ആരവത്തിന് ഭൂമിയുടെ സംഗീതമുണ്ടായിരുന്നു.
ചാറ്റല്‍മഴ കള്ളപ്പുഞ്ചിരിയോടെ നോക്കുന്ന ഒരു കാമുകിയെപോലെ.

മഴയ്ക്ക് നിസ്വാര്‍ത്ഥസ്നേഹത്തിന്‍റെ മുഖമായിരുന്നു.
ആരുമറിയാതെ ഒന്നുമറിയാതെ അലിഞ്ഞിരിക്കാന്‍
മഴയേക്കാള്‍ സുന്ദരം മറ്റൊന്നില്ല.


സ്വപ്നങ്ങളുടെ കൊട്ടാരക്കെട്ടുകളില്‍കൂട്ടുകൂടാന്‍
ബാല്യകൗമാര സ്വപ്നങ്ങളെ തഴുകിയുണര്‍ത്താന്‍
ഓര്‍മ്മകളെ പുല്‍കിയുണര്‍ത്താന്‍
മഴ, നിനക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക?

തുലാ വര്‍ഷത്തിന്‍റെ പേമാരിക്കിടയിലും
നേര്‍ത്തവെയിലൊളി പുഞ്ചിരിക്കുന്നത്.
മഴയുടെ ഈണത്തില്‍ തുന്പില്‍ പാട്ടുകള്‍ പാടുന്നത്
പുല്‍ക്കൊടികള്‍ നൃത്തംചവിട്ടുന്നത്
ഒന്നുമിന്നുമറക്കാതിരിക്കാന്‍

മഴ നിന്‍റെ സംഗീതമല്ലാതെ മറ്റെന്താണ്?
കാലം കൊഴിയുന്പോഴും സ്വപ്നങ്ങള്‍ നെയ്യാന്‍
മഴ, നീയല്ലാതെ മറ്റാരാണുള്ളത്?
അതു കൊണ്ടു തന്നെയാവാം
മഴ നീ എന്‍റെ പ്രിയസഖിയായതും
**************************************
പി. വി. സുജാത
എം എസ്. ഫ്ലാറ്റ്
ന്യുഡെല്ഹി.
****************************************





രണ്ടാം ബാല്ല്യം

നീ കൈവപിടിച്ചുനടത്തിയ വഴികളിലൊക്കെയും
ഞാന്‍ കൈതാങ്ങായ് പുറകെ വരാം.
നിചൊല്ലിപ്പടിപ്പിചപാഠങ്ങളൊക്കെകെയും
ഇന്നുമെനിക്കു ഹൃദ്ദിസ്ഥം
ചൊല്ലിത്തരാം ഞാന്‍
തപ്പിത്തടഞ്ഞുവീഴേണ്ട, വടുയൂന്നേണ്ട
ഞാനാമൂന്നു വടിയുണ്ട് കൂട്ടിനായ്

പിണങ്ങിപ്പോയ് നീ പായസ-
മേറെ ത്തരാഞ്ഞതിനാല്‍
മധുരം കഴിക്കയാല്‍ പല്ലുദ്രവിക്കുമെന്നോതി
ബാല്യത്തിലെന്നെ വിലക്കിയതോര്‍മയില്ലെ?
പായസം വിലക്കി ഞാനും-
വീട്ടിയ മധുര പ്രതികാരം.

ദൂരെ പ്പോയ് വരുന്നേരം
വഴിക്കണ്ണുമായ് നിന്നൊരാ ബാലനെ ഓര്‍മമയില്ലെ?
നേരമേറെ യായ് എന്നോതി
കണ്ണടപേറിനീയിന്നു
എന്നെപ്രതീക്ഷിച്ചുമ്മറത്തിണ്ണയില്‍ ...............
കൂനിക്കൂടിടുന്നു.

കുളിക്കുവാന്‍ മടികാട്ടിയിരുന്നോരെനിക്കുനീ
കൂട്ടുവന്നതും,
രാസ്സാതിപ്പൊടിതിരുമ്മനറച്ചു
ഞാനോടിയതുമോര്‍മയില്ലെ?
ഇന്നുനീയതില്‍ പകരമതേ
നാണയത്തിലേക്കിടുന്നു
മരുന്നുകള്‍ കയ്ച്ചിടുമെന്നോതി വാതുറക്കാതെ
നിന്നില്‍ പകരമായ്
ഇന്നു നീ ശാഠ്യം പിടിച്ചിടുന്നു.

എല്ലാം കൗതുകമാകുന്നു
ബാല്യത്തിലേക്കു നീ തിരിയെ നടന്നീടുന്നു
പല്ലു മുളയ്ക്കാത്തനേരത്ത്
ഞാന്‍ കാടിയ ചിരികള്‍ക്കു പകരമായ്
ഇന്നു നീ മോണകാട്ടിചിരിച്ചിടുന്നു.

സായഹ്നങ്ങളില്‍ സുഹൃത്തുക്കളോടൊത്തു
കളിക്കുവാന്‍ പണ്ടു ഞാന്‍ വെന്പിയപോല്‍
ഇന്നു നീ ചങ്ങാതിയെ ക്കാണുവാന്‍
ദീപാരാധന തൊഴുവാനെന്നോണംപടിയിറങ്ങുന്നു.

*********************************************
ഗീതാ കുറുപ്പ്
എസ്.ടി. പോള്‍സ് സ്കൂള്‍ ,
സഫ്ദര്‍ജങ്ങ് ഡവലപ്മെന്‍റ് ഏരിയ ന്യൂഡെല്‍ഹി.
********************************************

1 comment:

Unknown said...

dear sujachi,

are you a poet?
this is your first poem
what is your inspiration
any way i realy happy about you
and i wish you all the best to this poem 'mazha'

with loving brother,
ranjith eramam